അത് കൊണ്ട് തന്നെ അനിയത്തിയുടെ ദാമ്പത്യ ജീവിതത്തിൽ പൊരുത്തക്കേടുകളുണ്ടെന്ന് കുറച്ച് ദിവസം കൊണ്ട് തന്നെ സൂസന് മനസ്സിലായി

by pranayamazha.com
19 views

രചന: സജി തൈപ്പറമ്പ്

::::::::::::::::::::::

ഭർത്താവ് മരിക്കുമ്പോൾ സൂസന് പ്രായം മുപ്പത്തി ഒൻപതേ ആയിട്ടുള്ളു

പത്തൊൻപത് വർഷത്തെ ദാമ്പത്യ ജീവിതത്തിനിടയിൽ അവൾക്കൊരു കുഞ്ഞിനെ പോലും ദൈവം കൊടുത്തിരുന്നില്ല

അപ്പനും അമ്മച്ചിയും മരിച്ച് പോയ സൂസന് സ്വന്തമെന്ന് പറയാൻ വിദേശത്തുള്ള ആങ്ങളയും കുടുംബവും, പിന്നെ തറവാട്ടിൽ തന്നെ സ്ഥിരതാമസമാക്കിയ അനുജത്തിയും ഭർത്താവും രണ്ട് കുട്ടികളുമാണുള്ളത്

മരണാനന്തര ചടങ്ങുകൾക്ക് ശേഷം ഒരു മാസം കൂടിയേ സൂസൻ ഭർത്താവിൻ്റെ വീട്ടിൽ നിന്നുള്ളു ആ വലിയ തറവാട്ടിൽ നിറയെ ആൾക്കാരുണ്ടായിട്ടും താൻ ശരിയ്ക്കും ഒറ്റപ്പെട്ടു പോയെന്ന് തോന്നിയപ്പോഴാണ് അനിയത്തിയോടൊപ്പം തറവാട്ടിൽ നില്ക്കാമെന്ന് അവൾ തീരുമാനിച്ചത്

അനിയത്തിയുടെ ഭർത്താവിന് സ്ഥിരമായി ജോലി ഉണ്ടായിരുന്നില്ല. വല്ലപ്പോഴും കിട്ടുന്ന പെയിൻ്റിങ്ങ് പണിക്ക് പോകുന്നതൊഴിച്ചാൽ ബാക്കിയുള്ള സമയം കൂട്ടുകാരുമൊത്ത് ചിലവഴിക്കാനാണ് അയാൾക്ക് താല്പര്യം. അത് കൊണ്ട് തന്നെ അനിയത്തിയുടെ ദാമ്പത്യ ജീവിതത്തിൽ പൊരുത്തക്കേടുകളുണ്ടെന്ന് കുറച്ച് ദിവസം കൊണ്ട് തന്നെ സൂസന് മനസ്സിലായി

അനിയന് സ്ഥിരമായൊരു ജോലി കിട്ടിയാൽ ആ കുടുംബം സാമ്പത്തികമായി മെച്ചപ്പെടുന്നതിനൊപ്പം അനിയത്തിയുടെ ജീവിതവും സന്തോഷകരമാകുമെന്ന് സൂസന് തോന്നി

അത് കൊണ്ടാണ് സർവ്വീസിലിരുന്ന് മരിച്ച ഭർത്താവിൻ്റെ ജോലി തനിയ്ക്ക് വേണ്ടെന്നും അത് അനിയത്തിയുടെ ഭർത്താവിന് കൊടുക്കണമെന്നും അവൾ ഡിപ്പാർട്ട്മെൻ്റിനോട് അഭ്യർത്ഥിച്ചത്

സൂസൻ്റെ താല്പര്യപ്രകാരം അനിയൻ ക്രിസ്റ്റിയ്ക്ക് ജോലി കിട്ടി, അന്ന് മുതൽ താൻ കഴിയ്ക്കുന്ന ആഹാരം രുചിയോടെയും സംതൃപ്തിയോടെയും അവൾ കഴിച്ച് തുടങ്ങി. ഇനി മുതൽ ഈ വീട്ടിൽ തനിയ്ക്കും അവകാശമുണ്ടെന്ന് അവൾക്ക് തോന്നി കാരണം താനിപ്പോൾ ആരുടെയും ഔദാര്യത്തിലല്ല കഴിയുന്നത്

താൻ കനിഞ്ഞ് നല്കിയ ജോലി കൊണ്ടാണ് ഈ കുടുംബം മുന്നോട്ട് പോകുന്നത്, അനിയത്തിയുടെ മുഖത്ത് പ്രസരിപ്പ് വന്നതും അവൾ കളിതമാശകൾ പറയാൻ തുടങ്ങിയതും സൂസനെ കൃതാർത്ഥയാക്കി.

ദിവസങ്ങളും മാസങ്ങളും കടന്ന് പോയി സന്തോഷകരമായി പോയി കൊണ്ടിരുന്ന ആ കുടുംബത്തിന് മുകളിൽ കരിനിഴൽ വീഴാൻ അധിക സമയം വേണ്ടി വന്നില്ല

സ്ഥിരവരുമാനമായപ്പോൾ ക്രിസ്റ്റിയുടെ സ്വഭാവം പാടെ മാറി കൂട്ടുകാരുമായി സിനിമയ്ക്ക് പോകാനും വൈകുന്നേരങ്ങളിൽ അല്പസ്വല്പം മദ്യപിക്കാനും തുടങ്ങി

ആദ്യമൊക്കെ സൂസൻ അതൊന്നും കണ്ടില്ലെന്ന് നടിച്ചു

പക്ഷേ, ഒരു ദിവസം കുട്ടികളുടെ സ്കൂളിൽ പ്രോഗ്രസ് കാർഡ് ഒപ്പിടാൻ അനിയത്തി പോയ സമയത്ത് നന്നായി മ*ദ്യപിച്ച് കൊണ്ട് ക്രിസ്റ്റി, സൂസനെ സമീപിച്ചു

ചേട്ടൻ മരിച്ചിട്ട് വർഷം ഒന്ന് കഴിഞ്ഞില്ലേ..? ഈ സുന്ദര ശരീരം വെറുതെയിരുന്ന് ചുളിവ് വീഴ്ത്തുന്നതെന്തിനാ, എനിയ്ക്ക് ചേച്ചിയെ പണ്ടേ ഇഷ്ടമായിരുന്നു റോസമ്മയ്ക്കാണെങ്കിൽ ഒന്നിനും ഒരു താൽപര്യമില്ല ,ചേച്ചി വാ, അവളും പിള്ളേരും വരാൻ താമസിയ്ക്കും ,അത് വരെ നമുക്ക് ജീവിതം ശരിയ്ക്കൊന്നാസ്വദിയ്ക്കാം

പറഞ്ഞ് തീരുന്നതിന് മുമ്പ് ക്രിസ്റ്റി സൂസനെ കടന്ന് പിടിച്ചു. ഒരു നിമിഷം പതറിപ്പോയ അവൾ ശക്തിയായ് അവനെ തള്ളി മാറ്റിയിട്ട് കരണം നോക്കി ഒന്ന് പൊട്ടിച്ചു

നാ* യേ, നിൻ്റെ ഉള്ളിൽ ഇത്രയ്ക്ക് വിഷമുണ്ടായിരുന്നെന്ന് ഞാനറിഞ്ഞില്ല, ഇനി മേലാൽ നീ എൻ്റെ അടുത്ത് വേണ്ടാധീനത്തിന് വന്നേക്കരുത്,,

അതൊരലർച്ചയായിരുന്നു

ഹും അത് പറയാൻ നീയാരെടീ,, ഒരു ശീലാവതി. എടീ,,, എൻ്റെ ചിലവിൽ എൻ്റെ വീട്ടിൽ കഴിയുന്ന നീ എന്നോട് ആക്രോശിക്കുന്നോ,ഇന്നല്ലെങ്കിൽ നാളെ നിന്നോടുള്ള അഭിനിവേശം ഞാൻ തീർക്കുമെടീ നീ ചെവിയിൽ നുള്ളിക്കോ

ഭീഷണി മുഴക്കിക്കൊണ്ട് ക്രിസ്റ്റി പുറത്തേയ്ക്ക് പോയപ്പോൾ സൂസൻ രോഷം കൊണ്ട് വിറച്ചു.

അന്ന് രാത്രി അവൾ ഉറങ്ങിയില്ല, ഇനി ഈ വീട്ടിൽ തൻ്റെ ജീവിതം സുരക്ഷിതമല്ല ,തൻ്റെ മാത്രമല്ല നിഷ്കളങ്കയായ തൻ്റെ അനിയത്തിയുടെയും അവളുടെ പിഞ്ച് മക്കളുടെയും ഭാവിയും ഒരു ചോദ്യചിഹ്നമായി മാറും

ആലോചിച്ച് ആലോചിച്ച് ഒടുവിൽ അവളൊരു തീരുമാനത്തിലെത്തി ക്രിസ്റ്റിയെ കൊ* ന്ന് കളയുക. ഒരു അപകട മരണമുണ്ടായാൽ അവൻ്റെ ജോലി, ഭാര്യയായ തൻ്റെ അനുജത്തിയ്ക്ക് കിട്ടും, മുഴുക്കുടിയനും പെണ്ണ് പിടിയനും, തല്ലിപ്പൊളിയുമായ ഒരു ഭർത്താവിനെക്കാൾ തൻ്റെ അനിയത്തിയ്ക്ക് നല്ലത് ,ഒരു സ്ഥിരവരുമാനമുള്ള ജോലി തന്നെയാണ്

ആ മലയോര ഗ്രാമം ഗാഢനിദ്രയിലാണ്ട സമയത്ത്, സൂസൻ ആരുമറിയാതെ മുറ്റത്തേയ്ക്കിറങ്ങി,

ക്രിസ്റ്റി, സ്ഥിരമായി ജോലിയ്ക്ക് പോകാറുള്ള ആക്ടീവ സ്കൂട്ടറിൻ്റെ ബ്രേക്ക് ബൗഡൻ, പ്ളയറ് കൊണ്ട് അവൾ കട്ട് ചെയ്ത് വച്ചു.

ഓഫീസ് കുറച്ച് ദൂരെ ആയത് കൊണ്ടും ഏഴ് മണിയ്ക്ക് ജോലിയ്ക്ക് കയറണ്ടത് കൊണ്ടും നേരം പുലരുന്നതിന് മുൻപ് അയാൾ സ്കൂട്ടറുമെടുത്ത് സ്പീഡിൽ ഓടിച്ച് പോകാറാണ് പതിവ്. താഴ് വാരത്ത് എത്തുന്നതിന് മുൻപുള്ള പന്ത്രണ്ട് ഹെയർ പിൻ വളവുകളിലൊന്നിലെങ്കിലും അയാൾ ബ്രേക്കില്ലാതെ അഗാധമായ കൊക്കയിലേക്ക് വീഴുമെന്ന് അവൾക്കറിയാമായിരുന്നു.

You may also like

Leave a Comment