ഒരു സിനിമയ്ക്ക് പോണം എന്ന ആവശ്യം രാവിലെ അപ്പുവേട്ടൻ ഓഫീസിൽ പോകും മുമ്പ് മുന്നോട്ട് വെച്ചതാണ്…

by pranayamazha.com
19 views

പേടി

രചന: മാരീചൻ

———————-

നാശം പിടിക്കാൻ എന്റെ ഒടുക്കത്തെ പേടി. ഇത് എന്നേം കൊണ്ടേ പോകൂ. ഷീറ്റെടുത്ത് തലവഴിയെ മൂടി നോക്കി. രക്ഷയില്ല…

ഓർമ്മ വെച്ച കാലം മുതൽ കേട്ടിട്ടുള്ള എല്ലാ പ്രേതങ്ങളും തെളിമയോടെ ചിരിച്ചോണ്ട് മനസ്സിലേക്ക് കയറി വരുന്നു. പെട്ടെന്നെഴുന്നേറ്റ് ലൈറ്റിട്ടു.

ഹൊ ഓരോ ദിവസത്തെ എന്തൊക്കെ കാര്യങ്ങളാ ഞാൻ മറന്നു പോണേ ഇതു മാത്രം മറക്കില്ല. ഏത് നേരത്താണോ അപ്പു എട്ടനോട് വഴക്കടിക്കാൻ തോന്നിയേ…

ഒരു സിനിമയ്ക്ക് പോണം എന്ന ആവശ്യം രാവിലെ അപ്പുവേട്ടൻ ഓഫീസിൽ പോകും മുമ്പ് മുന്നോട്ട് വെച്ചതാണ്. പോകാമെന്ന് ഉറപ്പും തന്നു. കെട്ടി ഒരുങ്ങി 6 മണി വരെ കാത്തു. വന്നില്ല. പിന്നെ ദേഷ്യം വരാതിരിക്കുമോ…?

അതു പോട്ടെ “ഓഫീസിൽ കുറച്ച് തിരക്കായിപ്പോയി ഗായു നാളെപ്പോവാം” എന്നൊന്നു പറഞ്ഞൂടെ…

അതുമതിയായിരുന്നല്ലോ. വിഷമം മാറാൻ ഒരു കാരണം കിട്ടിയാൽ മതിയായിരുന്നു. ഇത് അതും ഇല്ല.

നിനക്ക് എപ്പോഴും സിനിമ, പാർക്ക് ഇതൊക്കെ ഉള്ളോ..മനുഷ്യന്റെ സ്വൈര്യം കളയാനായിട്ട്. പിള്ളേരുടെ അത്ര പോലും വകതിരിവില്ലല്ലോ ഗായു നിനക്ക്…എന്നും പറഞ്ഞൊരു ചാട്ടം. കേട്ടതും പിള്ളേരു രണ്ടും ചിരിയും തുടങ്ങി. പിന്നെങ്ങനാ സഹിക്കുക…

പിള്ളേരെ കുറ്റം പറയാനൊക്കില്ല രണ്ടിനും സിനിമ എന്നു പറഞ്ഞാൽ എന്താണെന്നു പോലും അറിയാനുള്ള പ്രായമില്ല. ക്ഷമിക്കാൻ കഴിഞ്ഞില്ല.

ചോറു വിളമ്പുമ്പോൾ പിറുപിറുത്തും പാത്രം കഴുകുമ്പോൾ ഉച്ചത്തിൽ ശബ്ദമുണ്ടാക്കിയുമൊക്കെ പ്രതിഷേധിച്ചു നോക്കി. എവിടെ…? ഒരു രക്ഷയുമില്ല. പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല എന്ന മട്ടിൽ പത്രവായന തന്നെ.

ഒടുക്കം സഹികെട്ടപ്പെഴാ ഇങ്ങനെ പ്രതിഷേധിക്കാമെന്നു വെച്ചത്…അതിപ്പോൾ കുരിശായി. ഞാൻ വേറെ മുറിയിൽ കിടക്കുവാ എന്ന് പറഞ്ഞപ്പോഴേ കുരുട്ടാസുകൾ രണ്ടും അച്ഛനേം കെട്ടിപ്പിടിച്ച് ഉറങ്ങാൻ പോയി.

ഇനി ഇപ്പോൾ എന്താ ചെയ്ക..?

എങ്ങനെ നോക്കീട്ടും ഉറങ്ങാൻ പറ്റണില്ല. സഹികെട്ട് ഷീറ്റും എടുത്ത് കിടപ്പുമുറിയിൽ ചെന്നു. ഞാൻ ഊഹിച്ചത് തന്നെ രണ്ടെണ്ണവും രണ്ട് വശത്തായി അച്ഛനെ കെട്ടിപ്പിടിച്ച് കിടക്കുന്നു. മൂന്നു പേരും നല്ല ഉറക്കം. ലൈറ്റിട്ടില്ല പമ്മി പമ്മി ചെന്ന് കട്ടിലിൽ ഒരറ്റത്ത് കിടന്നു.

ദേ മൂത്ത സന്താനം കാലെടുത്ത് എന്റെ പുറത്ത് വയ്ക്കുന്നു. ഒറ്റ തട്ട് വെച്ചു കൊടുത്തു, അല്ല പിന്നെ…കുറച്ചു നേരം അങ്ങനെ കിടന്നു.

ങേ ഹേ ഉറക്കം വരുന്നില്ല. എന്നും ഏട്ടന്റെ നെഞ്ചിൽ തല വെച്ചാണ് കിടന്നുറങ്ങുക. വല്ലാത്തൊരു സുരക്ഷിതത്വമാണ് അപ്പോൾ. കല്യാണം കഴിഞ്ഞ അന്നു മുതൽ അങ്ങനെ തന്നെ…എനിക്കത് ശീലമായി എന്ന് ഇപ്പോഴാ അറിയണെ…

തിരിഞ്ഞും മറിഞ്ഞും ഒക്കെ കിടന്നു നോക്കി രക്ഷയില്ല. ഒടുവിൽ നാണം കെടാൻ തീരുമാനിച്ചു. പതുക്കെ എഴുന്നേറ്റ് മൂത്ത സന്താനത്തെ എടുത്തു മാറ്റി ഒന്നുമറിയാത്ത പോലെ ആ നെഞ്ചിൽ ചേർന്നു കിടന്നു…

രാവിലെ അടുക്കളയിൽ പാത്രങ്ങളുമായി മല്ലിട്ട് നിൽക്കുമ്പോഴാണ് പിറകിലൂടെ വന്ന് ഏട്ടൻ ചുറ്റിവരിഞ്ഞത്.

വേണ്ട എന്നോട് ആരും മിണ്ടാൻ വരണ്ട…അതും പറഞ്ഞ് മാറി നിന്നു.

പിണക്കമാണെങ്കിൽ ഇന്നലെ രാത്രി നീയെന്തിനാ പമ്മി പമ്മി എന്റെ അടുത്തുവന്ന് കിടന്നത്…? ഏട്ടൻ ചിരിയോടെ ചോദിച്ചു.

എനിക്കും ചിരി വരുന്നുണ്ടായിരുന്നു. അത് പിന്നെ എനിക്ക് ഏട്ടന്റെ നെഞ്ചിൽ കിടന്നുറങ്ങി ശീലമായിപ്പോയി.

എന്റെ ഗായു, ഓഫീസിൽ ഇന്നലെ ഇൻസ്പെക്ഷനായിരുന്നു. ആകെ തിരക്കും ടെൻഷനും, പോരാത്തതിന് ഒരു ഫയൽ മിസിംഗായി. വൈകുന്നേരമായപ്പോഴാ അത് കിട്ടിയത്. സിനിമയുടെ കാര്യമൊക്കെ മറന്നു പോയിരുന്നു.

ഇത് ഇന്നലെ അങ്ങ് പറഞ്ഞാൽ പോരായിരുന്നോ…? അതിന് പകരം ചാടിക്കടിക്കാൻ വന്നിട്ടല്ലേ, എന്തൊരു ദേഷ്യമായിരുന്നു…?

എടീ പൊട്ടി നിന്നോടല്ലാതെ പിന്നെ ആരോടാണ് ഞാനെന്റെ ദേഷ്യമൊക്കെ കാണിക്കുക…?

എന്നാലും ഞാൻ വേറെ മുറിയിൽ പോയിട്ട് ഏട്ടനൊന്ന് തിരിഞ്ഞു നോക്കീല്ലല്ലോ…?

കൊള്ളാം നീ ഇത്രേം പേടിത്തൊണ്ടിയാണെന്ന് ഞാനറിഞ്ഞില്ല ട്ടോ…എന്തായാലും നിനക്ക് പേടി ഉള്ളത് നന്നായി. ഒരു അഞ്ചു മിനിട്ട് കൂടി കഴിഞ്ഞിരുന്നേൽ നാണംകെട്ട് ഞാൻ അങ്ങോട്ടു വന്നേനെ…അതും പറഞ്ഞ് ഏട്ടനെന്നെ ചേർത്തു പിടിച്ചു.

നിറഞ്ഞ ചിരിയോടെ ആ നെഞ്ചിൽ മുഖം പൂഴ്ത്തുമ്പോൾ ഏട്ടൻ ചെവിയിൽ പറയുന്നുണ്ടായിരുന്നു…

You may also like

Leave a Comment