വിരുന്നുകാർ
രചന :വിജയ് സത്യ
———————–
ബെഡിൽ കൂടെ കിടക്കുകയായിരുന്നു ഭർത്താവിന്റെ മുഖത്തേക്ക് അവൾ സൂക്ഷിച്ചു നോക്കി….അങ്ങനെ നോക്കിയിരിക്കെ അവൾക്കാ കവിളിലൊരു പതുക്കെ ഒരു നുള്ളു വച്ച് കൊടുക്കാൻതോന്നി…അവൾ പതുക്കെ നുള്ളി…
എന്നിട്ട്അവൾ അയാളെ കാതരമായി വിളിച്ചു….
ശ്രീയേട്ടാ
ഉം എന്താ?
ഒരു കാര്യം പറഞ്ഞാൽ സാധിച്ചു തരുമോ? ചിണുങ്ങി ചിണുങ്ങി കൊഞ്ചി ചോദിക്കുന്ന ഭാര്യ നീലിമയുടെ ഭാവം കണ്ടു ശ്രീരാജിന് വിസ്മയമായി…
ഇങ്ങനെ പതിവില്ലല്ലോ.. എന്താ വല്ല ആനക്കാര്യമാണോ.?
ഒരു തരത്തിൽ പറഞ്ഞാൽ ഇതൊരു ആനക്കാര്യമാണ്.
എന്നെകൊണ്ട് ആവുമെങ്കിൽ സാധിപ്പിക്കുന്നതിനെന്താ..തടസ്സം… പറഞ്ഞോളൂ
സാധിക്കും പക്ഷെ മനസും വേണം..
നീ വളച്ചു കെട്ടാതെ കാര്യം പറയ് നീലു… ഇവൾ ഉറങ്ങിയെന്നു തോന്നുന്നു.നീ ഇവളെ ഒന്ന് മാറ്റിക്കിടത്തിയെ..
അച്ഛന്റെ നെഞ്ചിൽ കിടന്നുറങ്ങുന്ന മോളെ പൊക്കിയെടുത്തു നീലിമ ആ ബെഡിന്റെ ചുവരോട് ചേർന്ന ഭാഗത്തേക്ക് മാറ്റി കിടത്തി..എന്നിട്ട് ശ്രീയുടെ നെഞ്ചിൽ അവൾ കേറി കിടന്നു..
റെസ്റ്റില്ലല്ലോ നെഞ്ചിന്..
ആ വേണ്ട..
അവൾ പുഞ്ചിരിച്ചു കൊണ്ട് അവന്റെ മാറിൽ ഒന്നുകൂടി ച്ചേർന്നു കവിൾ ഉരച്ചു കിടന്നു..
ആട്ടെ എന്താ മനസ് വെക്കേണ്ടത്?
അതേ.. നമുക്ക് ഒരു ജേർണി നടത്തിയാലോ ശ്രീയേട്ടന് യാത്ര ഒരുപാട് ഇഷ്ടമാണെന്നല്ലേ പറഞ്ഞത്..?
അതൊക്കെ ശരിതന്നെ എവിടേക്ക്
അങ്ങ് ഗോഹാറ്റിയിലേക്ക്.
അവിടെ എന്താ?
അറിയില്ലേ.. എന്റെ അച്ഛന്റെ നാടാണ്..
ശരിയാണ് നീ പറഞ്ഞിട്ടുണ്ട്..
വെക്കേഷൻ ലിവിനായി ശ്രീയേട്ടന് അടുത്ത മാസം സ്കൂൾ അടക്കുമല്ലോ അപ്പോൾ പോകാം..
ട്രിപ്പ് നീലിമ തന്നെ പ്ലാൻ ചെയ്തോ ഞാൻ റെഡി…
പത്തു ദിവസത്തെ യാത്രയുൾപ്പെടെ കാണേണ്ടതും സ്റ്റേ ചെയ്യേണ്ടതുമായ കാര്യങ്ങൾ ഞാൻ പ്ലാൻ ചെയ്യാം..
ആയിക്കോട്ടെന്നേ.. ഹണിമൂൺ യാത്രക്ക് ശേഷം എന്റെ കൂടെ ഇനി ഒരു ട്രപിന് വരില്ലെന്നാ ഞാൻ വിചാരിച്ചത്..
അതുകൊണ്ടാണ് മോനെ ട്രിപ്പ് ഞാൻ പ്ലാൻ ചെയ്യുന്നത്.. അന്നത്തെ പോലെ രാത്രി വല്ല കടത്തിണ്ണയിലും കേറിക്കിടക്കാൻ ഇടവരരുത്തല്ലോ…
ശ്രീയെ പോലെ ടീച്ചർ അല്ല നീലിമ.. അവൾ സ്കൂളിലെ ഓഫീസിൽ ഒരു ഐ ടി ക്ലാർക്ക് ആണ്.നല്ല എഫിഷ്യെന്റുള്ള പെണ്ണ്..സ്കൂളിൽ ടൂർ പ്ലാൻ ചെയ്തു കൊടുക്കുന്നത് പോലും അവളാണ്..
വെക്കേഷൻ സമയം അമ്മയെ ഉപേക്ഷിച്ചു പോയ അച്ഛനെ കണ്ടെത്താൻ ഒരു യാത്ര പുറപ്പെടാൻ പദ്ധതി തയ്യാറാക്കുകയാണ്..
അവൾക്ക് അഞ്ചു വയസിൽ അച്ഛൻ അവളുടെ മലയാളി അമ്മയെ വിട്ട് സ്വദേശത്തേക്ക് മടങ്ങിപ്പോയത്..
വിവാഹ ശേഷം കേരളത്തിൽ ഭാര്യവീട്ടിൽ താമസമാക്കിയെങ്കിലും ഇടയ്ക്കിടെ അയാൾ അയാളുടെ നാടായ ഗുഹാവതിയിൽ പോയി തിരിച്ചു വരാറുണ്ട്.. പക്ഷെ ഒടുവിൽ പോയ പോക്കിൽ പിന്നെ മടങ്ങി വന്നില്ല…
സ്കൂൾ അടച്ചു പിന്നീടുള്ള ദിവസങ്ങൾ ഒന്നും പാഴാക്കാതിരിക്കാനായി പിറ്റേന്ന് ത്തന്നെ അവർ യാത്രക്ക് വേണ്ടുന്ന എല്ലാവിധ സൗകര്യങ്ങളുമായി ഗുഹട്ടിയിലേക്ക് വണ്ടി കയറി..
രണ്ടുപേർക്കും വണ്ടിയിൽ താഴെ ത്തന്നെയുള്ള സീറ്റും അതിന് തൊട്ടു മുകളിൽ ഉള്ള ബർത്തും കിട്ടി..
പകൽ പത്തുമണിക്ക് കൊച്ചിയിൽ നിന്നും അവരെയും കൊണ്ട് പുറപ്പെട്ട ട്രെയിൻ വൈകിട്ട് ത്തോടുകൂടി കേരള ബോർഡർ പിന്നിട്ട് മുന്നോട്ടു കുതിച്ചു കൊണ്ടിരുന്നു..
രാത്രി ആയി അത്താഴം വന്നു.. വാങ്ങി കഴിച്ചു.. പിന്നെ ഉറക്കം തുടങ്ങി..
താഴത്തെ സീറ്റിൽ ശ്രീയുടെ നെഞ്ചിൽ ചേർന്ന് മകൾ ശിവന്യ കിടക്കുകയാണ്.. മുകളിൽ ബർത്തിൽ നീലിമ ഉറക്കം തുടങ്ങി..
രാത്രി ഏറെ വൈകി.. ട്രെയിൻ ഇടതടവില്ലാതെ കുതിച്ചു പാഞ്ഞു കൊണ്ടിരിക്കുന്നു..ഇതിനിടെ ശിവന്യ ഉണർന്നു.. അച്ഛന് സമീപം അമ്മയെ കാണുന്നില്ല..
അവൾ ശ്രീയുടെ നെഞ്ചിൽ നിന്നും താഴെ ഊർന്നിറങ്ങി..
അമ്മേ അമ്മേ… എന്ന് പതിയെ വിളിച്ച് അമ്മയെ അവൾ അവിടമാകെ തിരഞ്ഞു നടക്കാൻ തുടങ്ങി..
അച്ഛൻ ഉറങ്ങുന്ന സീറ്റും വിട്ടു അവൾ മുന്നോട്ടു പോയി കൊണ്ടിരുന്നു.. കുറെ ദൂരം സഞ്ചരിച്ചു. രണ്ട് കമ്പാർട്ട്മെന്റ് ചേരുന്ന ഭാഗം എത്തി.. അതുവഴി അവർ നടക്കാൻ തുടങ്ങി…
ശിവന്യ കടന്നു ചെല്ലേണ്ട അപ്പുറത്തെ കമ്പാർട്ട്മെന്റിന്റെ ഒരു മൂലയിൽ അങ്ങേപ്പുറത്തെ ഓർഡിനറി കമ്പാർട്ട്മെന്റിൽ നിന്നും ടി ടി ഇ യെ കണ്ടപ്പോൾ ഓടിക്കയറിയ മുനിയാണ്ടി എന്ന ഇതരസംസ്ഥാനക്കാരൻ യുവാവ് കൂനിക്കൂടി ഇരിപ്പുണ്ടായിരുന്നു..
ഒറ്റയ്ക്ക് അസമയത് പാസ്സേജ് വഴി നടന്നുവരുന്ന ശിവന്യയെ കണ്ടു യുവാവിന് ആകാംക്ഷയായി.
അവളെ യുവാവ് ഇപ്പുറത്തെക്കു നടന്നുവരാൻ കൈ കൊണ്ട് ആംഗ്യം കാണിച്ചു പ്രേരിപ്പിച്ചു..
ഒരു നിമിഷം ശിവന്യ അപരിചിതനെ കണ്ടു പേടിച്ചു നീന്നു
അവന്റെ ആ കണ്ണുകളിൽ ആക്രാന്തവും..പരവേശവും തിളങ്ങി..ചുണ്ടിൽ ഒരു പുഞ്ചിരി ഫിറ്റ് ചെയ്തവൻ ഇരയേ കിട്ടിയ സന്തോഷത്തോടെ അങ്ങോട്ട് അവളെ ക്ഷണിച്ചു..
പക്ഷെ അവൾ നിന്നിടത്തു നിന്നും അനങ്ങിയില്ല..
പോക്കറ്റിൽ കയ്യിട്ടു അവൻ ഒരു സ്വീറ്റ് കൂടു അവൾക്ക് നേരെ നീട്ടി..
ഹായ്…അച്ഛൻ എന്നും കൊണ്ടുവരുന്ന ആ മിഠായി അവൾക്കേറെ ഇഷ്ടമാണ്..അതാണ് അയാളുടെ കൈയിൽ..
അവൻ വീണ്ടും ഇരു കൈയും കൊണ്ട് സ്നേഹർദ്രമായി വിളിച്ചു…
മിടായിയുടെ രുചി അതോർത്തപ്പോൾ അവൾ യന്ത്രിക്കാമെന്നോണം ചലിച്ചു തുടങ്ങി….അതിൽ അവൾ പെട്ടു..
ഇഷ്ടത്തോടെ അവൾ പാസ്സാജ് വഴി അപ്പുറത്തേക്ക് ചെന്നു…
ആ നിമിഷം ശിവന്യ മോളെ പിറകിൽ നിന്നും കൈ ഇട്ട് അച്ഛൻ ശ്രീരാജ് വാരിയെടുത്തു..
അല്പം മുമ്പ് പെട്ടെന്ന് ഞെട്ടി ഉണർന്ന ശ്രീരാജ് തന്റെ മുകളിൽ കിടന്ന് ശിവന്യ മോളെ നീലിമയുടെ കൂടെയുണ്ടോ എന്ന് നോക്കി.. അവൾ ബർത്തിൽ കൂർക്കം വലിച്ച് ഒറ്റയ്ക്ക് കിടക്കുകയാണ്..
ദൈവമേ… എന്റെ മോൾ എവിടെ പോയി..അവൻ ഞൊടിയിടയിൽ ട്രെയിൻ പാസ്സേജ് ലേക്ക് ഓടി..
ഒരു മിന്നായം പോലെ അങ്ങ് ദൂരെ നടന്നുനടന്ന് അകന്നുപോകുന്ന മകളെ അവൻ കണ്ടപ്പോൾ ഓടിവന്ന് വാരി എടുത്തതാണ്..
എന്താ മോളെ ചെയ്തത് എവിടെയാ പോയത് അച്ഛനുമമ്മയേയും വിട്ടിട്ടു..
അവൻ അല്പം ഉച്ചത്തിൽ ദേഷ്യത്തോടെ അവളോട് ചോദിച്ചു
ഈശ്വരാ നീലിമ അറിഞ്ഞിരുന്നെങ്കിൽ കൊ ലവിളി നടത്തിയേനെ..
ശ്രീരാജ് മോളെ ഒരുപാട് ഉമ്മ വച്ചു.. അച്ഛൻ എന്തിനാ എന്നെ ഇങ്ങനെ ഒരുപാട് സ്നേഹിക്കുന്നത് എന്ന് അവൾക്ക് അറിഞ്ഞില്ല..
അവൾ അച്ഛനും ഉമ്മ കൊടുത്തു..
ഒരു നിമിഷം താൻ വൈകിയിരുന്നെങ്കിൽ..ഈശ്വരൻ ആണ് തന്നെ ഉണർത്തിയത്..
ശ്രീരാജ് വേഗം മോളെയും ഒക്കത്ത് വെച്ച് തന്റെ സീറ്റിലേക്ക് മടങ്ങിപ്പോയി..
നീലിമ അപ്പോഴും ഒന്നുമറിയാതെ ഉറങ്ങുകയായിരുന്നു..ഭാഗ്യംഅവൾ ഉണർന്നില്ല..ബാഗിൽ നിന്നും നീലിമയുടെ ഒരു നേരിയ ഷോൾ എടുത്തു ശ്രീരാജ് മകൾ ശിവന്യയുടെ അരയിൽ ബന്ധിപ്പിച്ച് കെട്ടി ശേഷം അതിന്റെ ഒരറ്റം തന്റെ കയ്യിലും കെട്ടി എന്നിട്ട് അവളെ നെഞ്ചിൽ കിടത്തി ഉറക്കി.. അവൾ ഉറങ്ങിയ ശേഷം അവളെ സീറ്റ് നോട് ചേർന്ന ഭാഗത്ത് കിടത്തി ശ്രീ രാജും ഉറങ്ങി തുടങ്ങി..
രണ്ടു ദിവസവും എട്ടു മണിക്കൂറും പിന്നിട്ടു അവർ കയറിയ അറോണായി എക്സ്പ്രസ് ഗുഹാവതിയിൽ എത്തിച്ചേർന്നു…
ഗുവാവതിയിൽ എത്തി അച്ഛനെ കണ്ടെത്തുന്നതിനുള്ള ആകെ തെളിവായി അച്ഛന്റെയും അമ്മയുടെയും ഒരു വിവാഹ ഫോട്ടോ മാത്രമേ നീലിമയുടെ കയ്യിലുള്ളൂ..
എങ്കിലും അവർ അന്വേഷണം ആരംഭിച്ചു എന്നുതന്നെ പറയാം…
അമ്മ പറഞ്ഞു തന്ന ആസാമിലെ പഴയ പല ഗ്രാമങ്ങളുമൊക്കെ ഇപ്പൊൾ പട്ടണം ആയി മാറിയിരിക്കുകയാണ്..
അച്ഛനെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനിടയിൽ അവർ ആ സംസ്ഥാനത്തെ പല പ്രധാന പട്ടണങ്ങളും, അവളുടെ സന്ദർശന ലിസ്റ്റിൽപ്പെട്ട അവിടത്തെ കാമാഖ്യ മഹാക്ഷേത്രവുംപിന്നെ ഗ്രാമ സൗന്ദര്യവും ടൂർ പ്ലാൻ അനുസരിച്ചു സമയമെടുത്തു കണ്ട് യാത്ര ആസ്വദിക്കുന്നുണ്ട്.. ദിവസങ്ങൾ കടന്നു പോയി കൊണ്ടിരുന്നു… അച്ഛൻ എവിടെയെന്നോ എന്തെന്നോ ആരാന്നോ എന്നതിന് യാതൊരു സൂചനയും ഇതുവരെ കിട്ടിയിട്ടില്ല.. എങ്കിലും അവർ ശ്രമം തുടർന്നു കൊണ്ടിരുന്നു…
ഒരുവിധത്തിൽ ഫോട്ടോയും മറ്റു വിവരങ്ങളും ഒക്കെ ക്രോഡീകരിച്ചു നടത്തിയ ഒരു അന്വേഷണത്തിനൊടുവിൽ അവരൊരു കൂറ്റൻ ബംഗ്ലാവിന് മുന്നിലെത്തപെട്ടു.. ചീഫ് മിനിസ്റ്റർ ഓഫ് ആസ്സാം..
ആ ബോർഡ് കണ്ട് ഇരുവരും ഞെട്ടി..
നീലിമ അന്തംവിട്ടുപോയി…
അതെ… അതു ആസ്സാം മുഖ്യമന്ത്രിയുടെപഴയ തറവാട് വസതിയാണ്..
മുഖ്യമന്ത്രി ഇപ്പോൾ അവിടെയല്ല താമസം.. ആസാമിലെ തലസ്ഥാനം നഗരിയിലെ ഔദ്യോഗിക വസതിയിലാണ്..
അതു മനസ്സിലാക്കിയ നീലിമയും ശ്രീ രാജ് ദിസ്പൂർ ഉള്ള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് പോകാൻ തീരുമാനിച്ചു..
വളരെ പരിശ്രമിച്ചു അവർ മുഖ്യമന്ത്രിയെ കാണാൻ ഉഉള ഒരു അപ്പോയിന്മെന്റ് ഓർഡർ സംഘടിപ്പിച്ചു എടുത്തു. വളരെ ഉത്സാഹിച്ചു സന്ദർശനാനുമതി സംഘടിപ്പിച്ചെങ്കിലും.. സമയം അടുക്കുന്തോറും നീലിമ ക്ക് ഭയമായി..
എന്തു പറഞ്ഞാ ചൊല്ലുക.. ആരു പറഞ്ഞെന്നാ പരിചയപ്പെടുക..
എന്തിനു വേണ്ടിയാണ് ഇത്ര ദൂരം വന്നതെന്നു പറയുക..താൻ കേരളത്തിൽ നിന്ന് വന്നതാണ് എന്ന് പറഞ്ഞാൽ എന്തായിരിക്കും പ്രതികരണം. ഇനി തന്നെ മനസ്സിലാക്കിയാൽ താൻ മകളാണെന്ന് അറിഞ്ഞാൽ തന്നെ മകളായി അംഗീകരിക്കുമോ…? ഇപ്പോൾ വേറെ വല്ല ഭാര്യയും കുട്ടികളും കുടുംബവും ഉണ്ടായിട്ടുണ്ടാകുമോ..?
ചിലപ്പോൾ പറഞ്ഞതൊന്നും വിശ്വസിക്കാത
അപവാദം പറഞ്ഞു പ്രചരിപ്പിക്കുന്നതിനു ജയിലിൽ കിടക്കേണ്ടി വരുമോ..?
ഒരുപാട് സംശയങ്ങൾ നിങ്ങളുടെ മനസ്സിൽ ഉടലെടുത്തു..
കണ്ടിട്ട് ഒന്നും പറയാതെ തിരിച്ചു പോയാലോ എന്നു വരെ ആലോചിച്ചു…
വന്ന സ്ഥിതിക്ക് മുഖദാവിൽ ഒന്ന് കാണണം.. പറ്റുമെങ്കിൽ പരിചയം പറയണം..
അതിനോടുള്ള പ്രതികരണം അറിഞ്ഞുവേണം ബാക്കിയൊക്കെ.. വരുന്നിടത്ത് വച്ച് കാണുക തന്നെ.. അവൾ തീരുമാനിച്ചു..
ആ സമയം വന്നെത്തി.. വലിയ തിരക്കില്ലെങ്കിലും അത്യാവശ്യം സന്ദർശകർ ഒക്കെ ഉണ്ട്..
അവരുടെ ഊഴമെത്തി… മുഖ്യമന്ത്രിയുടെ മുന്നിലേക്ക് അവർ ആനയിക്കപ്പെട്ടു..
വളരെ പ്രൗഡ ഗംഭീരമായിരുന്നു ആ രൂപം..ഗാമോസും ദോത്തിയുമണിഞ്ഞ ആസാമിലെ ട്രഡിഷൽ കോസ്ട്യും രൂപത്തിൽ അവൾ അച്ഛനെ തിരിച്ചറിഞ്ഞു..
ഇടതു നെറ്റിയിലുള്ള ആ മറുക് അങ്ങനെ തന്നെ ഇപ്പോഴും ഉണ്ടോ.. വലതു കൈയിൽ ഉള്ള ആറു വിരൽ അവൾ ശ്രദ്ധിച്ചു.. അതും അങ്ങനെ തന്നെ ഉണ്ട്… കട്ടിമീശയും നനഞ്ഞ പുഞ്ചിരിയും ഒരു മാറ്റവുമില്ല…
തങ്ങൾ കേരളത്തിൽ നിന്നും ആസ്സാം തങ്ങൾ കേരളത്തിൽ നിന്നും ആസ്സാം കാണാൻ വന്ന ടൂറിസ്റ്റുകളാണ് അവർ പറഞ്ഞു..
എന്നെ കാണാൻ പ്രത്യേകിച്ച് എന്താ കാരണം എന്ന് ചോദിച്ചപ്പോൾ..
നീലിമ ഒന്ന് പരുങ്ങി..
എങ്കിലും അവൾ ധൈര്യം സംഭരിച്ച് തിരിച്ച് ഒരു ചോദ്യം ചോദിച്ചു..
സർ കേരളത്തിൽ വന്നിട്ടുണ്ടോ..
പെട്ടെന്നുള്ള അവളുടെ ചോദ്യത്തിൽ മിനിസ്റ്റർ ഒന്ന് കുഴങ്ങി..
ഓ യെസ് മെനി മെനി ടൈം…
സാറിന് അവിടെ ആരെയെങ്കിലും പരിചയമുണ്ടോ..
മിസ്റ്റർ ഒരു നിമിഷം ആലോചിച്ചു… എന്നിട്ട് പറഞ്ഞു…
ഏയ് അങ്ങനെ ആരെയും വ്യക്തിപരമായി പരിചയമില്ല.. ചില സൗഹൃദങ്ങൾ ഉണ്ടായിട്ടുണ്ട്.. പലപ്പോഴുംജസ്റ്റ് ടൂർ ട്രിപ്പ്… അത്രതന്നെ..
സാറിനു വൺ മിസ്സ് ഭഗീരഥി യെ അറിയുമോ..?
ഭഗീരഥി… ആ പേരു കേട്ടപ്പോൾ മിനിസ്റ്ററിൽ ഒരു നടുക്കം നീലിമ കണ്ടു..
നോ നോ നോ നോ..
തുടർന്ന് മിനിസ്റ്റർ പറഞ്ഞു..
ആ സമയത്ത് നീലിമ തന്റെ ബാഗിൽ നിന്നും തന്റെ അമ്മയും മിനിസ്റ്ററും ഒന്നിച്ചുള്ള ആ പഴയ ഫോട്ടോ അദ്ദേഹത്തിന് നേരെ കാണിച്ചു ശാന്തമായി പുഞ്ചിരിച്ചു ചോദിച്ചു..
ഇത് സാറല്ലേ..
ഇപ്പോൾ മിനിസ്റ്റർ തീർത്തു വെട്ടിലായി
അയാൾക്ക് സമ്മതിക്കാതതരമില്ലായിരുന്നു..
ഞെട്ടിക്കുന്ന പല ഓർമ്മകളും നേരിട്ട് തെളിവായി വന്നു ചോദിക്കുമ്പോൾ ഒന്നും നിഷേധിക്കാൻ തോന്നിയില്ല.. ആ സംഭവത്തിലെ തുടർന്നുള്ള കാര്യങ്ങൾ അറിയാനുള്ള കൗതുകം അയാളെ അതിൽ കൊണ്ടുചെന്നെത്തിച്ചു എന്നുവേണം പറയാൻ..
ഒടുവിൽ തന്റെ മകളാണ് തന്റെ മുന്നിൽ ഇരിക്കുന്നതെന്ന് സത്യം അയാളറിഞ്ഞു.. അയാളിൽ പ്രത്യേകിച്ച് വികാരവിക്ഷോഭം ഒന്നും ഉണ്ടായില്ല.. ഒക്കെ വളരെ തന്മയത്തോടെ അയാൾ സ്വീകരിക്കാൻ തന്നെയാണത് തീരുമാനിച്ചതെന്നു തോന്നുന്ന ശാന്തി അയാളിൽ ഉണ്ടായിരുന്നു..
ഒടുവിൽ തന്റെ പഴയ ഭാര്യയായ ഭഗിരഥിയുടെ
കാര്യങ്ങൾ അന്വേഷിച്ചു..
മിനിസ്റ്റർക്കു ഉള്ളിൽ വേദനയും
കൺകോണിൽ എവിടെയോ ചില കണ്ണീർ കണങ്ങളും പൊടിഞ്ഞു..
വളരെ പതിഞ്ഞ സ്വരത്തിൽ അദ്ദേഹം വേറെ ആരും കേൾക്കാതെ മകൾ നീലിമയോട് ആ രഹസ്യം വെളിപ്പെടുത്തി.
തന്റെ മാമൻമാരുടെ…അതായത് ഭഗീരഥി അമ്മയുടെ ആങ്ങളമാരുടെ ക്രൂരകൃത്യങ്ങളുടെ ഞെട്ടിക്കുന്ന വിവരമാണ് മിനിസ്റ്ററിൽ എന്ന് അറിയാൻ പറ്റിയത്..
തിരിച്ചു ചെന്നാൽ തന്നെ അപായപ്പെടുത്തുമെന്ന് തന്നെ അയാൾക്കറിയാമായിരുന്നു.. അതാണ് മടങ്ങി പോകാത്തത് എന്ന് അയാൾ പറഞ്ഞപ്പോൾ സത്യത്തിൽ നീലിമയിലേക്ക് സങ്കടമായി.
സ്വന്തം ഭാര്യയേയും കുഞ്ഞിനേയും ഉപേക്ഷിച്ചു തിരിച്ചു ചൊല്ലാത്ത ക്രൂരനാണ് അച്ഛൻ എന്ന് ചിന്തിച്ചതു ത്തന്നെ തെറ്റായിപ്പോയെന്നു അവൾക്ക് തോന്നി..
ഔദ്യോഗിക വസതിയിൽ അച്ഛൻ മിനിസ്റ്റർ രണ്ടു ദിവസവും എല്ലാവിധ ഔദ്യോഗിക പരിപാടികളും ക്യാൻസൽ ചെയ്തു നീലിമയും ശ്രീരാജിനൊപ്പം ചെലവഴിച്ചത് നീലിമയെ സംബന്ധിച്ചെടുത്തോളം വിസ്മയവും.. അത്ഭുതമായിരുന്നു. സർവ്വോപരി അവളുടെ ജീവിത ലക്ഷ്യത്തിന്റെ വിജയമായിത്തന്നെ അവൾ അതിനെ കണ്ടു..
ജീവിതത്തിൽഎന്തോ വെട്ടിപ്പിടിച്ച ഭാവമായിരുന്നു അവൾക്കു അച്ഛനോടൊപ്പം കഴിഞ്ഞ രണ്ട് ദിനം.
ആ നാട്ടിൽ വന്ന് താമസിക്കാനായി രണ്ടുപേർക്കും വീടും ജോലിയും അദ്ദേഹം വാഗ്ദാനം ചെയ്തു..
സ്നേഹത്തോടെ അച്ഛനോട് അതു നിരസിച്ചു അവൾ ഭർത്താവിനും കുഞ്ഞിനോടൊപ്പം നാട്ടിലേക്ക് മടങ്ങി..