വളരെയധികമാളുകൾ ഉണ്ടായിരുന്ന ഒരു മെഗാ ഇവന്റ് ആയിരുന്നു എൻഗേജ്മെന്റ് ഫങ്ക്ഷൻ. സഞ്ജയെ മിക്കവാറും എല്ലാർക്കും അറിയാമെങ്കിലും ഗൗരി അവർക്ക് പുതുതായിരുന്നു. സഞ്ജയ് അവളെ സ്ത്രീകളുടെ കൂട്ടത്തിൽ വിട്ടിട്ട് വരുൺ വന്നു വിളിച്ചപ്പോ ഒപ്പം പോയി. ഫങ്ക്ഷൻ തുടങ്ങി കഴിഞ്ഞിരുന്നു
“നീ ഇത് വരെ എവിടെ പോയി കിടക്കുവായിരുന്നെടാ കോ- പ്പേ? എത്ര പേര് അന്വേഷിച്ചു എന്നറിയോ? മമ്മയും ഡാഡിയും നൂറു വട്ടം ചോദിച്ചു. ഇന്നലെയും കൂടി അവര് നിന്നേ കണ്ടില്ലാന്നു പറയുന്നുണ്ടായിരുന്നു “
“ഞാൻ…. പിന്നെ…അത്..അവൾക്ക് എന്തോ.. നീയല്ലേ പറഞ്ഞത് ഡ്രസ്സ് ഒക്കെ വാങ്ങി കൊടുക്കണം കാശ് ഇല്ല എന്നൊക്കെ..അതിന് പോയതാ “
വരുൺ അവനെ ഒന്ന് സൂക്ഷിച്ചു നോക്കി
“നീ എന്തിനാ നോക്കുന്നെ..? നീ പറഞ്ഞിട്ടല്ലേ പോയത്?”
വരുൺ ഒന്ന് മൂളി
സഞ്ജയ് അവനൊപ്പം നിൽക്കുന്നുണ്ടെങ്കിലും കണ്ണുകൾ അവൾ നിൽക്കുന്നിടത്തേക്ക് പോകുന്നത് വരുൺ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
“ഫങ്ക്ഷൻ അവിടെ ആണ് നടക്കുന്നത്. ദേ അവിടെ “
അവൻ മുന്നോട്ട് കൈ ചൂണ്ടി സഞ്ജയുടെ മുഖം ഒന്ന് വിളറി
ഗൗരി അവനെയും നോക്കുന്നുണ്ടായിരുന്നു. തമ്മിൽ കണ്ണുകൾ കൂട്ടിമുട്ടുമ്പോഴൊക്കെ അവൾ പുഞ്ചിരി തൂകി
ഭക്ഷണം കഴിക്കാൻ പോകുമ്പോൾ സഞ്ജയ് വെജ് സെക്ഷനിലേക്ക് പോയി. ഗൗരിയെയും കൂട്ടി
“സഞ്ജു…”
വരുൺ ദൂരെ നിന്ന് വിളിച്ചു
“ഡാ നീ എങ്ങോട്ടാ പോണേ..നമുക്കുള്ളതൊക്ക അവിടെയാ “
“അല്ല..അത് പിന്നെ..” അവൻ ഗൗരി നിൽക്കുന്നിടത്തേക്ക് നോക്കി
“ഗൗരി വെജ് ആണ്..”
“അതിനെന്താ അവിടെ ധാരാളം പേരില്ലേ? നീ ഇങ്ങോട്ട് വന്നേ “
“അവൾ ഒറ്റയ്ക്ക് ആവില്ലേ…നമ്മുടെ രീതി ഒന്നും അറിഞ്ഞൂടാല്ലോ.”
“എങ്ങനെ…എങ്ങനെ?”
വരുൺ അവന്റെ വയറ്റിൽ ഒരു ഇടി ഇടിച്ചു
“ഡാ…ഞാൻ ഒന്നും പറയുന്നില്ല.. ശരി പൊയ്ക്കോ “
സഞ്ജയ് ഗൗരി നിൽക്കുന്നിടത്തേക്ക് പോയി
“സഞ്ജു ചേട്ടനു വരുൺ ചേട്ടന്റെയൊപ്പം പോണോ?”
ഭക്ഷണം കഴിച്ചു കൊണ്ട് ഇരുന്നപ്പോൾ വരുൺ നോക്കുന്നത് ശ്രദ്ധിച്ച ഗൗരി ചോദിച്ചു
“വേണ്ട ” അവൻ ബ്രെഡിൽ ബട്ടർ പുരട്ടി. മുന്തിരി ജ്യൂസ് ഒന്ന് മൊത്തി
“ചോറ് വേണ്ടേ? പരിപ്പ് കറിയൊഴിച്ചു ചോറ് കുഴയ്ക്കുന്നതിനിടയിൽ അവൾ ചോദിച്ചു
“ഇത് മതി “കുറച്ചു ഫ്രൂട്സ് കുറച്ചു സാലഡ് മതി “
അവൻ ജ്യൂസ് കുടിച്ചു തീർത്തു
“അവിടെ ആയിരുന്നു എങ്കിൽ ചിക്കൻ ഒക്കെ ഉണ്ടായിരുന്നു. സഞ്ജു ചേട്ടന് വിശക്കും “
അവളുടെ മുഖം വാടി
“ഞാൻ ഇത്രെയൊക്കെ കഴിക്കുവുള്ളു. നീ കാണാഞ്ഞിട്ടാ..എനിക്ക് കുറച്ചു ഭക്ഷണം മതി “
“പക്ഷെ നല്ലോണം ഡ്രിങ്ക്സ് കഴിക്കും” അവൾ മൂർച്ചയോടെ പറഞ്ഞു
“അത് മീനാക്ഷി പോയതിന് ശേഷം ശീലിച്ചതാ ” അവൻ പെട്ടെന്ന് പറഞ്ഞു
ഗൗരി വല്ലായ്മയോടെ നോക്കി. പിന്നെ അസുഖകരമായ ഒരു നിശബ്ദത പരന്നു അവർക്കിടയിൽ. തിരിച്ചു പോരുമ്പോഴും അതങ്ങനെ നിന്നു
കാറിൽ വെച്ച് നന്ദനയുടെ ഫോൺ വന്നപ്പോൾ അവൾ എടുത്തു
“മോളെ റിസൾട്ട് വന്നു നീയാണ് ഫസ്റ്റ് റാങ്ക് “
ഒറ്റ നിമിഷം കൊണ്ട് അവളുടെ മനസ്സ് പ്രസന്നമായി
“റിയലി?”
“ആണെന്നെ..ഞാൻ വാട്സാപ്പിൽ അയച്ചിട്ടുണ്ട് നോക്കു ട്ടോ “
സഞ്ജയ് അവളെ ഒന്ന് നോക്കി
ആ കണ്ണുകൾ നിറഞ്ഞത് കണ്ടു അവൻ വണ്ടി ഒതുക്കി
“എന്താ?”
“നന്ദനയാ വിളിച്ചത്..റിസൾട്ട് വന്നു..എനിക്ക് ആണ് ഫസ്റ്റ് റാങ്ക് “
സഞ്ജയ് പുഞ്ചിരിച്ചു
“ആഹാ congrats..”
ഗൗരി പെട്ടെന്ന് അവന്റെ കൈ എടുത്തു കൈവെള്ളയിൽ മുഖം അമർത്തി
“എനിക്ക്..എനിക്ക് ഒന്ന് വീട്ടിൽ പോകണം സഞ്ജു ചേട്ടാ. അപ്പയേം അമ്മയേം..കാണാൻ തോന്നുന്നു “
സഞ്ജു കൈ വലിച്ചു കളഞ്ഞു
“നൊ “
“പ്ലീസ് സഞ്ജു ചേട്ടാ..ഞാൻ പോയിട്ട് പിറ്റേന്ന് തന്നെ വരാം സത്യം “
“വേണ്ട “
അവൻ വണ്ടി സ്റ്റാർട്ട് ചെയ്തു
“ഞാൻ പോകും “
പെട്ടെന്ന് വാശിയോടെ അവൾ പറഞ്ഞു
“നീ പോകില്ല ഗൗരി..പോയ പിന്നെ ഈ സഞ്ജയ് ആവില്ല പിന്നെ. എന്നെ ഞാൻ തന്നെ കണ്ട്രോൾ ചെയ്തു വെച്ചേക്കുവാ ഇപ്പൊ. അല്ലെങ്കിൽ നിന്നോട് ഞാൻ ഇത്രയും സോഫ്റ്റ് ആയി സംസാരിക്കില്ല. നിന്റെ ഒപ്പം യാത്ര ചെയ്യില്ല. എന്നെ പ്രോവൊക് ചെയ്താൽ പിന്നെ എന്നെ എനിക്ക് പോലും നിയന്ത്രിക്കാൻ പറ്റില്ല “
ഗൗരി തളർന്നു
“സഞ്ജു ചേട്ടാ…അവരല്ലേ എന്നെ പഠിപ്പിച്ചത്. എന്റെ ജീവിതത്തിൽ എന്തെങ്കിലും അച്ചീവുമെന്റ് ഉണ്ടെങ്കിൽ അത് അവര് കാരണമല്ലേ? ഞാൻ ഇത് വരെ വീട്ടിൽ പോയിട്ടില്ല “
“ഞാൻ പറഞ്ഞിട്ടുണ്ടല്ലോ നിന്നേ ഞാൻ ഒരു ദിവസം വിടുമെന്ന്. നിന്റെ ചേട്ടൻ ജയിലിൽ നിന്ന് ഒന്ന് ഇറങ്ങിക്കോട്ടേ. നിന്നേ ഞാൻ വിട്ടേക്കാം “
ഗൗരി അവിശ്വസനീയതയോടെ അവനെ നോക്കി
“എന്നെ ഉപേക്ഷിച്ചു കളയും ന്നല്ലേ?”
അവൻ മുഖം തിരിച്ചു കളഞ്ഞു
“പറ എന്നെ ഉപേക്ഷിച്ചു കളയുമോ” അവൾ ആ മുഖം പിടിച്ചു തിരിച്ചു
“എനിക്ക് അപ്പൊ എന്ത് തോന്നുന്നു അത് പോലെ ചെയ്യും ” അവൻ ഉറച്ച ശബ്ദത്തിൽ പറഞ്ഞു
ഗൗരി വീണ്ടും വീണ്ടും ആ മുഖത്ത് നോക്കി കൊണ്ട് ഇരുന്നു. പിന്നെ നിറഞ്ഞ കണ്ണുകൾ തുടച്ചു
“എന്നെ കൊ- ല്ലാനാണ് തോന്നുന്നതെങ്കിലങ്ങനെ..ഉപേക്ഷിച്ചു കളയാൻ ആണെങ്കിൽ അങ്ങനെ. അല്ലെ? അങ്ങനെ ആണെങ്കിൽ ഇനി എന്നെ ഒരിടത്തും കൊണ്ട് പോവണ്ട. എന്നോട് സംസാരിക്കേണ്ട. അല്ലെങ്കിൽ ഞാൻ തകർന്നു പോവും. എനിക്ക് അത്ര ശക്തി ഒന്നുല്ല. വെറുതെ എന്തിന ഞാൻ..?”
അവളുടെ ശബ്ദം ഒരു കരച്ചിലിൽ അടഞ്ഞു പോയി
സഞ്ജയ് കാർ സ്റ്റാർട്ട് ചെയ്തു
അവന് ഹൃദയം വിങ്ങുന്നുണ്ടായിരുന്നു. അവൾ ഇടയ്ക്കിടെ മുഖം തുടക്കുന്നുണ്ടായിരുന്നു
“ഗൗരി..”
അവൻ കൈ നീട്ടി അവളുടെ കൈക്ക് മുകളിൽ വെച്ചു. അവൾ കൈ വലിച്ചു കളഞ്ഞു
അവൻ ഒരു നിമിഷം കൊണ്ട് അവളെ തന്നിലേക്ക് വലിച്ചടുപ്പിച്ചു
ഗൗരി ഞെട്ടി പ്പോയി. അവൾ കണ്ണുകൾ ഉയർത്തി
“ഞാൻ പറഞ്ഞിട്ടുണ്ട് എന്നെ പ്രോവൊക് ചെയ്യരുത് എന്ന്..എനിക്ക് തന്നെ അറിയില്ല പിന്നെ ഞാൻ എന്തൊക്കെ ചെയ്യുമെന്ന്..”
അവന്റെ ശ്വാസം അവളുടെ മുഖത്ത് വന്നു തട്ടുന്നുണ്ടായിരുന്നു
“വിട്. പബ്ലിക് റോഡാണ്. വണ്ടി ഓടിക്കൊണ്ട് ഇരിക്കുകയാണ്..”
“നിനക്ക് പോണോ?”
“വണ്ടി നിർത്താൻ ” അവൻ വേഗത വീണ്ടും കൂട്ടി
അവൾ കണ്ണടച്ചു ആ നെഞ്ചിൽ മുഖം അമർത്തി
“വേഗത എനിക്ക് പേടിയാ സഞ്ജുചേട്ടാ ” അവൻ വീണ്ടും ആക്സിലറേറ്ററിൽ കാൽ അമർത്തി
കാർ അമിത വേഗത പാഞ്ഞു കൊണ്ട് ഇരുന്നു
“എന്റെ സഞ്ജു ചേട്ടനല്ലേ?” അവൾ ദയനീയമായി അവന്റെ മുഖത്ത് നോക്കി
സഞ്ജയ് അറിയാതെ വേഗത കുറച്ചു. അവൻ അവളെ സ്വാതന്ത്രമാക്കുകയും ചെയ്തു
“കുറച്ചു ഭ്രാന്ത് ഉണ്ട് ട്ടോ സഞ്ജു ചേട്ടന്. എന്റെ ജീവൻ പോയി “
അവൾ ശുണ്ഠിയിൽ പറഞ്ഞു
“കുറച്ച് അല്ല. എനിക്ക് ഭ്രാന്ത് ഉണ്ട്. അത് ഉണ്ടാക്കിയത് നിന്റെ ചേട്ടനാ. അപ്പൊ അത് അനുഭവിക്കണ്ടത് നീ തന്നെ.”
ഗൗരി സങ്കടത്തിൽ അവനെ നോക്കി
“സഞ്ജു ചേട്ടാ നമുക്ക് എല്ലാം സങ്കടങ്ങൾ ഉണ്ടാവില്ലേ? എന്നും നമ്മൾ അതോർത്തു ഇരിക്കുമോ? ആ ചേച്ചി ഒരു ആക്‌സിഡന്റിൽ ആണ് മരിച്ചിരുന്നതെങ്കിലോ? മനുഷ്യൻ ബുദ്ധി ഉള്ള മൃ- ഗമല്ലേ? വെറും മൃഗം ആകരുത്. സഞ്ജു ചേട്ടൻ പോലീസ് അല്ലെ ഒന്ന് അന്വേഷിച്ചു നോക്ക്. സത്യത്തിൽ എന്താ നടന്നതെന്ന് “
“നിന്റെ ഏട്ടനും കൂട്ടുകാരും അവളെ ഡിസ്റ്റർബ് ചെയ്യുന്നുണ്ടെന്ന് ഒരിക്കൽ അവൾ എന്നോട് പറഞ്ഞിരുന്നു. അവർ ഒരു ഗാങ് ആയിരുന്നു. നിന്റെ ഏട്ടൻ, ഒരു അലക്സ്, മാത്യു അങ്ങനെ കുറെ തല്ലിപ്പൊളികളുടെ ഒരു ഗാങ്. ഇതിൽ അലക്സ് അവളുടെ സുഹൃത്തായിരുന്നു. പിന്നെ എന്തോ അവർ പിണങ്ങി. സംഭവം നടക്കുന്ന അന്ന് അവർ എന്റെ ഫ്ലാറ്റിൽ വന്നിരുന്നു. അവളെയും എന്നെയും ഒന്നിച്ചു കണ്ടപ്പോൾ ഭീഷണിപ്പെടുത്തിയിരുന്നു. ഇത്രയും എനിക്ക് നേരിട്ട് അറിയാം. ഞാൻ ഇനിയെന്താ അന്വേഷിച്ചു കണ്ടെത്തുക? പാലത്തിൽ വെച്ചാണ് സംഭവം നടന്നത്. നിന്റെ ഏട്ടനാണ് അവളെ…അതിന് ദൃക് സാക്ഷികൾ ഉണ്ട്.”
ഗൗരി നിഷേധത്തിൽ തലയാട്ടി
“എന്റെ ഏട്ടൻ ഒരു പെണ്ണിനെ ഇഷ്ടം ആണെങ്കിൽ അത് എന്നോട് പറയുമായിരുന്നു. അങ്ങനെ ഒരു പെൺകുട്ടി സ്കൂളിൽ ഉണ്ടായിരുന്നു. അവൾ ഉപേക്ഷിച്ചു പോയിട്ടും അവൾ നന്നായിരിക്കട്ടെ എന്നെ ഏട്ടൻ പറഞ്ഞുള്ളു. ഒരിക്കലും അവളെ ഇല്ലാതാക്കാൻ ചിന്തിക്കില്ല. നമ്മൾ അറിയാത്ത എന്തോ ഇതിലുണ്ട്.”
സഞ്ജയുടെ മനസ്സിൽ ആദ്യമായി ഒരു കരട് വീണു
“ഒന്നുടെ ഈ പറഞ്ഞ ഫ്രണ്ട്സ്നെയെങ്കിലും ഒന്ന് കണ്ടു നോക്ക്..എന്നിട്ടുമവസാനം ഇത് തന്നെ ആണ് സത്യത്തിൽ നടന്നതെങ്കിൽ ഏട്ടനെ ഞാൻ ശിക്ഷിക്കും എന്റെ മരണം കൊണ്ട്. സത്യം “
അവൾ ഉറച്ച ശബ്ദത്തിൽ പറഞ്ഞു
സഞ്ജയ് നടുങ്ങി പോയി. അവൻ പേടിയോടെ അവളെ നോക്കി
അവൾ തിരിച്ചും…
“എന്നെ സ്നേഹിക്കാൻ സഞ്ജു ചേട്ടന് പറ്റില്ലാന്നു മനസിലാക്കാൻ ഉള്ള ബുദ്ധി ഒക്കെയെനിക്കുണ്ട്. എന്നോട് കാണിക്കുന്നത് ഒക്കെ…വെറുതെ…”
അവൾ പെട്ടെന്ന് നിർത്തി
“എനിക്ക് പക്ഷെ….ഞാൻ “
അവൾ പിന്നെ ഒന്നും പറഞ്ഞില്ല. സഞ്ജയ് ചോദിച്ചുമില്ല. കാർ ഓടിക്കൊണ്ടിരുന്നു
തുടരും….