നിനക്കവനെ പറ്റി എന്താടീ അറിയാ പണിക്കും പോകാണ്ട് കമ്പനി അടിച്ചു നടക്കുന്ന അവനെ കൊണ്ട് നിന്നെ കെട്ടിക്കും എന്നാണോ വിചാരിച്ചത് ” മനു അലറിക്കൊണ്ട് അടുക്കവേ ഏട്ടത്തിയമ്മയാണ് പിടിച്ചു…..

by pranayamazha.com
31 views

Story written by Anoop Anoop

” ഒന്നും വേണ്ടായിരുന്നു എന്ന് തോന്നുന്നുണ്ടോ ” വാട്സാപ്പ് മെസേജിനിടയ്ക്ക് ഏട്ടന്റെ ചോദ്യം അവൾ ഒന്നുകൂടി നോക്കി . കുറച്ച് നേരത്തെ മൗനം അതിനുശേഷം അവൾ മറുപടി പറയാതെ തന്നെ വിഷയം മാറ്റി .” കഴിച്ചോ ?”

” ഞാൻ കഴിച്ചു എന്ന് നേരത്തേ പറഞ്ഞല്ലോ . നിനക്കിപ്പൊ ബോധോം ഇല്ലാതായോ ? ” കുറച്ച് നേരത്തെ പതിവ് മെസേജുകൾക്ക് ശേഷം ഗുഡ് നൈറ്റ് പറഞ്ഞ് പിരിഞ്ഞു രേഷ്മയും കിടന്നു . ഒളിച്ചോട്ടത്തിനും കല്യാണത്തിനും ശേഷം സ്വന്തം വീടുമായി വല്യ ബന്ധമൊന്നും ഇല്ലാതിരുന്നെങ്കിലും ഈ അടുത്ത കാലത്താണ് ഏട്ടൻ വിളിക്കാൻ തുടങ്ങിയത് . ഉറങ്ങാൻ കണ്ണടച്ചപ്പോഴും അവളുടെ മനസിൽ ഏട്ടന്റെ ചോദ്യം ബാക്കിയായി . അച്ചനും അമ്മയ്ക്കും 2 മക്കളാണ് ഒന്ന് രേഷ്മയും മൂത്തത് മനുവും . മനുവിന്റെ കല്ല്യാണം കഴിഞ്ഞിട്ട് ഇപ്പൊൾ നാല് വർഷം ആയിട്ടുണ്ട് . അമ്മയുടെ കൂട്ടുകാരിയുടെ മോളെ തന്നെയാണ് അവൻ കല്യാണം കഴിച്ചത് . രേഷ്മയുടേത് ഒരു ഒളിച്ചോട്ടമായിരുന്നു . മൂന്ന് വർഷങ്ങൾ ആയി അതു നടന്നിട്ട് . കോളേജിനടുത്ത ഓട്ടോക്കാരൻ .പേര് പ്രശാന്ത് . പ്രണയം വീട്ടിലറിഞ്ഞപ്പോൾ തന്റെ മുഖത്തടിച്ചതും മുറിക്കുള്ളിലിട്ടു പൂട്ടിയതും എല്ലാം മനുതന്നെയായിരുന്നു .

” നിനക്കവനെ പറ്റി എന്താടീ അറിയാ പണിക്കും പോകാണ്ട് കമ്പനി അടിച്ചു നടക്കുന്ന അവനെ കൊണ്ട് നിന്നെ കെട്ടിക്കും എന്നാണോ വിചാരിച്ചത് ” മനു അലറിക്കൊണ്ട് അടുക്കവേ ഏട്ടത്തിയമ്മയാണ് പിടിച്ചു വെച്ചത് . അന്നു താൻ പ്രശാന്തിനു വേണ്ടി എങ്ങനൊക്കെ പറ്റുമോ അതുപോലെയൊക്കെ വാദിച്ചിരുന്നു . എന്തോ വല്ലാത്ത ധൈര്യമായിരുന്നു അപ്പോൾ . ത ല്ലാനോങ്ങിയ ഏട്ടന്റെ കൈപിടിച്ച്

‘ അതൊക്കെ നിന്റെ ഓൾടെ മേലെ കാണിച്ചാൽ മതി” എന്നും പറഞ്ഞ് ഒരു ഭ്രാന്തിയെ പോലെ ചീറിയിരുന്നു . എന്നിട്ടും കിട്ടി തiല്ല് ഒന്നല്ല ഒരു പാടെണ്ണം . അപ്പൊഴും ഏട്ടത്തിയമ്മ പിടിച്ചു വലിക്കുന്നുണ്ടായിരുന്നു . അച്ചനെ സമാധാനിപ്പിച്ചു കൊണ്ടും തന്നെ ചീ ത്ത പറഞ്ഞുകൊണ്ടും അമ്മയും കരയുന്നുണ്ട് . ” ആരെന്തു പറഞ്ഞാലും ഞാനവന്റെ കൂടെ പോകും “

” ഒറ്റയടിക്ക് കൊ iന്നുകളയും നാkയിന്റെ മോളെ .നിനക്കെന്തറിയാടീ അവന്റെ കാര്യം ” തiല്ലാനായി ഓടി വന്ന ഏട്ടനെ ചുറ്റിപ്പിടിച്ച് ഏട്ടത്തിയും .

” എന്തായാലും നിന്നെപ്പോലെ ഷiണ്ഡനല്ല നല്ല ആൺകുട്ടിയാ” തന്റെ ആ വീട്ടിലെ അവസാനത്തെ വാക്ക് അതായിരുന്നു . കല്യാണം കഴിഞ്ഞ് ഒരു വർഷം ആയിട്ടും കുട്ടികളാവാത്തതിന്റെ കാര്യം ഏട്ടന്റെ കുഴപ്പംകൊണ്ടാണെന്ന് ഉറപ്പില്ലാത്ത ചില സംസാരങ്ങൾ പലരിൽ നിന്നും കേട്ടിരുന്നു . എന്തോ പ്രശ്നമുള്ളതായി ഏട്ടത്തി പറയുംബോൾ അമ്മ ആശ്വസിപ്പിക്കുന്നതും കണ്ടിരുന്നു . പിന്നീട് മരുന്നുകൾ കുടിക്കാൻ തുടങ്ങി . തന്റെ വാക്കുകൾ കേട്ട തോടുകൂടി ഏട്ടൻ ഒന്നുലഞ്ഞു പോയിട്ടുണ്ട് . ഏട്ടത്തി കൈഅയച്ചതും പിന്നെ ആരുടേയും മുഖത്ത് നോക്കാതെ മുറിയിൽ കയറി വാതിലടഞ്ഞു . അമ്മ അതിനിടയ്ക്ക് തന്നെ അiടിക്കുന്നും ചീiത്ത പറയുന്നുമുണ്ടായിരുന്നു . അതൊന്നും തനിക്കൊരു പ്രശ്നമേ അല്ലായിരുന്നു . ഏറെ വൈകാതെ താനും മുറിയിൽ കയറി വാതിലsച്ചു . രാത്രി തന്നെ പ്രശാന്തിനെ വിവരമറിയിച്ചു നാളെ തന്നെ കൊണ്ടു പോകണം എന്നു പറഞ്ഞു . അന്ന് ആരും രാത്രി ഭക്ഷണം കഴിച്ചിട്ടുണ്ടാവില്ല . ശബ്ദങ്ങളൊന്നും കേട്ടില്ല . ഇടയ്ക്കെപ്പോഴോ അമ്മയുടെ ശബ്ദം കേട്ടു .
” അമ്മൂ … ”

” എന്താ അമ്മേ ?” ഒന്നു രണ്ട് വിളിക്ക് ശേഷം ഏട്ടത്തിയുടെ ശബ്ദവും കേട്ടു . ” ഒന്നൂല്ല ” പിന്നെയൊരു നിശബ്ദതയായിരുന്നു . അടുത്ത ദിവസം രാവിലെ എണീക്കുംബോഴും വല്ലാത്തൊരു നിശബ്ദത . ഏട്ടനും ഏട്ടത്തിയും എണീറ്റിട്ടില്ല . സാധാരണ താൻ വരുംബോഴേക്കും ഏട്ടത്തി ഒന്നുകിൽ മുറ്റമടിക്കുന്നുണ്ടാകും അല്ലെങ്കിൽ അലക്കു കല്ലിനടുത്താവും . അമ്മ അടുക്കളയിലും . ഇന്ന് അമ്മ അടുക്കളയിലുണ്ട് എങ്കിലും പതിവ് തട്ടും മുട്ടും ബഹളവും ഒന്നുമില്ല . ഒറ്റ ദിവസം കൊണ്ട് അമ്മയ്ക്ക് ഒരു പാട് പ്രായം ആയതു പോലെ . ആരും മിണ്ടുന്നുണ്ടായില്ല എങ്കിലും തനിക്കത് ഒരു വിഷയമേ അല്ലായിരുന്നു . ബേഗിൽ കോളേജ് ബുക്സുകൾക്കിടയിൽ തന്റെ ഐഡന്റിറ്റി കാർഡുകളും സർട്ടിഫിക്കറ്റുകളും തിരുകി വെച്ച് ആരോടും യാത്ര പറയാതെ ഇറങ്ങി . മനസിൽ നിറയെ വരാൻ പോകുന്ന നല്ല നാളുകളുടെ സ്വപ്നമായിരുന്നു. താനും പ്രശാന്തും മാത്രമുള്ള ആ സ്വപ്നത്തിലേക്ക് അടുക്കാനുള്ള ആവേശത്തിൽ മറ്റൊന്നും കണ്ടുംകേട്ടുമില്ല . വല്ലാത്തൊരു ധൈര്യമായിരുന്നു അപ്പോൾ .

സ്വപ്നങ്ങളല്ല ജീവിതം എന്ന് ആദ്യ മൂന്ന് മാസംകൊണ്ട് പ്രശാന്തിന്റെ കൈയിൽ നിന്നും കിട്ടിയ തiല്ലിലൂടെ മനസിലായി . 20 വയസിനിടയ്ക്ക് ഏട്ടന്റെ തiല്ലുകൊണ്ടത് ഒരു ദിവസം മാത്രമാണെങ്കിൽ കല്യാണം കഴിഞ്ഞ് കിട്ടിയ തiല്ലിന്റ എണ്ണം ഒരുപാട് കൂടുതലായിരുന്നു . എന്റെ വീട്ടിൽ 6 മണിക്കും 7 മണിക്കും എണീറ്റിരുന്ന താൻ പ്രശാന്തിന്റെ വീട്ടിൽ 4 മണിക്ക് എണീറ്റിട്ടും ചെയ്ത് തീരാത്ത ജോലി കണ്ട് നടുവിനു കൈ കൊടുത്തു നിന്നു പോയിട്ടുണ്ട് . അതിനിടയിലും അമ്മായി അമ്മയുടെ കെട്ടിലമ്മ എന്ന പതിവ് വിളി കേൾക്കാം . അതിനിടയിൽ അടുത്തുള്ള തുണി ഷോപ്പിൽ കിട്ടിയജോലി അത് ഒരു വരുമാനമാക്കി മാറ്റി . ഇടയ്ക്ക് എല്ലാം മറന്ന് ചിരിക്കാനും സന്തോഷം പങ്കിടാനും നന്ദൂട്ടനും വന്നു . അവന് ഇപ്പോൾ 2 വയസായിരിക്കുന്നു . അവനെ എങ്കിലും നന്നായി വളർത്തണം . അവൾ ഡയറി എടുത്തു . ” ഏട്ടാ ഞാനെപ്പോഴേ തോറ്റിരിക്കുന്നു . അന്ന് അച്ചന്റെയും അമ്മയുടേയും അതിനു മപ്പുറം ഏട്ടന്റയും മുഖത്ത iടിച്ചത് പോലെ ഇറങ്ങി വന്നില്ലേ അന്നു ഞാൻ തോറ്റിരുന്നു . 3 മാസങ്ങൾക്ക് ശേഷം പ്രശാന്തേട്ടന്റെ അiടികിട്ടിയപ്പോൾ, അതിനു ശേഷം എന്നെ സംശയത്തിന്റെ നിഴലിൽ നിർത്തി പാതിരാത്രി പ്രശാന്തേട്ടന്റെ ഫോണിൽ വന്ന മിസ്ഡ് കാൾ മറ്റൊരു പെണ്ണിന്റെ ആണെന്നറിഞ്ഞപ്പോൾ അതും കഴിഞ്ഞ് കഥകൾ പലതും കേൾക്കാൻ തുടങ്ങിയപ്പോൾ എല്ലാം തോറ്റ് തോറ്റ് പോയി .പിന്നീടിങ്ങോട്ട് തോൽവികളെ പറ്റി ഞാൻ ആലോചിക്കാറില്ല . ഇപ്പൊ എന്റെ മനസു നിറയെ നന്ദുവാണ് . ഇന്ന് ഏട്ടൻ ചോദിച്ച ചോദ്യത്തിനുത്തരം ഈ ഡയറിയിൽ ഞാനെന്നേ കുറിച്ചിട്ടതാണ് . ആരും അറിയണ്ട എല്ലാരും കരുതിക്കോട്ടെ എനിക്കിവിടെ സുഖമാണെന്ന് . വിധിയാണെന്നു കരുതി സമാധാനിക്കുംബോഴും ഒന്ന് കാലിൽ വീണ് മാപ്പ് പറയണം എന്നുണ്ട് മനസുകൊണ്ട് എന്നേ പറഞ്ഞിരിക്കുന്നു .എങ്കിലും ഇപ്പൊഴും മാപ്പ് മാപ്പ് മാപ്പ് ” അവൾ ഡയറി മടക്കി വെച്ച് നന്ദുവിനേയും ചേർത്തു പിടിച്ച് കണ്ണടച്ചു .

” മനു ഏട്ടനെന്താ ആലോചിക്കുന്നേ ? ” മൊബൈൽ നോക്കി കിടക്കുന്ന മനുവിനെ തട്ടിക്കൊണ്ട് അമ്മു ചോദിച്ചു .

” ഏയ് ഒന്നൂല . നീ ഉറങ്ങീലേ ?”

” രേഷ്മയെ കുറിച്ചാണോ ?” അവൾ ചോദ്യം ആവർത്തിച്ചു .

” ഉം . ” അവർക്കിടയിൽ വീണ്ടും ഒരു മൗനം ഉടലെടുത്തു . ” അമ്മൂ . നീ ഉറങ്ങിയോ ?” നീണ്ട നിശബ്ദയെ ഇല്ലാതാക്കിക്കൊണ്ട് മനു സംസാരിച്ചു തുടങ്ങി .

” ഇല്ല . എന്തേ ?”

” നമുക്ക് അവളെ ഒന്ന് ഇങ്ങോട്ട് വിളിച്ചാലോ ? “

” അത് ഞാൻ മുന്നേ അങ്ങോട്ട് പറയണം എന്നു കരുതിയതാ . പിന്നെ മനു ഏട്ടനും അച്ചനും അമ്മയും എന്താ പറയാ എന്നു പേടിച്ചിട്ടാ. “

” അമ്മയേം അച്ചനേം നമുക്ക് സമ്മതിപ്പിക്കാം . എന്തൊക്കെ ആയാലും എന്റെ അനിയത്തി അല്ലെടീ അവൾ ” ഭാര്യയെ ചേർത്ത് പിടിച്ചുകൊണ്ട് മനു പറഞ്ഞു .

” ഉം . നമുക്ക് വിളിക്കാം നാളെ . അല്ലെങ്കിൽ പോയി കാണാം രാവിലെ ” അവൾ മറുപടി പറഞ്ഞു .

” അച്ചനും അമ്മയും നീയും സമ്മതിക്കും ഇനി ഒരാളുടെ സമ്മതം കൂടി വേണം ” അവനിരത്തിരി ഗൗരവത്തിൽ തന്നെ പറഞ്ഞു .

” ആരുടെ ? ” അമ്മുവിനൊരു പിടിയും കിട്ടിയില്ല .

” അതോ അത് ….. ” മനു പറയാൻ വന്നത് മുഴുമിപ്പിക്കാതെ പാതിയിൽ നിർത്തി ” ഉം അത് … ” ബാക്കി പൂരിപ്പിച്ചു കൊടുക്കാനെന്നോണം അവൾ ആവർത്തിച്ചു

” അത് നമ്മുടെ മോൾടെ സമ്മതം വേണ്ടേ ? ” ഇരുട്ടിലും അവന്റെ കുസൃതിചിരി അവൾ കണ്ടു .

” കുഞ്ഞെപ്പോഴേ സമ്മതിച്ചു . ദാ നോക്കിയേ ” അവന്റെ കൈയെടുത്ത് വയറിനുമേലെ വെച്ച് ഉള്ളിലെ ജീവന്റെ തുടിപ്പ് അറിയിക്കുംബോഴേക്കും കണ്ണു നിറഞ്ഞിരുന്നു അവളുടെ ,അവന്റെയും .

You may also like

Leave a Comment