കാണാൻ തരക്കേടില്ലാത്തത് കൊണ്ടും അവൾക്ക് കിട്ടേണ്ടത് കിട്ടുന്നില്ലന്നുള്ളത് കൊണ്ടും അവളെ സമീപിക്കാൻ ധാരാളം ആളുകൾ ഉണ്ടാകും…

രചന: Anna Mariya

——————-

കല്യാണം കഴിഞ്ഞു മൂന്ന് വർഷം കഴിഞ്ഞിട്ടും കുട്ടികൾ ഇല്ലാത്തത് കൊണ്ട് പ്രിയ ഇപ്പൊ അധികമൊന്നും പുറത്തേക്ക് പോകാറില്ല,,,,

അവൾ രാവിലെ ജോലിക്ക് പോകുന്നു,,,വൈകിട്ട് വീട്ടിലേക്ക് വരുന്നു,,,ആൾക്കാരുടെ ചോദ്യം കേട്ട് മടുത്തു തുടങ്ങി,,,ട്രീറ്റ്മെന്റ് വെറും പ്രഹസന്മാണെന്ന് മനസ്സിലായ പ്രിയ ഇപ്പൊ അതിനും നിക്കാറില്ല,,,,

കാരണം ,,, അധികമാരോടും തുറന്നു പറയാൻ പറ്റാത്ത ഒരു കാര്യം അവർക്കിടയിൽ ഉണ്ട്,,, പ്രിയയും അവളുടെ ഭർത്താവ് ഹരിയും തമ്മിൽ ശാരീരിക ബന്ധം നടക്കുന്നില്ല,,,

അതില്ലാതെ ഒരു ഡോക്ടറെയും കണ്ടിട്ട് കാര്യമില്ലെന്ന് മനസ്സിലായ പ്രിയ ഇപ്പൊ അതിനും നിൽക്കാറില്ല,,,

ഇക്കാര്യം പുറത്ത് പറയാൻ അവൾക്ക് ഒരു പരിധി വരെ ഭയമായിരുന്നു,,, കാരണം ഒരവസരം നോക്കി നിൽക്കുകയാണ് ചുറ്റുമുള്ളവർ മുഴുവനും,,,

കാണാൻ തരക്കേടില്ലാത്തത് കൊണ്ടും അവൾക്ക് കിട്ടേണ്ടത് കിട്ടുന്നില്ലന്നുള്ളത് കൊണ്ടും അവളെ സമീപിക്കാൻ ധാരാളം ആളുകൾ ഉണ്ടാകും,,,

അതല്ലാതെ തന്നെ ധാരാളം പേരുണ്ട്,,, അതുകൊണ്ട് ഇക്കാര്യം അവൾ പുറത്ത് പറഞ്ഞില്ല,,,

മറിച് അവൾ അതിന് കാരണമന്വേഷിച്ചു,,,, എന്താണ് അവളുടെ കുറവ്,,, അയാൾക്ക് എന്തുകൊണ്ടാണ് അവളുടെ ശരീരം വേണ്ടാത്തത്,,,

അയാൾ അവളെ അവോയ്ഡ് ചെയ്യാൻ മാറ്റാരെങ്കിലും കാരണക്കാരുണ്ടോ,,,,

നിരന്തരമായ തിരച്ചിലിനോടുവിൽ അവൾ ആ രഹസ്യം കണ്ടെത്തി,,,, അയാൾക്ക് മറ്റൊരു പെൺ സുഹൃത്തുണ്ട്,,, ശ്യാമ,,,അവർ മിക്കപ്പോഴും കാണാറുമുണ്ട്,,,,

പ്രിയയ്ക്ക് അത് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല,,, പ്രിയയെ വേണ്ടായിരുന്നു എങ്കിൽ അവളെ കല്യാണം കഴിക്കേണ്ട കാര്യമില്ലായിരുന്നു,,,ഒരു പക്ഷേ ആരുടെയെങ്കിലും നിർബന്ധത്തിന് കല്യാണം കഴിച്ചതാകാം,,,

പ്രിയ ശ്യാമയെ കാണാൻ തീരുമാനിച്ചു,,, പറയാനുള്ളത് നേരിട്ട് പറയണം,,, പറഞ്ഞ് അവസാനിപ്പിക്കണം,,, ഇനി ഇത് മുന്നോട്ട് കൊണ്ട് പോകണ്ട,,,,

ഒരു ദിവസം യാദൃശ്ചികമായി വീട്ടിലെത്തിയ പ്രിയയെ കണ്ട് ശ്യാമ ഞെട്ടി,,, അവളുടെ അപ്രതീക്ഷിതമായ ഈ വരവ് ശ്യാമ പ്രതീക്ഷിച്ചതല്ല,,,

ശ്യാമയെ കണ്ട പ്രിയ അവളുടെ മുന്നിൽ യാചിച്ചില്ല,,,

ആവശ്യപ്പെട്ടാൽ പ്രിയ പിന്മാറാൻ തയ്യാറാണെന്നും ഹരിയെ ശ്യാമയ്ക്ക് വിട്ടു കൊടുക്കാൻ തയാറാണെന്നും അവൾ ശ്യാമയോട് പറഞ്ഞു,,,

ഒരു നിമിഷം അന്തിച്ചു പോയ ശ്യാമ എന്ത് മറുപടി പറയണമെന്നറിയാതെ പകച്ചു നിന്നുപോയി,,,

കാരണം പ്രിയ പറയുന്ന പോലെ ശ്യാമയും ഹരിയും തമ്മിൽ അങ്ങനെ ഒരു ആത്മ ബന്ധമില്ല,,,, ഹരി അവിടെ വരുന്നത് പ്രിയയുടെ ഭർത്താവിനെ കാണാനാണ്,,,

പിന്നെന്താണ് ഹരിയുടെ പ്രശ്നം എന്നറിയാതെ വന്നപ്പോൾ ഉള്ളു തുറന്ന പ്രിയ പൊട്ടി കരഞ്ഞു കൊണ്ട് ആ സത്യം അവളോട് തുറന്നു പറഞ്ഞു,,,,

ഒരു നിമിഷം കണ്ണിലൂടെ നക്ഷത്രങ്ങൾ മിന്നി മാറിയപ്പോൾ ശ്യാമയ്ക്ക് ഒരു കാര്യം മനസ്സിലായി,,,

ഈ അടുത്തായി ശ്യാമയും അനുഭവിക്കുന്ന ഒരു കാര്യമാണ് പ്രിയ പറഞ്ഞത്,,,

എത്രത്തോളം താല്പര്യം കാണിച്ചാലും അവളുടെ ഭർത്താവിന് അവളോട് താല്പര്യം ഇല്ല,,,

പരസ്പരം പറഞ്ഞ കാര്യങ്ങൾ വിലയിരുത്തി രണ്ടുപേർക്കും ആ കാര്യം മനസ്സിലായി,,,

അവരുടെ ഭർത്താക്കന്മാർ സ്വവർഗ അനുരാഗികൾ ആണ്,,, അതിൽ ശ്യാമയുടെ ഹസ്ബന്റ് ബൈ സെ ക് സും,,,, അയാൾക്ക് ആണും പെണ്ണും ഒരുപോലെയാണ്,,,

ഒരു നിമിഷം ഭൂമി പിളർന്നു പാതാളത്തിലേക്ക് പോയാൽ മതി എന്ന് പ്രിയ ചിന്തിച്ചു പോയി,,,

ഇതൊരു തെറ്റാണെന്ന് അവൾ ഒരിക്കലും ചിന്തിക്കുന്നില്ല,,, പക്ഷേ ഇതെല്ലാം മറച്ചു വച്ചുകൊണ്ട് അവളുടെ ജീവിതം ഇല്ലാണ്ടാക്കി,,,

രണ്ടുപേരും തോറ്റു കൊടുക്കാൻ തയ്യാറാല്ലായിരുന്നു,,, ഒരേ ദിവസം ഒരേ വക്കീലിന് മുന്നിൽ ചെന്ന രണ്ടുപേരും ഒരേ കാരണം കാണിച്ചു കൊണ്ട് ഡിവോഴ്സ് ആവശ്യപ്പെട്ടു,,,,

വിട്ടു പോകരുതെന്ന് ഹരി പ്രിയയോട് പല തവണ പറഞ്ഞെങ്കിലും അവൾ പിന്മാറിയില്ല,,,, ചതി ,,, അതവൾ അംഗീകരിക്കില്ല,,,,

ഒരു വർഷത്തിന് ശേഷം കോടതിയിൽ നിന്ന് ഡിവോഴ്സ് കിട്ടിയപ്പോൾ സമാധാനത്തോടെ അവൾ മാട്രിമോണിയിൽ ആപ്ലിക്കേഷൻ കൊടുത്തു,,,,

രണ്ടാം വിവാഹം ക്ഷണിക്കുന്നു…

Leave a Reply

Your email address will not be published. Required fields are marked *