അതൊരു ഫേസ്ബുക് പ്രണയം ആയിരുന്നു. കേരളത്തിന്റെ രണ്ടു അറ്റത്തു ഉള്ളവർ…ഫേസ്ബുക്കിൽ കൂടി പരിജയപെട്ടു.

by pranayamazha.com
6 views

ഇച്ചായന്റെ കാന്താരി

രചന: Sneha Shentil

————————–

അതൊരു ഫേസ്ബുക് പ്രണയം ആയിരുന്നു. കേരളത്തിന്റെ രണ്ടു അറ്റത്തു ഉള്ളവർ…ഫേസ്ബുക്കിൽ കൂടി പരിജയപെട്ടു.

അരുൺ ആണ് ആദ്യം പ്രൊപ്പോസ് ചെയ്തത്. അവൾ സമ്മതിച്ചില്ല. കാരണം സോഷ്യൽ മീഡിയ പ്രണയം അവളിൽ ഒരു ഭയം സൃഷ്ടിച്ചിരുന്നു. അവൾ അരുണിന്റെ അടുത്ത് തുറന്ന് പറയുകയും ചെയ്തു.

എന്നാൽ അവനു വിടാൻ ഒരു ഭാവവും ഇല്ലായിരുന്നു. അവൻ അവളെ സ്നേഹിച്ചു. തമ്മിൽ ഫോൺ നമ്പറ് കൈമാറി പിന്നെ കാളിങ് ആയി, വാട്സ്ആപ്പ് മെസ്സേജുകൾ ആയി. പതിയെ അവളിൽ അവൻ വളർന്നു.

ഒരു ദിവസം അരുണിന്റെ കാൾ വന്നു…അവൾ അറ്റൻഡ് ചെയ്തപ്പോൾ നിന്റെ വീട് കറക്റ്റ് എവിടെയാണ് എന്നാ ചോദ്യം ആണ് ഉണ്ടായത്. എന്തിനെന്നു ചോദിച്ചപ്പോൾ എനിക്ക് നിന്നെ കാണണം എന്നാ മറുപടിയും.

അങ്ങനെ അവർ കണ്ടു…തന്നെ കാണാൻ ഇത്രയും ദൂരം വന്ന അവനോട് അവൾക്ക് ഒരു പ്രേത്യേക സ്നേഹവും തോന്നി…അവൾ അവനിൽ വളരുക മാത്രമല്ല പടർന്നു കയറുക കൂടി ചെയ്തു.

അവർ ആ ദിവസം ഒരുപാട് സംസാരിച്ചു. അവൻ പോകുന്നതിനു മുൻപ് അവന്റെ നെറ്റിയിൽ അവളുടെ ചുണ്ട് പതിച്ചിരുന്നു. അവന്റെ അനുവാദം പോലും അവൾ വാങ്ങിയില്ല.

അങ്ങനെ രാത്രികളിലെ ഫോൺ വിളികളിൽ രതിയും ഇടം പിടിച്ചു. അരുണിന് മാത്രം ആയിരുന്നു താല്പര്യം. അരുൺ എന്തെങ്കിലും പറഞ്ഞു വരുമ്പോൾ ശ്രേയ അവന്റെ മൂഡ് കളയുക പതിവായി. ഒരിക്കൽ സഹി കെട്ട് അവൻ ചോദിച്ചു. നിനക്ക് എന്നെ വിശ്വാസം ഇല്ലെ?

ഉണ്ട് എന്നാ അവളുടെ മറുപടി അവനു തൃപ്തി ആയില്ല. പിന്നെ എന്തു കൊണ്ട് നീ എന്നോട് ഒന്നും തുറന്നു സംസാരിക്കുന്നില്ല. എന്താ തുറന്ന് സംസാരിക്കേണ്ടത്?

എല്ലാം നമ്മുടെ ഭാവി കുടുംബം…കുട്ടികൾ…അങ്ങനെ പലതും…

അതൊക്കെ വേണോ നമ്മൾ കല്യാണം കഴിഞ്ഞു പോരെ…? എല്ലാം പറയണം ഈ രാത്രിയിൽ നമുക്ക് കഥകൾ തീർക്കണം. ആ കഥയിൽ നീയും ഞാനും നമ്മുടെ കുടുബവും കുട്ടികളും അങ്ങനെ…

ചേട്ടായി ഒന്നു മിണ്ടാതെ ഇരുന്നേ ഇതൊന്നും വേണ്ടാ. ഓഹ് ഞാൻ മിണ്ടുന്നതിലാ നിനക്ക് കുഴപ്പം. എനിക്ക് നിന്നോട് അല്ലെ ഇതൊക്കെ പറയാൻ പറ്റുള്ളൂ. അങ്ങനെ എല്ലാ ദിവസവും ഇവർക്ക് ഇടയിൽ ഇതിനെ ചൊല്ലി അടി പതിവായി.

ബ്രേക്ക് അപ്പിൻ്റെ അടുത്ത് വരെ എത്തി..എന്നിട്ടും അവർ പിരിഞ്ഞില്ല..കാലം അവരെ പിരിയാൻ സമ്മതിച്ചില്ല…നാല് വർഷം അവർ പ്രണയിച്ചു…നാലാം വർഷം അരുൺ ശ്രേയയോട് പറഞ്ഞു, ഞാൻ വരുവാ നിന്നെ വിളിച്ചു കൊണ്ട് വരാൻ…

ആരോട് ചോദിച്ചിട്ട് എന്നായി അവൾ. ആരോടും ചോദിക്കണ്ട എനിക്ക് ഒരു ജോലി ഉണ്ട് നിന്നെ പോറ്റാൻ എനിക്ക് പറ്റും. ഇല്ലാ ചേട്ടായി എന്റെ അപ്പയും അമ്മയും കരയും, എനിക്ക് അത് സഹിക്കൂല. അപ്പൊ ഞാൻ കരഞ്ഞാൽ നിനക്ക് ഒന്നുമില്ലേ.

ഉണ്ട് ചേട്ടായി വീട്ടിൽ വന്നു ചോദിക്ക്. അവൻ പറഞ്ഞത് ഒന്നും അവളുടെ മുന്നിൽ വില പോയില്ല. അങ്ങനെ വീട്ടുകാരെയും കൂട്ടി അവൻ അവളെ കാണാൻ ചെന്നു. അരുണിന്റെ അമ്മയ്ക്കും അച്ഛനും എല്ലാർക്കും അവളെ ഇഷ്ടം ആയി.

അങ്ങനെ അഞ്ച് വർഷത്തെ കാത്തിരിപ്പിന്റെ ഒടുവിൽ വീട്ടുകാരുടെയും നാട്ടുകാരുടെയും മുന്നിൽ വെച്ച് അരുൺ ശ്രേയയുടെ കഴുത്തിൽ ആ താലി ചാർത്തി.

അന്ന് രാത്രിയിൽ അവൾ മുറിയിൽ വന്നപ്പോൾ അവൻ ഇരുന്ന ഇടത്തു നിന്നും അനങ്ങിയില്ല. അവൾ ഒന്നും ചോദിച്ചുമില്ല…അവന്റെ അടുത്ത് പോയി ഇരുന്നു.

അവൻ നീങ്ങി പോയി. അവളും അവന്റെ ഒപ്പം നീങ്ങി അവന്റെ കൈ പിടിച്ചു തന്റെ വയറിനു വട്ടം വെച്ച് പറഞ്ഞു. ഇനി നമുക്ക് വേണ്ടി ആരും കരയില്ല…നമുക്ക് ചീത്ത പേരില്ല…അമ്മയും അച്ഛനും വേദനിക്കില്ല…എന്തിനാ എന്നോട് എപ്പോഴും വഴക്കിട്ടത്..?

എനിക്ക് ഒത്തിരി സങ്കടം ആയിട്ടുണ്ട്. പക്ഷെ ഇന്ന് ഒരുപാട് സന്തോഷവും. ഇനി എനിക്ക് ഈ നെഞ്ചിൽ കിടക്കാം, ആരെയും പേടിക്കാതെ. ഇത്രയും നാൾ ഞാൻ കാത്തു വെച്ചത് നിനക്കായി മാത്രം തരാം.

ഇത്രയും പറഞ്ഞു അവൾ അവന്റെ തല പിടിച്ചു തന്റെ മാറോട് ചേർത്ത് അവന്റെ അവളെ വട്ടം പിടിച്ചു കിടക്കയിലേക്ക് മറിഞ്ഞു.

You may also like

Leave a Comment