അടുത്ത ദിവസം നെന്മല ഗ്രാമം ഉണർന്നത് നാടിനെ നടുക്കിയ ആ മരണ വാർത്തയുമായി ആയിരുന്നു, സ്ഥലം എസ്ഐ യുടെ മകൻ ആണ് കൊiല്ലപ്പെട്ടിരിക്കുന്നത്, ശരീരത്തിലാസകലം മൂർച്ചയുള്ള എന്തോ കൊണ്ട്…..

by pranayamazha.com
123 views

🔥പക🔥

Story written by Sarath Lourdmount

2020 ലെ ഒരു രാത്രി!….. സമയം ഏതാണ്ട് 9 മണിയോടടുക്കുന്നു, കൂട്ടുകാരോട് യാത്രപറഞ്ഞ് വീട്ടിലേക്കുള്ള ഇടവഴിയിലേക്ക് കയറിയ മനു കുറച്ചു ദൂരം മുന്നോട്ട് നടന്ന ശേഷം പെട്ടെന്ന് നിന്നു!…
പുറകിൽ ആരുടെയോ കാലൊച്ച….

ചുറ്റിലും ഇരുട്ടാണ്,അവൻ കയ്യിലെ മൊബൈൽ ഫോൺ വെളിച്ചം പുറകിലേക്ക് തിരിച്ചതും പെട്ടെന്ന് മൊബൈൽ ഓഫ് ആയി, ചുറ്റിലും മറ്റെന്തൊക്കെയോ ശബ്ദം മുഴങ്ങിക്കേട്ടു. ഉള്ളിൽ അലയടിക്കുന്ന മiദ്യത്തിന്റെ ലiഹരിയെ പൂർണമായി കീഴടക്കി ഭയം തന്റെ സിരകളിൽ നിറയുന്നതവൻ അറിഞ്ഞു, കണ്ണുകളിൽ ചെറുതായി ചുവപ്പ് രാശി പടർന്നു. ശ്വാസം പോലും നിശ്ചലമായ പോലെ അവൻ നിന്നു.
എന്നാൽ അല്പസമയത്തിന് ശേഷം ആ ശബ്ദങ്ങൾ നിലച്ചതും അവൻ ദീർഘമായി ഒന്ന് നിശ്വസിച്ചു, ചുറ്റും ഒരിക്കൽ കൂടി നോക്കിയ ശേഷം വീണ്ടും മുന്നോട്ട് നടക്കാൻ തുടങ്ങവേ പെട്ടെന്ന് എവിടെ നിന്നോ ഒരു രൂപം മനുവിന്റെ ശരീരത്തിലേക്ക് ചാടി വീണു, മൂർച്ചയേറിയ എന്തോ ഒന്ന് ചങ്കിൽ തുiളഞ്ഞു കയറിയപ്പോൾ പൊന്തിവന്ന നിലവിളി എങ്ങോ പോയി ഒളിച്ചു, അവസാനമായി കണ്ണുകൾ അടയുമ്പോൾ അവൻ കണ്ടത് അഗ്നി എരിയുന്നത് പോലുള്ള രണ്ട് കണ്ണുകൾ മാത്രമായിരുന്നു… എന്തോ ഒന്ന് പറയാൻ തുനിഞ്ഞെങ്കിലും വാക്കുകൾ പുറത്ത് വരാതെ ആ ജീവൻ നിലച്ചു…!!…

അടുത്ത ദിവസം നെന്മല ഗ്രാമം ഉണർന്നത് നാടിനെ നടുക്കിയ ആ മരണ വാർത്തയുമായി ആയിരുന്നു, സ്ഥലം എസ്ഐ യുടെ മകൻ ആണ് കൊiല്ലപ്പെട്ടിരിക്കുന്നത്, ശരീരത്തിലാസകലം മൂർച്ചയുള്ള എന്തോ കൊണ്ട് വരഞ്ഞത് പോലെ മുറിപ്പാടുകൾ, ചങ്കിൽ ആഴത്തിൽ എന്തോ തുളഞ്ഞു കയറിയ മുറിവ്.
തുടർന്നുള്ള പരിശോധനയിൽ ചുറ്റുപാടിൽ നിന്ന് കണ്ടെത്തിയ പുലിയുടേതെന്ന് തോന്നിപ്പിക്കുന്ന കാൽപ്പാടുകളും മറ്റും അതൊരു പുലിയുടെ ആക്രമണം ആണെന്ന് ഉറപ്പുവരുത്തി.

ദിവസങ്ങൾ മുന്നോട്ട് നീങ്ങി പിന്നെയൊരു ആക്രമണം ഉണ്ടായ്കയാൽ നാട്ടുകാർ പതിയെആ സംഭവം മറന്നു തുടങ്ങി, വിനാഴികകൾ തെന്നിനീങ്ങവേ ദിവസങ്ങൾ വീണ്ടും കൊഴിഞ്ഞു വീണു,… ഏകദേശം ഒരു മാസത്തിന് ശേഷം ഒരു കറുത്തവാവ് രാത്രി ചന്ദ്രൻ പൂർണമായി മറഞ്ഞിരുന്നതിനാൽ ആ രാത്രി ഗ്രാമത്തെ അന്ധകാരം വിഴുങ്ങിയിരുന്നു. ഗ്രാമത്തിൽ നിന്ന് 2 കിലോ മീറ്റർ മാറി ഉള്ള സിനിമ കൊട്ടകയിൽ രാത്രി ഷോ കഴിഞ്ഞ് തന്റെ ബൈക്കിൽ മടങ്ങി വരുകയായിരുന്നു ദേവനും കൂട്ടുകാരൻ അജുവും . പെട്ടെന്ന് വണ്ടിക്ക് മുന്നിലൂടെ എന്തോ വട്ടം ചാടിയ വെപ്രാളത്തിൽ വണ്ടിയോടൊപ്പം അവർ മറിഞ്ഞു വീണു, കൈകാലുകൾ പൊട്ടി ചോiര ഒഴുകവേ കാറ്റിൽ ചോiരയുടെ ഗന്ധം പടർന്നു, ഏതോ ഒരു നാസിക ചുടുചോiരയുടെ ആ ഗന്ധം ആർത്തിയോടെ ശ്വസിച്ചത് അവർ അറിഞ്ഞില്ല!

വീണിടത്ത് നിന്ന് എഴുന്നേൽക്കാൻ തുടങ്ങവേ പുറകിലായി ആരുടെയോ കാൽപ്പെരുമാറ്റം,
ഭയത്തോടെ കണ്ണ് ചിമ്മി തിരിഞ്ഞു നോക്കിയതും ദേവന്റെ മേലേക്ക് ആ രൂപം ചാടി വീണു, കൂർത്ത പ ല്ലുകൾ ശ രീരത്തിൽ ആഴ്ന്നിറങ്ങവേ അവന്റെ ശ്വാസം നിലച്ചു. കണ്ട കാഴ്ച്ച നൽകിയ ഭയത്തിൽ എങ്ങോട്ടെന്നില്ലാതെ ഓടിയ അജു എവിടെയോ കാല് തെറ്റി വീണു,… പുതിയൊരു പ്രഭാതം നെന്മലയിൽ വീണ്ടും ഭീതി വിടർത്തിക്കൊണ്ട് പുലർന്നു. വീണ്ടും പുലിയുടെ ആക്രമണം വീണ്ടുമൊരു മരണം!!!!

ഉള്ളിൽ കുഴിച്ചുമൂടിയ ഭയത്തിന്റെ കനലുകൾ പലരിലും ആളിക്കത്തി. ബോധമറ്റ് കിടന്ന നിലയിൽ കണ്ടെത്തിയ അജുവിൽ നിന്ന് കേട്ടറിഞ്ഞ വിവരങ്ങൾ വച്ച് ആ കൊiലയാളി മൃഗത്തിന്റെ രൂപം കണക്ക് കൂട്ടിയ ഗ്രാമവാസികൾ ഭയചകിതരായി.. എന്നാൽ ഒരു മുഖം മാത്രം ഭൂതകാലത്തിന്റെആഴങ്ങളിലേക്ക് ഒന്ന് തിരിഞ്ഞു നടന്നു. മരിച്ചുപോയ ദേവന്റെയും ,മനുവിന്റെയും ഉറ്റ സുഹൃത്തായിരുന്ന ശ്യാമിന്റെ മുഖം…
ആ രാത്രി അവന്റെ മനസ്സിൽ തെളിഞ്ഞു..

10 വർഷങ്ങൾക്ക് മുൻപ് നുരഞ്ഞു പൊന്തിയ മiദ്യലiഹരിയിൽ ആiയുധങ്ങളുമായി കാട് കയറിയ ആ ദിവസം, തങ്ങളുടെ കയ്യിൽ നിന്ന് ഉതിർന്ന ബുള്ളെറ്റിൽ പിടഞ്ഞു വീണ രണ്ടു ജീവനുകൾ…. തന്റെ മാതാപിതാക്കളുടെ ജീവനറ്റ ശരീരത്തിനരികിൽ നിന്ന് ഭയത്തോടെ തങ്ങളെ നോക്കിയ ആ കുരുന്ന് മൃഗത്തിന്റെ മുഖത്ത് കയ്യിലെ കiത്തി കൊണ്ട് പകർന്ന് നൽകിയ ആ അടയാളം കണ്ണിന് താഴെയായി നീളത്തിൽ ഒരു മുറിപ്പാട്!!!!…. അതേ അടയാളം….. അജു… അവൻ പറഞ്ഞതും അതേ അടയാളമാണ്!!….
അതിനർത്ഥം…… 10 വർഷങ്ങൾക്ക് ശേഷം ഉള്ളിൽ അടങ്ങാത്ത പകയുമായി തന്റെ മാതാപിതാക്കളുടെ കൊiലയാളികളെ തേടി ആ പുലിക്കുട്ടി തിരിച്ചു വന്നിരിക്കുന്നുഎന്നാണോ???

അടുത്ത ഇര, അത് ഞാനാണോ???… അവന്റെ ഉള്ളം ഭയത്താൽ പെരുമ്പറ കൊട്ടി. അവിടെ നിന്ന് വേഗത്തിൽ വീട്ടിലേക്ക് നടന്ന അവൻ തന്റെ വലിയ വീടിനുള്ളിലേക്ക് കയറി. വാതിലടച്ച ഉടൻ മiദ്യത്തിൽ അവൻ അഭയം തേടി…. ചുവരിൽ അങ്ങിങ്ങായി തൂക്കിയിരിക്കുന്ന മാൻകൊമ്പുകളും ,പുലിതോലുമെല്ലാം തന്നെ നോക്കി ചിരിക്കുന്നത് പോലെ അവന് തോന്നി…

ഇല്ല…… എന്നെ കൊiല്ലാൻ അവന് പറ്റില്ല,അതിന് മുമ്പ് തീർക്കും ഞാൻ അതിനെ… മiദ്യം തലയ്ക്കുപിടിച്ച അവൻ ചുവരിൽ തൂക്കിയിരുന്ന തോക്കും കയ്യിലെടുത്ത് എങ്ങോട്ടെന്നില്ലാതെ നടന്നു. സമയം വീണ്ടും മുന്നോട്ട് നീങ്ങവേ അന്തരീക്ഷം ഇരുട്ടിന്റെ കരിമ്പടം പുതച്ചു തുടങ്ങി…നിഴലുകൾ ഭയപ്പെടുത്തുന്ന രൂപമാറ്റം സ്വീകരിച്ചു, രാത്രിയെ കാത്തിരുന്ന ശ്യാം കയ്യിൽ തോക്കുമായി കാടിനുള്ളിലേക്ക് കയറി, ഓരോ നിമിഷവും ശ്രദ്ധയോടെ അവൻ ചുവട് വച്ചു. അടുത്ത നിമിഷം പുറകിലെ കുറ്റിച്ചെടി ഒന്ന് ഉലഞ്ഞതും അവൻ വെടിയുതിർത്തു. എന്നാൽ അവിടെ ഒന്നും ഉണ്ടായിരുന്നില്ല. ഭയം ലiഹരിയെ മറികടന്ന് ഉള്ളിൽ ഇരച്ചുകയറി.

അടുത്ത നിമിഷം എവിടെ നിന്നോ ആ രൂപം അവന്റെ മേലേക്ക് ചാടി വീണു. കയ്യിൽ നിന്ന് തോക്ക് എങ്ങോട്ടോ തെറിച്ചു പോയി … തന്റെ നെഞ്ചിൽ കാല് വച്ച് നിൽക്കുന്ന ആ മൃഗത്തിന്റെ കണ്ണുകളിലേക്ക് അവൻ സൂക്ഷിച്ചു നോക്കി. അതേ… ഇത് അവൻ തന്നെ…. ആ കണ്ണുകളിലെവിടെയോ ജീവനായി പിടയുന്ന രണ്ട് രൂപങ്ങൾ ശ്യാം തെളിഞ്ഞു കണ്ടു. അടുത്ത നിമിഷം ആ മൃഗത്തിന്റെ കണ്ണുകളിൽ പകയുടെ അഗ്നി എരിയുന്നത് അവൻ അറിഞ്ഞു, കൈകളിലെ കൂർത്ത നഖങ്ങൾ ശ്യാമിന്റെ നെiഞ്ചിൽ ആiഴ്ന്നിറങ്ങി… ജീവൻ പറിഞ്ഞു പോകുമ്പോൾ ഉണ്ടാകുന്ന ആ പിടച്ചിൽ അവനും അറിഞ്ഞു, കൊiന്നൊടുക്കിയ പല ജീവനുകളുടെയും കണ്ണിൽ കണ്ട അതേ നിസ്സഹായാവസ്ഥ ശ്യാമിന്റെ കണ്ണിലും ഒരു നിമിഷം മിന്നി മറഞ്ഞു. ആ ജീവനും കാറ്റിൽ അലിഞ്ഞ നിമിഷം എന്തോ ഒന്ന് പൂർത്തിയാക്കിയ ഭാവത്തിൽ ആ രൂപം ഉറക്കെ അലറി, ആ അലർച്ചയിൽ കാടൊന്ന് നടുങ്ങി….?പിന്നെ ആ കൊടും കാടിന്റെ ഉള്ളിലേക്ക് അത് തിരികെ നടന്നു….

മരണം മൂന്ന് ആയതോടെ ഗ്രാമവാസികൾ കൂടുതൽ ഭയന്നു, ഇനിയൊരു അപകടം ഉണ്ടാവാതിരിക്കാൻ അവർ പല മുൻകരുതലുകളുമെടുത്തു, പലയിടത്ത് നിന്നും വേട്ടക്കാർ ആ ഗ്രാമത്തെ തേടി എത്തി.
എന്നാൽ പിന്നീടൊരിക്കലും ആ പുലിയുടെ ആക്രമണത്തിൽ അവിടെ ആരും മരിച്ചില്ല, തന്റെ പക പൂർത്തിയാക്കി ആ മൃഗം മടങ്ങി എന്നറിയാതെ ഇന്നും ആ ഗ്രാമത്തിൽ ചിലരെങ്കിലും അവന്റെ മടങ്ങി വരവിനെ ഭയക്കുന്നുണ്ട്, ഒരു പക്ഷേ ഇനിയും ഇത് പോലെയുള്ള മനുഷ്യമൃഗങ്ങൾ ആ ഗ്രാമത്തിൽ ഉള്ളത് കൊണ്ടാകും…….

You may also like

Leave a Comment