ആർദ്രതയോടെയുള്ള അവന്റെ ചോദ്യം കേട്ട് വിശ്വാസം വരാതെ അവൾ അവനെ തലയുയർത്തി നോക്കി. അവൻ അവളെ…

by pranayamazha.com
14 views

നിമിഷ സുഖം

രചന: രേഷ്മ രവീന്ദ്രൻ

:::::::::::::::::::::::::

“നിന്നെപ്പോലെയുള്ള ശ-വങ്ങൾ കാരണമാണ് ആണുങ്ങൾ വേറെ പെണ്ണിനെ അന്വേഷിച്ചു പോകുന്നത്” കോപത്തോടെയുള്ള ദിനേശന്റെ വാക്കുകൾ കേട്ട് നിർമ്മല പൊട്ടി കരഞ്ഞു.

“ഓ…എന്ത് പറഞ്ഞാലും പൂങ്കണ്ണീര് ഉണ്ടല്ലോ..” അവളെ അവജ്ഞയോടെ നോക്കി അയാൾ കട്ടിലിൽ ഇരുന്നു കൊണ്ട് ഒരു സി* ഗരറ്റിനു തീ കൊളുത്തി.

“ഏട്ടാ…അച്ഛൻ വിളിച്ചിരുന്നു. അമ്മയ്ക്ക് സുഖമില്ല. എനിക്കെന്റെ അമ്മയെ ഒന്ന് കാണണം…” വിങ്ങിപ്പൊട്ടി കൊണ്ട് അവൾ എങ്ങനെയോ പറഞ്ഞൊപ്പിച്ചു.

ദിനേശൻ അവളെ ഒന്ന് നോക്കി. അവൾ വിങ്ങി പൊട്ടി കരയുമ്പോഴും അവളുടെ മാ*റിടങ്ങളുടെ നിമ്ന്നോന്നതികളിൽ അവൻ ആർത്തിയോടെ നോക്കി. “ഇവിടെ ദേഷ്യം അല്ല വേണ്ടത്…കൗശലമാണ്.” അവന്റെ മനസ്സ് മന്ത്രിച്ചു.

“ഹേയ്…നീയെന്താ ഇത് നേരത്തെ പറയാതിരുന്നത്..? അമ്മയ്ക്ക് സുഖം ഇല്ലെങ്കിൽ പോയി കാണണം. അതിന് പോലും അനുവദിക്കാത്ത ദുഷ്ട്ടനാണോ ഞാൻ??”

ആർദ്രതയോടെയുള്ള അവന്റെ ചോദ്യം കേട്ട് വിശ്വാസം വരാതെ അവൾ അവനെ തലയുയർത്തി നോക്കി. അവൻ അവളെ നോക്കി മൃദുവായി ചിരിച്ചു.

“നാളെ രാവിലെ നീ മോളെയും കൂട്ടി നിന്റെ വീട്ടിൽ പോയിക്കോ. ജോലി കഴിഞ്ഞു വൈകിട്ട് ഞാൻ അങ്ങോട്ട് വന്നേക്കാം…പോരെ?”

വിശ്വാസം വരാതെ തന്നെ നോക്കിയിരിക്കുന്ന അവളുടെ കവിളിലെ കണ്ണുനീർ തുടച്ചു മാറ്റി കൊണ്ട് അവളെ മാറോട് ചേർത്തു. അവന്റെ ഈ മാറ്റം അവൾക്ക് വിശ്വസിക്കാനായില്ല. അവൾ നിറഞ്ഞ മനസ്സോടെ അവനെ നോക്കി. അവസാനം ദൈവം എന്റെ പ്രാർത്ഥന കേട്ടു…അവൾ സ്നേഹത്തോടെ അവന്റെ കവിളിൽ ചുംബിച്ചു.

അവന്റെ ഉള്ളിലെ തണുത്തു പോയ വികാരങ്ങൾക്ക് അവളുടെ ചുംബനം ചൂട് പകർന്നു. അവൻ തന്റെ ഓരോ രോമകൂപങ്ങളെയും ആസ്വദിക്കുമ്പോഴും അവളുടെ ഉള്ളിൽ സന്തോഷത്തിന്റെ തിരിതെളിയുകയായിരുന്നു.

നാളെ അമ്മയെ കാണാം…വിവാഹം കഴിഞ്ഞു പടിയിറങ്ങിയ അന്നാണ് അമ്മയെ അവസാനമായി ഒന്ന് കണ്ണ് നിറച്ചു കണ്ടത്. പിന്നീട് ഇന്ന് വരെ അമ്മയുടെ കൂടെ ഒരു ദിവസം പോലും വീട്ടിൽ പോയി നിൽക്കാൻ ദിനേശേട്ടൻ സമ്മതിച്ചിട്ടില്ല…

ഫോൺ വിളിക്കുമ്പോൾ അമ്മയുടെ കരച്ചിൽ കേൾക്കാനാവാതെ ഇപ്പോൾ മനഃപൂർവം വിളിക്കാറില്ല…ദിനേശേട്ടന്റെ കാല് പിടിച്ചു പറഞ്ഞിട്ടും അമ്മയെ ഒന്ന് കാണാനോ, സ്വന്തം വീട്ടിൽ ഒരു ദിവസം എങ്കിലും അന്തിയുറങ്ങാനോ അനുവദിച്ചിട്ടില്ല…

രാവിലെ അച്ഛന്റെ വിളി വന്നിരുന്നു. അമ്മയ്ക്ക് അസുഖം കൂടുതലാണ്. എന്നെയും മോളെയും ഒന്ന് കാണണമെന്ന് ആഗ്രഹം പറയുന്നു എന്ന്…പക്ഷെ ദിനേശേട്ടൻ അനുവാദം നൽകുമോ എന്നറിയാത്തതിനാൽ അച്ഛന്റെ വാക്കുകൾക്ക് മറുപടി പറഞ്ഞിരുന്നില്ല. ഏതായാലും നാളെ പോകാൻ അനുവാദം തന്നല്ലോ…അത് മതി…

എല്ലാത്തിനുമൊടുവിൽ തളർന്നുറങ്ങുന്ന ദിനേശന്റെ നെറ്റിയിൽ ഒരു ചുംബനം കൂടി നൽകി അവനെ കെട്ടിപ്പിടിച്ചു കിടന്നു. എപ്പോഴാണ് ഉറങ്ങിയത് എന്നറിയില്ല. അലാറം കേട്ടാണ് ഉണർന്നത്.

രാത്രി അവൻ ഊരിയെറിഞ്ഞ വസ്ത്രങ്ങൾ തപ്പിയെടുത്തു കുളിമുറിയിലേക്ക് നടന്നു. കുളിച്ചു വന്നു അടുക്കളയിൽ കേറി രാവിലത്തേയും, ഉച്ചയ്ക്ക് വേണ്ടതുമായ ഭക്ഷണം ഉണ്ടാക്കി. ഇന്ന് ജോലി ചെയ്യുമ്പോൾ വല്ലാത്തൊരു ഊർജം ലഭിക്കുന്നത് പോലെ…

ഇന്നലെ രാത്രി അവൻ നൽകിയ വാഗ്ദാനം….ആ വാഗ്ദാനം പുഞ്ചിരി മറന്ന അവളുടെ ചുണ്ടുകളിൽ ഒരു നറുചിരി വിരിയിച്ചു. കഴുത്തിൽ കിടക്കുന്ന താലിയിൽ മുറുകെ പിടിക്കവേ ഇടനെഞ്ചിലെ പിടപ്പ് മറ്റാരുമറിയാതെ ഒളിപ്പിക്കാൻ ശ്രമിച്ചു കൊണ്ട് അടുപ്പിൽ തിളയ്ക്കുന്ന വെള്ളത്തിലേക്ക് കാപ്പി പൊടി ചേർത്തു. കാപ്പി ചൂടോടെ ഗ്ലാസ്സിലേയ്ക്ക് പകർത്തി അതുമായി ഉറങ്ങി കിടക്കുന്ന മോൾടെ റൂമിലേയ്ക്ക് ചെന്നു.

ഏതോ സ്വപ്നത്തിന്റെ ബാക്കി പത്രമെന്ന പോലെ ഉറങ്ങി കിടക്കുന്ന അവളുടെ കുഞ്ഞി ചുണ്ടുകളിൽ ഒരു പുഞ്ചിരി തത്തിക്കളിക്കുന്നു. ആ മുഖത്തേയ്ക്ക് നോക്കവേ നിർമ്മലയുടെ ഓർമയിൽ സ്വന്തം കുട്ടിക്കാലം തെളിഞ്ഞു…രാവിലെ ഉണരാൻ മടി കാണിക്കുന്ന തന്നെ ഇക്കിളി പെടുത്തി ഉണർത്തുന്ന അമ്മ, ഒപ്പം അമ്മയുടെ വകയായി എന്നും മുറതെറ്റാതെ കിട്ടുന്ന ചുംബനം…ആ ഓർമയിൽ അവളുടെ മിഴികൾ നിറഞ്ഞു…

മകളെ ഉണർത്തി ചായ കൊടുത്തതിനു ശേഷം ദിനേശന്റെ അടുത്തേയ്ക്ക് ചെന്നു. അയാൾ ഇപ്പോഴും ഉറക്കത്തിലാണ്. ആ കാല് തൊട്ട് വന്ദിച്ചതിന് ശേഷം അവൾ അയാളെ വിളിച്ചുണർത്തി…

“എന്താടി…രാവിലെ ഒന്ന് ചമഞ്ഞിട്ടുണ്ടല്ലോ…?” ചായ കുടിച്ചു കൊണ്ട് അവളെ നോക്കി അയാൾ പറഞ്ഞു.

“അത്…അമ്മയെ കാണാൻ പോകാൻ..!!” അവൾ അർധോക്തിയിൽ നിർത്തി.

“എന്തിന്…?”

“അമ്മയ്ക്ക് സുഖമില്ല. ഞാൻ ഇന്നലെ ഏട്ടനോട് പറഞ്ഞതാണല്ലോ…?” അത് പറയവേ അവളുടെ സ്വരമിടറി.

“ത*ള്ള ചത്തൊ*ന്നുമില്ലല്ലോ. കെട്ടിയൊരുങ്ങി പോകാൻ…?” അവന്റെ അലർച്ച കേട്ട് അവൾ ഞെട്ടിപ്പോയി.

“ഏട്ടൻ ഇന്നലെ പൊയ്ക്കോളാൻ പറഞ്ഞിരുന്നു…”കരച്ചിലോടെ അവൾ പറഞ്ഞു.

“അത് ഇന്നലെയല്ലേ…ഇന്ന് പറയുന്നു…പോകണ്ട…”

“ഏട്ടാ…ദയവ് ചെയ്തു എന്നെ പോകാൻ അനുവദിക്കണം” അവൾ കരച്ചിലോടെ അവന്റെ കാലിൽ വീണു.

“എണീറ്റു പോടീ മൂധേവി…അവള് കെട്ടിയൊരുങ്ങി വന്നേക്കുന്നു…”

അവളെ ചവിട്ടിയെറിഞ്ഞു കൊണ്ട് അവൻ നടന്നു നീങ്ങിയപ്പോൾ തലേന്ന് രാത്രി രതിമൂർച്ഛയുടെ സമയത്ത് അവൻ നൽകിയ വാഗ്ദാനം അവളെ നോക്കി പരിഹസിച്ചു ചിരിച്ചു. ആ വെറും നിലത്തു കിടന്ന് അവൾ പൊട്ടിക്കരഞ്ഞു…

അച്ഛാ…അമ്മേ…നിങ്ങൾ എനിക്ക് സ്നേഹം തന്നു, സംരക്ഷണം തന്നു, നല്ല വസ്ത്രങ്ങൾ തന്നു, പക്ഷെ…ഇതൊന്നും എനിക്ക് തിരികെ തരാനാവുന്നില്ല. കാരണം…നിങ്ങൾ എനിക്ക് വിദ്യാഭ്യാസം തന്നില്ല…

സ്വന്തം കാലിൽ നിൽക്കാൻ ഒരു ജോലിയില്ലാതെ സ്വന്തം ആവശ്യങ്ങൾക്ക് പോലും ഭർത്താവിന്റെ മുന്നിൽ കൈ നീട്ടേണ്ടുന്ന അവസ്ഥയിലേക്ക് എന്നെ എത്തിച്ചത് നിങ്ങളുടെ ആ വാക്കുകൾ ആയിരുന്നു….

“പെണ്ണ് പഠിക്കേണ്ടത് പാചകമാണ്. പെണ്ണിന്റെ ലോകം അടുക്കളയാണ്…

You may also like

Leave a Comment