മുറ്റത്തു വണ്ടി വന്നു നിന്നതും പെണ്ണിന്റെ അച്ഛനും ആങ്ങളമാരും കാമുകനും ഒക്കെ ചാടിയിറങ്ങിയതും ഒരുമിച്ചായിരുന്നു…

രചന: ദിവ്യ അനു അന്തിക്കാട്

:::::::::::::::::::::::::::::::

“ന്നാലും എന്റെ പെണ്ണെ നീ എന്തോ ഭാവിച്ച ഈ എട്ടും പൊട്ടും തിരിയാത്തൊന്റെ കൂടെ ഇറങ്ങി വന്നത്….”

“അമ്മേ, അമ്മ ഒന്ന് മിണ്ടാതിരി. എനിക്ക് എട്ടല്ല പതിനാറും പൊട്ടും നല്ലോണം തിരിച്ചറിയാം…അമ്മേനെ അച്ഛൻ കിട്ടിയപ്പോ എന്തൊക്കെ അറിയാം അതൊക്കെ എനിക്കും അറിയാം…”

“പ്ഫ എ രണം കേ ട്ടോനെ…എന്ത് വർത്തമാനമാടാ നീ പെറ്റ ത ള്ളേടെ മുഖത്തു നോക്കി പറയണത്.”

കാര്യം പറയുമ്പോ ആകാശത്തോട്ടാണോ നോക്കേണ്ടത്. ഇത് നല്ല കൂത്ത്. അച്ഛൻ വിളിക്കുമ്പോ പറഞ്ഞേച്ച മതി കുട്ടന്റെ കല്യാണം കഴിഞ്ഞെന്ന്…

എടീ കൊച്ചെ നിന്റെ വീട്ടുകാരറിഞ്ഞ വച്ചോണ്ടിരിക്കോ…? എന്തിനാടി കൊച്ചെ നീ ഇവന്റെ കൂടെ, അതും ഈ നട്ടപാതിരാത്രിക്ക്…?

അതിനു അമ്മേ ഞാൻ ഇയാളുടെ കൂടെ ഇറങ്ങി വന്നതൊന്നും അല്ല. ഞാനെന്റെ കാമുകനോടൊപ്പം ഇറങ്ങിപ്പോകാൻ നിൽക്കുവാരുന്നു…വീട്ടിൽ സമ്മതിക്കത്തോണ്ടാ, മനസ്സില്ല മനസ്സോടെ ഇറങ്ങി തിരിച്ചത്. അതിന്റെടേൽ നിങ്ങടെ ഈ പ്രാന്തന് മോൻ എന്നെ പിടിച്ചോണ്ട് വന്നതാ…കെടന്നു ഒച്ചയെടുക്കാനും പറ്റാത്തവസ്ഥ. അച്ഛൻ കണ്ടാൽ വെട്ടിയരിയും…

എന്റെ ദൈവമേ ടാ പ്രാന്ത് മൂത്തോനെ ഇങ്ങോട്ടിറങ്ങി വാടാ…നീ എന്ന ചെയ്താ ചെയ്തത്. നിന്റെ തലക്കു സുഖല്യാന്ന് പണ്ടേ അറിയാം. അത് ഇത്രയ്ക്കു മൂത്തതായിരുന്നെന്നറിഞ്ഞില്ല…പറയെടാ പൊട്ടാ പെരയ്ക്കകത്തു കിടന്നുറങ്ങിയ നീ എങ്ങനാടാ അവളുടെ പറമ്പിലെത്തിയത്…?

അമ്മേ അത് പിന്നെ ഇവരുടെ പറമ്പിൽ നല്ല സ്വയമ്പൻ ക ള്ള് ഇണ്ടേ…അതിച്ചിരി എടുക്കാൻ പോയതാ. തെങ്ങേന്നു ഇറങ്ങിയപ്പോ ദാണ്ടെ ഇവൾ. കയ്യേൽ പിടിച്ചിങ്ങോട്ട് കൊണ്ടുവന്നു. വയസ്സ് മുപ്പത്തിരണ്ടായി. എത്രനാളായി കല്യാണം കഴിപ്പിക്കാൻ പറയുന്നു. നിങ്ങള്ക്ക് വയ്യ…അപ്പൊ പിന്നെ എന്റെ പെണ്ണിനെ ഞാൻ തന്നെ കണ്ടെത്തി, അതിനെന്താ കൊഴപ്പം…?

ഒരു കൊഴപ്പോം ഇല്ലേ തലതെറിച്ചോനെ…ആ കൊച്ചിന് ഇഷ്ടല്ലാതെ നീ എങ്ങനെ കെട്ടുമെന്ന പറയുന്നേ…? പഠിക്കാൻ പറഞ്ഞു ഉപദേശിക്കുമ്പോ അപ്പനും അമ്മേം കൊള്ളരുതാത്തൊരായി. കണ്ടൊന്റെ മാവേലെ മാങ്ങേടെ എണ്ണം എടുത്തു നടന്ന നേരം നാലക്ഷരം പഠിച്ചിരുന്നേൽ നിന്റെ കല്യാണോം അന്തസ്സായി നടത്തിയെനില്ലേ…?

മുറ്റത്തു വണ്ടി വന്നു നിന്നതും പെണ്ണിന്റെ അച്ഛനും ആങ്ങളമാരും കാമുകനും ഒക്കെ ചാടിയിറങ്ങിയതും ഒരുമിച്ചായിരുന്നു.

“ടീ നീ എന്ത് കാട്ടായമാടി കാണിച്ചെന്നും ചോദിച്ചു കരണം പുകച്ചതും ഒരുമിച്ചായിരുന്നു. കുട്ടനും കിട്ടി മൂന്നാലെണ്ണം….”

കാമുകൻ പറഞ്ഞു…ഞാനാ നിന്റച്ഛനെ ഉണർത്തി കാര്യം പറഞ്ഞത്. എന്റൂടെ വരാമെന്നു പറഞ്ഞിട്ട് എന്നെ നീ തേച്ചല്ലെടി…എനിക്കും നിന്റച്ചൻ രണ്ടെണ്ണം തന്നു. എന്നാലും സാരല്യ, നിനക്ക് കണക്കിന് കിട്ടീലോ അത് മതി. ഒരു സമാധാനം കൂടെ ഉണ്ടെടി ഇതുപോലുള്ള ഒരു കടുപൊട്ടന്റെ കൂടെ ആണല്ലോ നീ ഇറങ്ങി പോയെന്ന്…അപ്പൊ ബൈ ഡീ എക്സ് കാമുകി…

അച്ഛനും ആങ്ങളമാരും കാമുകനും കയ്യൊഴിഞ്ഞു, യുദ്ധം കഴിഞ്ഞ ഭൂമി പോലെ ആയി, പെണ്ണിന്റെ ദേഹം അടികിട്ടീട്ട്….അങ്ങനെ പിറ്റേന്ന് രാവിലെ കുട്ടന്റെ കെട്ടും കഴിഞ്ഞു. എന്ത് ചെയ്യണമെന്നറിയാതെ കല്യാണ പെണ്ണും…

അതെ അമ്മ പറയണ പോലെ അത്രയ്ക്ക് പൊട്ടാനൊന്നും അല്ലാട്ടാ ഞാൻ. നിക്കൊക്കെ അറിയാം. ഹിഹി…ഒരുമാതിരി ചിരിയും ചിരിച്ചു കുട്ടൻ അപ്പുറത്തോട്ട് പോയി.

“ന്നാലും എന്റെ കുട്ടന്റമ്മേ നിങ്ങടെ മോന്റെ ഒരു യോഗേ. പെണ്ണ് എംബിഎ വരെ പഠിച്ചത്. നല്ല ആസ്തിയുള്ള വീട്ടിലെ ഒരേ ഒരു മോളും. കുറച്ചു നാൾ കഴിയുമ്പോ നിങ്ങടെ മോന് അവിടുത്തെ സ്വത്തൊക്കെ കിട്ടുമെന്നെ. ഹോ ന്നാലും പൊട്ടന്റെ പോലെ ഇരുന്നിട്ട് ഇത്രേം ഒപ്പിച്ചല്ലോ…?”

“ദേ തള്ളെ എന്റമ്മേടെ കൂടെ പഠിച്ചതാണെന്നൊന്നും ഓർക്കില്ല. എടുത്തു ആ കിണറ്റിലൊട്ടിട്ട് കളയും. അല്ല പിന്നെ. പൊട്ടൻ ത്രെ…പൊട്ടൻ നിങ്ങടെ കെട്ടിയോൻ നാണു…”

തലേ കൈവച്ചിരുന്ന കുട്ടന്റമ്മേടെ അടുത്തോട്ടു മരുമകൾ വന്നു ചോദിച്ചു…അമ്മെ കുട്ടന് ശരിക്കും വല്ല കൊഴപ്പോം ഉണ്ടോ…?

എന്റെ മോളെ വട്ടൊന്നും ഇല്ല്യ…ന്നാലും അവനു വല്യേ ദേഷ്യാ. ഒന്നുപറഞ്ഞു രണ്ടാമതെന്നു വീട്ടിലെ എല്ലാം എടുത്തെറിയും. മോൾ ദാ ടീവി കണ്ടോ അത് വെറും പെട്ടി മാത്രാ. അത് എടുത്തെറിഞ്ഞിട്ട് നാശായതാ. എന്തിനാ എറിഞ്ഞെന്നു കേൾക്കണോ…? ഫുട്ബാൾ കളി കണ്ടോണ്ടിരിക്കുമ്പോ കറന്റ് പോയെന്നും പറഞ്ഞിട്ട് ചെയ്ത വേലയാ…

പിന്നെ ഒരു കാര്യം, അധ്വാനിയാ…ഇവിടുത്തെ കൃഷീം കാര്യങ്ങളൊക്കെ അവനാ നോക്കി നടത്തുന്നത്. പട്ടിണി കിടക്കേണ്ടി വരില്ല മോൾക്ക് അത് ഉറപ്പാ…എന്റെ മോളെ നീ ശ്രമിച്ചു നോക്ക്. ഇനി നിന്റെ ജീവിതാ. എനിക്കൊന്നും കാണാനും കേൾക്കാനും വയ്യ ഇനി….

എന്നാലും എന്റെ ദൈവമേ ഏതു നേരത്ത എനിക്ക് ഒളിച്ചോടാൻ തോന്നിയത്…? ഏതു നേരത്ത ആ വട്ടന് കള്ളുകുടിക്കാൻ വരാൻ തോന്നിയത്…?അതും ആ പറമ്പിൽ തന്നെ..!!

വരുന്നിടത്തു വച്ച് കാണെന്നേ…ഉള്ള മാനോം പോയി, കെട്ടിയതാകട്ടെ അരവട്ടൻ കുട്ടനും….

Leave a Reply

Your email address will not be published. Required fields are marked *