അതേയ് അവര് അവിടെ സെക്കന്റ്‌ ഹണിമൂൺ പ്ലാൻ ചെയ്‌യായിരിക്കും. നീ ഇങ് വന്നേ…

by pranayamazha.com
14 views

രചന: നീതു രാകേഷ്

———————

മണിയറ മൊത്തത്തിൽ ഒന്ന് നോക്കി. നന്നായിട്ട് തന്നെ അലങ്കരിച്ചിട്ടുണ്ട് ഡബിൾ കോട്ട് ബെഡും അറ്റാച്ഡ് ബാത്രൂം ഒക്കെയായി…വലുപ്പമുള്ള റൂം.

ബെഡിൽ മുല്ലപ്പൂക്കൾ വിതറിയിരിക്കുന്നു…പക്ഷെ ആദ്യരാത്രിയുടെ ടെൻഷനെക്കാൾ തന്നെ അലട്ടുന്നത് മറ്റൊരു ചോദ്യമാണ്…?

എന്ത് പറ്റി മാളു, കാര്യമായ ആലോചനയിലാണല്ലോ…? ഏട്ടന്റെ ചോദ്യമാണ് ചിന്തയിൽ നിന്നും ഉണർത്തിയത്.

അത് ഏട്ടാ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ…?

ഹാ അത് കൊള്ളാലോ…ഈ മൂന്ന് മാസവും ഫോണിൽ സംസാരിച്ചിട്ടും ഇനിയും ഉണ്ടോ ചോദ്യങ്ങൾ…?

ഏട്ടന് എല്ലാം തമാശയാ…

എന്നാൽ നമുക്കിനി സീരിയസ് ആവാം…പെട്ടെന്ന് വേണം ട്ടോ…

ഏട്ടാ അമ്മക്ക് എന്നെ ഇഷ്ടായില്ലന്ന് ഉണ്ടോ..?

താനെന്താടോ ഇങ്ങനെ ചോദിക്കണേ, കല്യാണം ഉറപ്പിച്ചു കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ താൻ എന്നോട് സംസാരിക്കുന്നതിനേക്കാൾ കൂടുതൽ അമ്മയോടല്ലേ സംസാരിച്ചത്. എന്നിട്ടും അമ്മയെ മനസിലായില്ലേ…

അയ്യോ ഏട്ടാ എന്റെ അമ്മയോളം തന്നെ ഏട്ടന്റെ അമ്മയും ന്റെ സ്വന്തം തന്നെയാണ്. നമ്മുടെ അമ്മ ഈ കാലയളവിൽ എന്നോട് സംസാരിച്ചതൊക്കെയും ഏട്ടന്റെ ഇഷ്ടങ്ങളെ കുറിച്ചാണ്. അതിലെല്ലാം എനിക്ക് സന്തോഷമേ ഉള്ളൂ പക്ഷെ…

എന്ത് പറ്റിയെടോ, താൻ പറയു…

അമ്മക്ക് നമ്മൾ ആ വീട്ടിൽ താമസിക്കുന്നത് ഇഷ്ടം അല്ലാഞ്ഞിട്ടാണോ നമ്മളെ ഇന്ന് തന്നെ ഇവിടേക്ക് വിട്ടത്.

ഹാ..ഹാ…ന്റെ ബുദൂസ് ഇതാലോചിട്ടാണോ ടെന്ഷനടിച്ചിരുന്നെ…എന്നാൽ കേട്ടോ…ചെറുപ്പത്തിൽ ഞാൻ അമ്മയോട് ചോദിക്കുമായിരുന്നു അമ്മേ എന്നാണ് ന്റെ കല്യാണം ന്ന്…ആദ്യമൊക്കെ അമ്മ ചിരിക്കുമായിരുന്നെങ്കിലും പിന്നെ അമ്മ പറഞ്ഞത് ന്റെ മോൻ പഠിച്ചു നല്ലൊരു ജോലി വാങ്ങിച് സ്വന്തമായി ഒരു വീടൊക്കെ വെച്ചാൽ അന്ന് കല്യാണം നടത്തി താരാന്ന്…

അപ്പൊ കല്യാണം കഴിക്കാൻ വേണ്ടിയാണോ ഈ വീട് ഉണ്ടാക്കിയത് ?

ഹോ ഇങ്ങനെ ഒരു പൊട്ടിക്കാളി, അന്നത്തെ എട്ടു വയസ്സുകാരനിൽ നിന്ന് എംബിബിസ് എടുത്തപ്പോഴേക്കും ഇതൊക്കെ ഞാൻ എന്നോ മറന്നിരുന്നു. ജോലി കിട്ടി പ്രാക്ടീസ് തുടങ്ങി ആദ്യം കിട്ടിയ സാലറി ഞാൻ അമ്മയുടെ കയ്യിലാണ് കൊടുത്തത്. അപ്പോ അമ്മ വീണ്ടും ഒരു വീട് എന്നത് എന്നെ ഓർമിപ്പിച്ചു.

അതെന്തിനായിരുന്നു ഏട്ടാ അങ്ങനെ, നമുക്കും അച്ഛനും അമ്മയും ഉള്ള ആ വീട്ടിൽ താമസിക്കാല്ലോ.

അന്ന് ഞാനും അമ്മയോട് കളിയായി ചോദിച്ചു. അതെന്താ അമ്മേ, മരുമകൾ പോരെടുക്കും എന്ന് വിചാരിച്ചാണോ ന്ന്…പക്ഷെ അമ്മ പറഞ്ഞത് നമ്മുടെ അമ്മുനെക്കാൾ നന്നായി നിന്റെ പെണ്ണിനെ ഞാൻ നോക്കും. നിന്റെ ചേച്ചിക്ക് ചെന്ന് കയറിയ വീട്ടിൽ ഒരു കടമയുണ്ട്. അത് കൊണ്ട് തന്നെ എന്റെ അവസാന നാളുകളിൽ നിന്റെ കൈ പിടിച്ചു കേറിയ മോളെ എനിക്ക് ഉണ്ടാവു…

പക്ഷെ നിങ്ങൾ ഒരു പുതിയ ജീവിതം തുടങ്ങുമ്പോൾ നിങ്ങള്ടെ പിണക്കങ്ങളും പരിഭവങ്ങളും സന്തോഷങ്ങളും എല്ലാം നിങ്ങളുടെ പ്രൈവസി ആണ്. നിങ്ങൾ രണ്ടു പേരും മാത്രം ആവുമ്പോൾ നിങ്ങൾക് സങ്കടത്തിലും കുറവുകളിലും എല്ലാം പരസ്പരം താങ്ങാവാനും പറ്റും. പിന്നെ ദൂരെയൊന്നും അല്ലല്ലോ…വിളി കേൾക്കുന്നിടത് തന്നെ ഞങ്ങൾ ഇല്ലേ…

നമ്മുടെ അമ്മ എനിക്ക് കിട്ടിയ ഒരു ഭാഗ്യം തന്നെയാണ് ഏട്ടാ…

അതേയ് ചോദ്യോത്തര പരിപാടികൾ കഴിഞ്ഞ സ്ഥിതിക്ക് ഈ ലൈറ്റ് അങ്ങ് ഓഫ്‌ ചെയ്താലോ.

ഞാൻ അമ്മക്കും അച്ഛനും നൈറ്റ്‌ വിഷസ് പറഞ്ഞിട്ട് വരാം ഏട്ടാ.

അതേയ് അവര് അവിടെ സെക്കന്റ്‌ ഹണിമൂൺ പ്ലാൻ ചെയ്‌യായിരിക്കും. നീ ഇങ് വന്നേ…നമുക്ക് ഒരു പ്ലേ സ്കൂൾ പ്ലാനിങ് തുടങ്ങാം.

നോക്കണ്ട ഡാ ഉണ്ണി…ഡോർ ലോക്കാ..ഇങ് പോരെ..അവരായി അവരുടെ പാടായി.

You may also like

Leave a Comment