അപ്പോഴേക്കും ഡോക്ടറിന്റെ നമ്പറിൽ നിന്ന് അയാളുടെ ഫോണിലേക്ക് ഒരു കോൾ വന്നിരുന്നു…

രചന: നീതു

—————-

“”” രണ്ട് കൈയും രണ്ട് കാലും അയാൾക്ക് നഷ്ടപ്പെട്ടിരിക്കുന്നു… എല്ല് എല്ലാം നുറുങ്ങിയ പോലെയാണ്.. അതുകൊണ്ടുതന്നെ ഇനിയിപ്പോൾ ആരുടെയെങ്കിലും മാച്ച് ആയി കിട്ടിയാൽ പോലും ഒരു ട്രാൻസ്പ്ലാന്റേഷൻ നടക്കില്ല!!”””

ഡോക്ടർ പറഞ്ഞത് കേട്ട് അയാളുടെ മുഖം വിവരണം ആയി ഇരുപത്തി നാല് വയസ്സുള്ള ബന്ധം മകന്, ഇനി കയ്യും കാലും ഇല്ല എന്ന യാഥാർത്ഥ്യം അയാൾ ഉൾക്കൊണ്ടു..

മസ്തി ഇഷ്ടം മരണം സംഭവിച്ച ഒരാളുടെ, ബ്ലഡ് ഗ്രൂപ്പും മകന്റേയും സെയിം ആയതുകൊണ്ട് അങ്ങനെ വല്ല വഴിയും ഉണ്ടോ എന്ന് അന്വേഷിച്ചതായിരുന്നു അയാൾ… ഇല്ലെന്ന് അറിഞ്ഞപ്പോൾ ആ മുഖത്ത് നിരാശ പടർന്നു…

ഒരു വയസ്സായ സ്ത്രീയാണ് ഇതിനെല്ലാം പിന്നിൽ എന്നറിഞ്ഞപ്പോൾ അയാളുടെഉള്ളിൽ ദേഷ്യം ആളിക്കത്തി..രാഷ്ട്രീയത്തിലെ തന്റെ സ്വാധീനം ഉപയോഗിച്ച് അവരെ അയാൾ കാണാൻ ചെന്നു റിമാൻഡ് ചെയ്യുന്നതിനും മുൻപ്…

“”” നിങ്ങൾ ഇത് ചെയ്തു എന്ന് വിശ്വസിക്കാൻ ഞാൻ പൊട്ടൻ ഒന്നുമല്ല നിങ്ങൾക്ക് എന്റെ മകനുമായി യാതൊരു ബന്ധവും ഇല്ല താനും പിന്നെ എന്താണ് ഉണ്ടായത് ആർക്കുവേണ്ടിയാണ് നിങ്ങളീ കുറ്റം ഏറ്റത്?? “””

വല്ലാത്ത ഗൗരവം ഉണ്ടായിരുന്നു അയാളുടെ വാക്കുകളിൽ ആ സ്ത്രീ അത് കണ്ട് ചിരിക്കുകയാണ് ചെയ്തത്..

”’ ആരു പറഞ്ഞു എനിക്കും നിന്റെ മകനും തമ്മിൽ ബന്ധമില്ല എന്ന്!!! പിച്ച തെ ണ്ടി നടന്നിരുന്ന ഈ കിളവിയ്ക്ക് ഒരു മാണിക്യക്കല്ല് കിട്ടി ഒരിക്കൽ…. അവളത് കണ്ണിലെ കൃഷ്ണമണി പോലെ സൂക്ഷിച്ചു വച്ചു അത് തച്ചുടച്ചവനാ നിന്റെ മകൻ അവനിപ്പോൾ കിട്ടിയ ശിക്ഷ അത് കുറഞ്ഞു പോയെങ്കിലേ ഉള്ളൂ…”””

എന്നുപറഞ്ഞ് അവർ നീ ഒന്നും മനസ്സിലാവാതെ അയാൾ അവരെ തന്നെ തുറിച്ചു നോക്കി…

“” ആരോരുമില്ലാതെ അന്നയ്ക്കുള്ളത് ഭിക്ഷ യാചിച്ചു… കിട്ടുന്നത് കഴിച്ച് നടക്കുകയായിരുന്നു ഞാൻ ഒരു ദിവസം, രാത്രി റെയിൽവേ ട്രാക്കിന് അരികിലൂടെ നടക്കുമ്പോഴാണ് ഒരു കൊച്ചു കുഞ്ഞിന്റെ കാരച്ചിൽ കേട്ടത് അങ്ങോട്ടേക്ക് പോയി നോക്കി…പ്രസവിച്ച് രണ്ടോ മൂന്നോ മണിക്കൂർ ആയിട്ടുണ്ടാകും പൊക്കിൾക്കൊടി പോലും ഒന്ന് വാടിയിട്ടില്ല… അങ്ങനെ ഒരു കുഞ്ഞിനെ ഉപേക്ഷിച്ച് ഏതോ ഒരുത്തി കടന്നു കളഞ്ഞതാണ്…

ആരെങ്കിലും ചതിച്ചതാവാം അല്ലെങ്കിൽ സുഖത്തിനു വേണ്ടി ചെയ്തതാവാം അതുമല്ലെങ്കിൽ ചിലപ്പോൾ മനസ്സില്ല മനസ്സോടെ സാഹചര്യം അങ്ങനെ ആയതുകൊണ്ട് ഇട്ടിട്ടു പോയതാകാം എന്തായാലും ഓമനത്തുമുള്ള ആ കുഞ്ഞിനെ ഞാൻ എടുത്തു..

ആരോരുമില്ലാത്ത എനിക്ക് എന്തൊക്കെയോ കൈവന്ന പോലെ തോന്നി ജീവിതത്തിൽ ഉത്തരവാദിത്വം വേണം എന്ന് തോന്നിയത് അപ്പോഴയിരുന്നു…

പുറമ്പോക്കിലുള്ള എന്റെ കുത്തിമറിച്ച വീട് ഒന്നുകൂടി നോക്കി ഉറപ്പുവരുത്തി കുഞ്ഞിനെ കിടത്താൻ…തെ ണ്ടികൾ ആണെങ്കിലും എന്റെ കൂട്ടത്തിൽ ഉള്ളവർ പിച്ച തെണ്ടി വരുന്നതിൽ ഒരു വിഹിതം എനിക്ക് തന്നു അത്ര ചെറിയ കുഞ്ഞിനെയും വെച്ച് എനിക്കെങ്ങോട്ടും മാറിനിൽക്കാൻ പറ്റില്ല എന്നവർക്ക് അറിയാമായിരുന്നു..

എന്നെക്കൊണ്ട് കഴിയുമ്പോലോക്കെ ഓരോന്ന് കൊടുത്ത് ഞാൻ ആ കുഞ്ഞിനെ വളർത്തി രണ്ടുമൂന്ന് മാസം കഴിഞ്ഞപ്പോൾ അവളെയും കൊണ്ട് ഇറങ്ങി…എന്റെ മീനാക്ഷി മോള്…

അവളോടുള്ള സഹതാപം കൊണ്ടാവണം പിന്നീട് ദിവസവും നല്ലൊരു തുക എനിക്ക് സമ്പാദിക്കാൻ പറ്റി. അതൊക്കെ ഞാൻ എന്റെ മോൾക്ക് വേണ്ടി ചെലവാക്കി…

എന്നെപ്പോലെ ആകരുത് എന്ന് കരുതി പള്ളിക്കൂടത്തിൽ കൊണ്ടുപോയി ചേർത്തു…എന്റെ കൂട്ടുകാർക്കും അവൾ ഒരു കൊച്ചു മകളെ പോലായിരുന്നു.. അക്കൂട്ട് സ്നേഹമായിരുന്നു അവൾക്കും ഞങ്ങളോട്..എല്ലാം തകർത്തത് നിങ്ങളുടെ മകനാണ്…കൂട്ടുകാരും ഒന്നിച്ച് വന്നതാണ് കുന്നിൻ ചെരിവിലേക്ക് എന്റെ കുഞ്ഞ് പള്ളിക്കൂടത്തിൽ പോയി തിരികെ വരുമ്പോൾ അവന്മാര്!!!!

ആറു വയസ് എത്തിയിട്ടെ ഉണ്ടായിരുന്നുള്ളൂ… ചെറിയ പെണ്ണായിരുന്നു സാറേ!!!! കാണാതായി തിരഞ്ഞു പോകുമ്പോൾ ഉള്ളിൽ തീയായിരുന്നു അവക്കൊന്നും പറ്റി കാണരുത് എന്ന്!!!! പക്ഷേ കണ്ടുകിട്ടുമ്പോൾ കൊടലുമാല പോലും പുറത്തേക്ക് ഇട്ടിരുന്നു അവന്മാര്!!

ചെറിയ കുഞ്ഞിനോട് ഇങ്ങനെയും ക്രൂരത ചെയ്യാൻ കഴിയുമോ?? ഒന്നും അറിയാത്ത പാവം പെണ്ണായിരുന്നു!! അവനും ഇല്ലേ അമ്മയും പെങ്ങമ്മാരും ഒക്കെ ഒരു ചെറിയ കുഞ്ഞിനെ കാണുമ്പോൾ എന്ത് വികാരമാണ് അവർക്കൊക്കെ തോന്നുന്നത്…!!!

അവിടെ അടുത്തുള്ള വീട്ടിലെ ഫോട്ടോ പിടിക്കാനായി വെച്ച സാധനത്തില് അവന്മാരുടെ മുഖം ശരിക്കും കാണാനുണ്ടായിരുന്നു…. ഒരു കൊച്ചനാ ഞങ്ങൾക്ക് അത് കാണിച്ചുതന്നത് , നിങ്ങടെ മോളെ വലിച്ചുകൊണ്ടു പോകുന്നത് വേണേൽ കണ്ടോ എന്നും പറഞ്ഞ്!!!!

പോലീസ് ഏമാൻമാര് അതും നോക്കി അവന്മാരെ പിടികൂടിയിരുന്നു പക്ഷേ കുറച്ചുനേരം കൊണ്ട് തന്നെ ഓരോരുത്തരും വന്ന് അവരെ കൂട്ടിക്കൊണ്ടുപോയി കേസും ഒന്നുമല്ലാതായി തീർന്നു…

ഞങ്ങളുടെയൊക്കെ കേസ് അത്രയേ ഉണ്ടാവു എന്നൊക്കെ എനിക്കറിയാം ഇനി അതിനെപ്പറ്റി ഒരു അന്വേഷണവും ഉണ്ടാവില്ല എന്ന് മനസ്സിലായി അതുകൊണ്ടാണ് അവന്മാരുടെ മുഖം ഇങ്ങനെ മനസ്സിൽ തന്നെ വച്ചത്…

ഓരോ ദിവസവും ഞാൻ എന്നെ നീക്കിയത് അവന്മാരെ എനിക്ക് നേരിൽ കാണാൻ കഴിയും എന്ന് കരുതി മാത്രമാണ് അല്ലെങ്കിൽ എന്റെ മീനാക്ഷി കൊച്ചിന്റെ കൂടെ ഞാനും പോയേനെ പരലോകത്തേക്ക്…

ദൈവം കാണിച്ചു തന്ന പോലെയാ അവന്മാര് കുറച്ച് അകലെ ഒരു വീട് എടുത്ത് കോളേജിൽ പോകാനുള്ള സൗകര്യത്തിന് അവിടെ നിൽപ്പുണ്ട് എന്നറിഞ്ഞത്…

രാത്രിയായാൽ പിന്നെ കുടിച്ചും വലിച്ചും അവന്മാർക്കൊന്നും ബോധം ഉണ്ടാവില്ല എന്നും അറിഞ്ഞു..

അന്ന് ഞാൻ ചെന്നപ്പോൾ വാതിലും തുറന്നിട്ട് എല്ലാം നിലത്ത് കിടപ്പുണ്ട് ഒരു ബോധവുമില്ലാതെ..

എന്റെ കയ്യിൽ ഇരുമ്പ് കടി കൊണ്ട് മതിയാവോളം ഞാൻ എല്ലാത്തിന്റെയും കല്ലിയും കാലും തല്ലിയൊടിച്ചു ഒരുവട്ടമല്ല പലവട്ടം ഒന്ന് എണീക്കാനോ ഓടാനോ പോലും കഴിയാതെ അവന്മാർ അവിടെ തന്നെ കിടന്നു…..

കൊല്ലില്ലായിരുന്നു ഞാൻ കാരണം ഒറ്റയടിക്ക് അവന്മാര് ചത്തുപോയ അത് അവന്മാരുടെ ഭാഗ്യമായി തീരും.. അതിനുപകരം അനുഭവിക്കണം നീറിനീറി ഈ ജന്മം മുഴുവൻ ഒരാൾക്ക് ബാധ്യതയായി ഇങ്ങനെ അനുഭവിച്ച് അനുഭവിച്ച് തീരണം!!!

അതും പറഞ്ഞ് അവരെവിടെ വീണു.. വേഗം അയാൾ അവരെ എടുത്ത് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി കാർഡിയാക് അറസ്റ്റ് ആണ്, മരണപ്പെട്ടു എന്ന് പറയുമ്പോൾ എന്ത് ചെയ്യണം എന്ന് പോലും അറിയാതെ അയാൾ അവിടെ നിന്നു…

അപ്പോഴും മനസ്സിൽ മുഴുവൻ അവർ പറഞ്ഞതായിരുന്നു അവരുടെ ഇത്തിരി ഇല്ലാത്ത കുഞ്ഞിനെ ഇല്ലാതാക്കിയ നരാധമന്മാരെ പറ്റി…

വെറുതെ ഒന്ന് ആലോചിച്ചുനോക്കി തന്റെ മകളായിരുന്നു ആ സ്ഥാനത്ത് എങ്കിലോ എന്ന് ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി പോയി ആലോചിക്കാൻ കൂടി വയ്യാത്ത ഒരു കാര്യം…. ആരോരുമില്ലെങ്കിലും ആ കുട്ടിയുടെയും ഒരു ജീവൻ തന്നെയല്ലേ എന്നയാൾ ഓർത്തു…

അപ്പോഴേക്കും ഡോക്ടറിന്റെ നമ്പറിൽ നിന്ന് അയാളുടെ ഫോണിലേക്ക് ഒരു കോൾ വന്നിരുന്നു…

“”” പീതാംബരൻ ഞാൻ ഇപ്പോൾ അമേരിക്കയിലുള്ള ഒരു ഡോക്ടറുമായി സംസാരിച്ചു അങ്ങോട്ട് കൊണ്ട് ചെന്നാൽ ഒന്നുകൂടി ബെറ്റർ ട്രീറ്റ്മെന്റ് നടത്താം എന്നാണ് അദ്ദേഹം പറയുന്നത് ഒരു പക്ഷേ… ചെറിയൊരു പ്രോഗ്രസ് അതുകൊണ്ട് ഉണ്ടായേക്കാം!!!”””

“””” വേണ്ട ഡോക്ടർ എന്റെ മകനെ ഞാൻ എങ്ങോട്ടും കൊണ്ടുപോകാൻ ഉദ്ദേശിക്കുന്നില്ല ഇപ്പോൾ അവന്റെ ജീവിതത്തിൽ എന്താണോ സംഭവിച്ചത് അവൻ ഇരന്നു വാങ്ങിയതാണ് അത് അവൻ അനുഭവിച്ചേ തീരൂ…!!””

അത്രയും പറഞ്ഞ് അയാൾ ഫോൺ കട്ട് ചെയ്തു… ഒന്നുകൂടി തന്റെ മകന്റെ അടുത്തേക്ക് ചെന്നു… ജീവനുള്ള ഒരു മാം സപി ണ്ഡം അത് മാത്രമായിരുന്നു തന്റെ മകൻ അപ്പോൾ..

അവൻ തന്നെ നോക്കി കണ്ണീർ വാർക്കുന്നത് കണ്ടപ്പോൾ ആ പിതാവിന്റെ മനസ്സ് പിന്നീട് അലിഞ്ഞില്ല അയാൾ വേഗം അവന്റെ മുഖത്ത് നിന്ന് ദൃഷ്ടി മാറ്റി വേഗം പുറത്തേക്ക് നടന്നു..

കാരണം അയാളുടെ ഉള്ളിൽ അപ്പോഴും ജീവനായി കേഴുന്ന ഒരു ആറു വയസ്സുകാരി ആയിരുന്നു…അവളെ ഒരു ദയയും കാണിക്കാതെ വേട്ട നായ്ക്കളെ പോലെ കടിച്ചു കീറുന്ന ഒരുപറ്റം മാനസിക രോഗികളുടെ അട്ടഹാസം ആയിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *