ആദ്യമൊക്കെ ഗൗരി എപ്പോഴും കരഞ്ഞു കൊണ്ടിരുന്നു. ഓരോന്നും ഓർക്കുമ്പോ അവൾക്ക് സങ്കടം സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ഒരാൾ ചെയ്ത തെറ്റിന് എന്തിനാണ് മറ്റൊരാളെ ശിക്ഷിക്കുന്നതെന്ന് അവൾക്ക് മനസിലാകുന്നില്ലായിരുന്നു.
പിന്നെ പിന്നെ അവൾ കരച്ചിൽ നിർത്തി. അതുമായി പൊരുത്തപ്പെട്ടു പോകാൻ ശ്രമിച്ചു
സഞ്ജയ് അവൾക്കൊരു ശല്യവും ചെയ്യുന്നില്ലായിരുന്നു. അവൾ അവനെ കാണുന്നു പോലുമില്ല
ഗൗരിയുടെ മുറി താഴെയാണ്
ജോലിക്കാരി സുഷമ സംശയത്തോടെ ആദ്യമൊക്കെ നോക്കുമായിരുന്നു. പിന്നെ അവരും എന്തൊക്കെയോ മനസിലാക്കിക്കാണും. അവർ അവളോട് ഒന്നും ചോദിക്കില്ല. എന്നാലും ഗൗരിക്കാകെ ആകെ ആ വീട്ടിൽ ആശ്വാസം അവരായിരുന്നു. ഗൗരി അവരോട് സംസാരിക്കും. അവർക്കും അവളെ വലിയ ഇഷ്ടം ആയിരുന്നു. സഞ്ജയെ പേടിയും.
ഗൗരി തന്നെ ആണ് മുറിയൊക്കെ വൃത്തി ആക്കുക. സുഷമ നിർബന്ധിച്ച പോലും അവൾ തന്നെ അതൊക്കെ ചെയ്യും
“ഒരു വിളക്കും കൃഷ്ണന്റെ ഫോട്ടോയും വാങ്ങണം ചേച്ചി. ഇവിടെ വിളക്ക് വെയ്ക്കയും പ്രാർത്ഥിക്കുകയും ഒന്നുമില്ലേ?”
സുഷമ ചിരിച്ചു
“അതൊന്നുമില്ല കുട്ടി. ഞാൻ ഇവിടെ അടുത്ത് ഒരു ക്ഷേത്രത്തിൽ പോകും. ഇടക്ക് അത്ര തന്നെ “
“എനിക്ക് വേറെയും കുറച്ചു സാധനം വാങ്ങാനുണ്ട്. വീട്ടിൽ നിന്ന് ഞാൻ കുറച്ചു വസ്ത്രങ്ങളെയെടുത്തുള്ളു. പിന്നെ..കുറച്ചു സാധനം ഒക്കെ ഉണ്ട് “
അവൾ ചിരിച്ചു
“ഞാൻ വാങ്ങി കൊണ്ട് തന്നാൽ മതിയൊ? പക്ഷെ ഇവിടെ എനിക്ക് അത്ര അറിവ് ഒന്നുമില്ല. ഞാൻ വന്നിട്ട് ഇത് വരെ പുറത്ത് പോയിട്ടില്ല”
“ഹേയ് ഞാൻ പോയി വാങ്ങിക്കോളാം “
“മോൾ സാറിനോട് അനുവാദം മേടിച്ചിട്ട് പോകണേ. പറയാതെ പോകരുത് “
അവൾ തലയാട്ടി
സഞ്ജയ് അന്ന് പതിവില്ലാതെ ഉച്ചക്ക് വന്നു. അവൻ മുറിയിലേക്ക് പോകും മുന്നേ അവൾ ഓടി അവന്റെ മുന്നിൽ ചെന്നു
“എനിക്ക് ഒന്ന് പുറത്ത് പോകണം കുറച്ചു സാധനം വാങ്ങണം “
അവൻ അവളെ സൂക്ഷിച്ചു ഒന്ന് നോക്കി
“വേണ്ട “
“അതെന്താ?”
അവൾ ദേഷ്യത്തിൽ ചോദിച്ചു
“വേണ്ട എന്ന വേണ്ട..”
“ഞാൻ പോകും. ഒരു വീട്ടിൽ താമസിക്കുന്നത് കൊണ്ട് ഫോർമാലിറ്റിക്ക് പറഞ്ഞു എന്നേയുള്ളു “
സഞ്ജയുടെ മുഖം ചുവന്നു
അവനവളെ കവിളിൽ കുത്തിപ്പിടിച്ച് ഭിത്തിയിൽ ചേർത്ത് അമർത്തി
“തർക്കുത്തരം പറയുന്നോടി.. നീ ഈ വീട്ടിൽ നിന്ന് പുറത്ത് പോകണ്ട എന്ന് ഞാൻ പറഞ്ഞാൽ പോകണ്ട കേട്ടോ ടി..”
അവൾ അവനെ തള്ളിയകറ്റി
“എന്റെ സാധനങ്ങൾ സാർ വാങ്ങി തരുമോ പിന്നെ? എനിക്ക് പോകണം..ഞാൻ പോകും “
സഞ്ജയ് അവളെ പിടിച്ചു വലിച്ചു മുറിയിൽ അടച്ചു മുറി പുറത്ത് നിന്നു അടച്ചു
“തുറന്നു കൊടുക്കരുത്. പച്ചവെള്ളം കൊടുക്കരുത്. അഹങ്കാരം തീരട്ടെ..”
സ്തംഭിച്ചു നിൽക്കുന്ന സുഷമയോട് അവൻ പറഞ്ഞു
“ഞാൻ അറിയാതെ തുറന്നു കൊടുക്കുകയോ ഭക്ഷണം കൊടുക്കുകയോ ചെയ്താൽ പൊയ്ക്കോണം ഇവിടെ നിന്ന്. കേട്ടല്ലോ “
സുഷമ പേടിയോടെ തലയാട്ടി
“പിന്നെ അമ്മ വിളിക്കുമ്പോ ഇത് വല്ലോം പറഞ്ഞാൽ ഒരു കള്ളകേസിൽ നിങ്ങളെ കുടുക്കി ഞാൻ അകത്തിടും പറഞ്ഞേക്കാം “
സുഷമ നിറഞ്ഞ കണ്ണുകളോടെ അകത്തേക്ക് പോയി
അവൻ പടികൾ കയറി മുകളിലേക്കും
കുഞ്ഞിലേ ബോർഡിങ്ങിൽ നിന്ന് വരുമ്പോൾ സ്നേഹത്തോടെ ആന്റി എന്ന് വിളിച്ചു ഒപ്പം നടക്കുമായിരുന്ന ആ പഴയ സഞ്ജയേ അവർ ഓർത്തു
പാവമായിരുന്നു. ഒത്തിരി പാവമായിരുന്നു….ഇപ്പൊ.
അവർ കണ്ണീർ തുടച്ചു ജോലി തുടർന്നു…
ഒരു ദിവസം കഴിഞ്ഞു പോയി. അവർ ഇടക്ക് വന്നു വാതിൽക്കൽ വന്ന് അവളെ വിളിക്കും. അവളോട് സംസാരിക്കും
രണ്ടാമത്തെ ദിവസം
കോളിങ്ങ് ബെൽ അടിക്കുന്നത് കേട്ട് അവർ ചെന്നു വാതിൽ തുറന്നു
“മിയ “
“സുഖമാണോ ചേച്ചി?” അകത്തേക്ക് വന്ന് കൊണ്ട് മിയ ചോദിച്ചു
അവർ സങ്കടത്തിൽ കുനിഞ്ഞു
“ഗൗരി എവിടെ?”
അവർ പേടിയോടെ മുറിയിൽ നോക്കി
“ഗൗരീ…” അവൾ ഉറക്കെ വിളിച്ചു
“മിയ ചേച്ചി ഞാൻ ഇവിടെ ഉണ്ട് “
മിയ ശബ്ദം കേട്ടിടത്തേക്ക് അമ്പരപ്പിൽ നോക്കി
“അതിനെ സാർ പൂട്ടിയിട്ടെക്കുവാ “
സുഷമ കണ്ണീരോപ്പി
“പൂട്ടിയിട്ടേക്കുന്നോ? എന്തിന്?” മിയ ഞെട്ടിപ്പോയി
“അവർ തമ്മിൽ വഴക്ക് ഉണ്ടായി.. സാർ വാതിൽ പൂട്ടി. ഒന്ന് തുറന്ന് കൊടുക്കാമോ മോളെ? അത് ഒന്നും കഴിച്ചിട്ടില്ല “
മിയ നടുക്കത്തിൽ അവരെ നോക്കി. ഇവരെന്തൊക്കെയാ പറയുന്നത്?
ഇങ്ങനെ ഒക്കെ ആരെങ്കിലും ചെയ്യുമോ? അവൾ വാതിൽ പുറത്ത് നിന്ന് തുറന്നു
ഗൗരി ക്ഷീണിച്ച മുഖത്ത് ഒരു പുഞ്ചിരി വരുത്തി
“എന്താ ഗൗരി? എന്താ കാര്യം?”
“ഹേയ്..ഒന്നുല്ല ഒരു വഴക്ക്..പുറത്ത് പോകണം ന്ന് ഞാൻ പോകണ്ട എന്ന് സഞ്ജയ് സാർ. പോകുമെന്ന് പറഞ്ഞതിനാ പൂട്ടിയിട്ടത് “
“അയാൾക്ക് വട്ടാണോ?”
അവൾ കോപം കൊണ്ട് അലറി
“ചേച്ചി കഴിക്കാൻ എന്തെങ്കിലും എടുക്ക്.”
“വേണ്ട. പാവത്തിന്റെ ജോലി പോകും. എനിക്ക് കഴിക്കാൻ ഒന്നും കൊടുക്കരുത് എന്നാ ഓർഡർ “
മിയ വിശ്വാസം വരാതെ വീണ്ടും അവളെ നോക്കി
“എന്തൊക്കെയോ ഗൗരി? ഇതൊക്കെ എന്തിന്? നിങ്ങൾ തമ്മിൽ എന്താ പ്രശ്നം?”
ഗൗരിയുടെ കണ്ണ് നിറഞ്ഞു
“എന്റെ ഏട്ടനുമായിട്ടാ പ്രശ്നം. ഞാൻ ആണ് സഞ്ജയ് സാറിന്റെ തുറുപ്പു ചീട്ട്. അത് വെച്ചല്ലേ ജയിക്കാൻ പറ്റു..സാറിന് ജയിക്കണം..ജയിക്കട്ടെ അല്ലെ?ചേച്ചി പൊയ്ക്കോളൂ ഞാൻ ഒന്ന് കിടക്കട്ടെ. പോകുമ്പോൾ ആ വാതിൽ പുറത്ത് നിന്ന് അടച്ചേക്ക്. അല്ലെങ്കിൽ ഈ പാവത്തിനെ ശരിയാക്കും “
മിയ അൽപനേരം കൂടി നിന്നിട്ട് തിരിച്ചു പോരുന്നു
വരുണിന്റ ഓഫീസിൽ മിയ ചെല്ലുമ്പോൾ അവൻ ജോലിതിരക്കിലായിരുന്നു
“നീ എന്താ പതിവില്ലാതെ?”
“ഒരു കാര്യം സംസാരിക്കാൻ ഉണ്ട് “
“ഫോണിൽ പറഞ്ഞാൽ പോരെ? അല്ലെങ്കിൽ വൈകുന്നേരം ഞാൻ വീട്ടിലേക്കല്ലേ വരുന്നത്?”
“വരുൺ…” മിയ തെല്ല് ഉറക്കെ വിളിച്ചു
വരുൺ അന്തം വിട്ട് അവളെ നോക്കി
“എന്താടി?”
“സഞ്ജയ് സത്യത്തിൽ ആരാ? ഭ്രാന്താണോ അവന്? അതോ ക്രി- മിനൽ ആണോ അവൻ?,
വരുണിന്റ മുഖം ചുവന്നു
“ഈ ചോദ്യം വീട്ടിൽ വെച്ചാണ് ചോദിച്ചിരുന്നെങ്കിൽ ഞാൻ ഇങ്ങനെ ആവില്ല പ്രതികരിക്കുക. അവനെ പറയാൻ നീ ആരാടി?”
മിയ നടുങ്ങി പോയി. അവൾ ഇത് വരെ കണ്ട വരുൺ ആയിരുന്നില്ല അത്..
അവന്റെ മുഖം ഒറ്റ നിമിഷം കൊണ്ട് മാറിപ്പോയിരുന്നു
അവളും വിട്ട് കൊടുത്തില്ല
“ഞാൻ നിങ്ങളുടെ ഭാര്യ. നിങ്ങളുടെ കൂട്ടുകാരൻ നിങ്ങളുടെ പ്രിയപ്പെട്ടവൻ ആയിരിക്കും. പക്ഷെ അയാൾ സ്വന്തം ഭാര്യയോട് ചെയ്യുന്നത് അങ്ങേയ്റ്റത്തെ തോന്ന്യസമാ. മുറിയിൽ പൂട്ടിയിട്ട് പട്ടിണിക്കിടാൻ അവളെന്താ പ- ട്ടിയോ പൂ- ച്ചയോ മറ്റൊ ആണോ .ഞാൻ ഒരു കംപ്ലയിന്റ് കൊടുത്താൽ മതി. നിങ്ങളുടെ കൂട്ടുകാരന്റെ പണി പോകും”
അവനു സത്യത്തിൽ ഒന്നും മനസിലായില്ല. പക്ഷെ മിയ പറഞ്ഞതിൽ നിന്ന് അവൻ ചിലതൊക്കെ ഊഹിച്ചു
“കംപ്ലയിന്റ് കൊടുക്കുമ്പോ ഐ ജി ക്ക് തന്നെ കൊടുക്കണം കേട്ടോ, എന്നാലേ ഒരു ഗും ഉള്ളു. പിന്നെ ഗൗരി ഇതൊക്കെ ശരി ആണ് എന്ന് പറയുകയും വേണം. ഇല്ലെങ്കിൽ അത് നിനക്ക് പണിയാകും “
“ഹോ അയാളോടുള്ള സ്നേഹം കൊണ്ട് കണ്ണടച്ചു ഇരുട്ടാക്കല്ലേ വരുൺ. ഗൗരിയെ അയാൾ മുറിയിൽ പൂട്ടി. പുറത്ത് പോകണം എന്ന് പറഞ്ഞതിനാ. ഇന്നലെ അത് ഒന്നും കഴിച്ചിട്ടില്ല. “
വരുൺ വല്ലാതായി
“ഞാൻ പോവാ…കണ്ടപ്പോൾ വിഷമം തോന്നി ദേഷ്യവും. “
“ഞാൻ അവനോട് സംസാരിക്കാം “
വരുൺ ശാന്തമായി പറഞ്ഞു
“വേണം. എന്തെങ്കിലും ഇഷ്യൂ ഉണ്ടെങ്കിൽ സോൾവ് ചെയ്യണം. ഗൗരി ഒരു പാവമാ വരുൺ “
“ഉം “
അവൻ തലയാട്ടി
മിയ നടന്നകന്നപ്പോൾ അവൻ എഴുന്നേറ്റു
ഒരു ഫോൺ കാളിൽ ആയിരുന്നു സഞ്ജയ് വരുണിനെ കണ്ടവൻ കാൾ കട്ട് ചെയ്തു
“എന്താ ഡാ “
“ഒറ്റ ഒരെണ്ണം തന്നാലുണ്ടല്ലോ കോ- പ്പേ..”
വരുൺ അടിക്കാൻ ഓങ്ങിയ കൈയിൽ നിന്ന് അവൻ ഒഴിഞ്ഞു മാറി
“എന്താ ഡാ?”
“നീ ഗൗരിയെ പൂട്ടിയിട്ടോ?”
അവന് അപ്പോഴാണ് അതോർമ്മ വന്നത്
“ഓ മൈ ഗോഡ് ഞാൻ അത് മറന്നു. ആ ഒരു ദിവസം പൂട്ടിയിട്ടാലും കുഴപ്പമില്ല. അവളുടെ അഹങ്കാരം ഒന്ന് കുറയട്ടെ “
“പട്ടിണിക്കിട്ടത് എന്തിനാ വോ?”
“ഒരു ദിവസം തിന്നില്ല എന്ന് വെച്ച് ച- ത്തു പോവൊന്നുമില്ല.”
“സഞ്ജു ഇത് തീക്കളി ആണ്. she is a human being. you are cruel… ഇതിന് ഞാൻ കൂട്ട് നിൽക്കില്ല “
വരുൺ പിണങ്ങിയെന്ന് അവന് തോന്നി
“അവൾക്ക് പുറത്ത് പോകണം ന്ന്. പോയ പോയ വഴി അങ്ങ് പോയാലോ? പോകണ്ട എന്ന് പറഞ്ഞതിന് ധിക്കാരം നിറഞ്ഞ എന്തൊക്കെയോ അവളും പറഞ്ഞു. ആ ദേഷ്യത്തിൽ പൂട്ടിയതാ.”
“അവൾ ആ മുറിയിൽ ആ- ത്മ- ഹത്യ ചെയ്താൽ നീ എന്ത് ചെയ്യും?”
മൂർച്ചയോടെ വരുൺ ചോദിച്ചു
“ചെയ്യട്ടെ..അപ്പോഴല്ലേ ഒരു രസം ഉള്ളു? അവന്റെ ചങ്ക് പൊട്ടിയുള്ള കരച്ചിൽ കേൾക്കാമല്ലോ ‘
സഞ്ജയ് നിസാരമായി ചിരിച്ചു
“സഞ്ജു ഒരു ജീവന്റെ വില മറ്റൊരു ജീവൻ അല്ല. നീ എന്ത് ദുഷ്ടനാണ്?”
“അതെ ഞാൻ ദുഷ്ടൻ. സമ്മതിച്ചു. എന്റെ ജീവിതം ഇല്ലാതാക്കിയവർ വിശുദ്ധർ. നീ പൊയ്ക്കോ വരുൺ. ചീത്തയ്ക്കൊപ്പം നിൽക്കണ്ട..”
“ഇവനെ ഞാൻ ഇന്ന് കൊ- ല്ലും..എന്റെ കർത്താവെ നീ ചുമന്ന കുരിശ് അല്ല കുരിശ്. ദേ ഞാൻ ഇപ്പൊ ചുമക്കുന്ന ദേ ഇവൻ ഉണ്ടല്ലോ ഇവനാ കുരിശ് “
“നീ ചുമക്കെണ്ടതില്ലന്ന്..”
സഞ്ജയ് കള്ളച്ചിരി ചിരിച്ചു
“ശരി ഞാൻ പോവാ..ചിലപ്പോൾ നീ എന്നെയും ഒഴിവാക്കും. നിനക്ക് ആരോടും ഇപ്പൊ സ്നേഹം ഇല്ല. നീ പഴയ സഞ്ജു അല്ല…ഒത്തിരി മാറി “
അവൻ എഴുന്നേറ്റു
സഞ്ജയ് പെട്ടെന്ന് കൈ നീട്ടി അവന്റെ തോളിൽ പിടിച്ചു തന്നോട് ചേർത്ത് പിടിച്ചു
“അവളെ തുറന്നു വിടണം. പുറത്ത് പോകാൻ അനുവദിക്കണം. ഉപദ്രവിക്കരുത് ഇത്രയല്ലേയുള്ളു.”
വരുൺ അവന്റെ മുഖത്തേക്ക് നോക്കി
“പറയ് ” സഞ്ജയ് അവന്റെ മൂക്കിൽ പിടിച്ചു
വരുൺ ഒന്ന് മൂളി
“ഓക്കേ. ഇനി അതിന്റെ പേരില് നീ പിണങ്ങേണ്ട..ഞാൻ സുഷമയേ വിളിച്ചു പറഞ്ഞേക്കാം”
അവൻ ഫോൺ എടുത്തു
“നീ പോയി തുറക്ക് ഒരു സോറി യും പറ ” വരുൺ അവനോട് പറഞ്ഞു
“അതിന് എന്റെ അച്ഛൻ മാധവൻ അല്ലായിരിക്കണം. നീ പറഞ്ഞത് ഞാൻ ചെയ്യും.അത് നീ ആയത് കൊണ്ട് മാത്രം ” അവന്റെ മുഖം ഇരുണ്ടു
അവൻ ഫോൺ എടുത്തു സുഷമയുടെ നമ്പർ ഡയൽ ചെയ്തു
തുടരും…