നമ്മൾ വിചാരിച്ചത് പോലെകാര്യങ്ങൾ നടന്നാൽ അവൾ സിമ്പിളായി നമ്മുടെ ചൂണ്ടയിൽ കൊത്തും.

by pranayamazha.com
320 views

ഇനിയെങ്കിലും…

രചന: Unni K Parthan

:::::::::::::::::::::::

നമ്മൾ വിചാരിച്ചത് പോലെകാര്യങ്ങൾ നടന്നാൽ അവൾ സിമ്പിളായി നമ്മുടെ ചൂണ്ടയിൽ കൊത്തും.

നിങ്ങൾ ആരുടെ കാര്യമാണ് പറയുന്നത് എല്ലാം കേട്ടിരുന്ന നവീൻ ചോദിച്ചു.

ഡാ…മ്മടെ ബയോളജി മിസ്സില്ലേ…

ആര് ദീപാ മിസ്സോ…നടുക്കത്തോടെ നവീൻ റിച്ചിയെ നോക്കി ചോദിച്ചു.

മ്മ്…ഞാൻ ഒരു ചൂണ്ട ഇട്ടിട്ടു കുറച്ചായി. പയ്യെ പയ്യെ കൊത്തി തുടങ്ങി ഇപ്പോൾ.

നീ തെളിച്ചു പറ റിച്ചി…

നീ പറഞ്ഞു കൊടുക്ക് റിച്ചി…ചെക്കൻ കാര്യങ്ങൾ അറിയട്ടെ…ദീപക്ക് റിച്ചിയെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.

ഡാ…മിസ് ഇപ്പോൾ താമസിക്കുന്നത് ന്റെ വീടിനു അടുത്താണ് എന്ന് അറിയാലോ നിനക്ക്…റിച്ചി നവീനെ നോക്കി പറഞ്ഞു.

അതിനു ഇപ്പൊ ന്താ…? നവീൻ സംശയത്തോടെ ചോദിച്ചു.

അവിടെ മിസ്സും മോനും പിന്നെ ആൾടെ അമ്മയും മാത്രമേ താമസമുള്ളൂ…

അപ്പോൾ മിസ്സിന്റെ ഹസ്ബൻഡ് എവടെ…?

ആള് ദുബായിലോ എവിടെയോ ആണ്.

മ്മ്…അതിനു ഇപ്പൊ ന്താ ഉണ്ടായത്…? നവീൻ വീണ്ടും ചോദിച്ചു.

മിസ്സിന്റെ വീട്ടിലെ അത്യാവശ്യ കാര്യങ്ങൾക്കു ഇടക്ക് മിസ് എന്നെ വിളിക്കാറുണ്ട്. ഞാൻ ആണ് പോയി ചെയ്തു കൊടുക്കുന്നത്. കറന്റ് ബിൽ അടക്കൽ…മോനെ ഇടക്ക് സ്കൂളിൽ നിന്നും കൊണ്ട് വരുന്നതും…ആൾടെ അമ്മയെ ഹോസ്പിറ്റലിൽ എത്തിക്കുന്നതുമെല്ലാം ഞാനാണ്.

അതിന് ന്താ റിച്ചി…അത് മറ്റൊന്നും വിചാരിച്ചാവില്ല മിസ്സ്‌ പറയുന്നത്. അനിയനെ പോലെ കണ്ടിട്ടാവും അങ്ങനെ ഒക്കെ പറയുന്നത്…

ഈ ഇടയായി മിസ്സിന് ഒരു മാറ്റം പോലെ എന്നെ കാണുമ്പോൾ ഒരു കൊഞ്ചലും മറ്റുമുള്ള രീതിയിൽ ആണ് സംസാരം.

ഡാ…അത് നമ്മളോടുള്ള വാത്സല്യം കൊണ്ടാവും. നമ്മൾ അങ്ങനെ ഒരു കണ്ണ് കൊണ്ട് മിസ്സിനെ കാണരുത്…നവീൻ അവനെ നോക്കി പറഞ്ഞു.

ഡാ.. പൊട്ടാ…നമ്മൾ പ്ലസ്ടു ആണെന്ന് കരുതിയാണോ നിനക്ക് പേടി. മറ്റുള്ളവർക്ക് അറിയുന്ന എല്ലാം നമുക്കും അറിയാമെന്നു മിസ്സിനും അറിയാം. പിന്നെ ഹസ്ബൻഡ് വരുന്നത് വർഷത്തിൽ കുറച്ചു ദിവസം…

എനിക്കൊന്നും കേൾക്കണ്ട…ഞാൻ ഈ കൂട്ടിനു ഇല്ല…എന്നോട് മേലിൽ ഇങ്ങനെയുള്ള കാര്യങ്ങൾ പറഞ്ഞു പിന്നാലെ വരരുത്. ഗുരുനിന്ദ പാപമാണ്…അരുത്…അങ്ങനെ ചിന്തിക്കുക പോലും അരുത്…നവീൻ അവരെ നോക്കി കൈ കൂപ്പി കൊണ്ട് പറഞ്ഞു.

നിനക്ക് വേണ്ടേ നീ പൊക്കോ…എല്ലാം കഴിഞ്ഞു വീഡിയോ കാണിച്ചു തരാം അത് കണ്ടു നിർവൃതി അടഞ്ഞാൽ മതി നീ…

എന്നെ ഒന്നും കാണിക്കുകയും വേണ്ട…എനിക്ക് ഒന്നും കാണുകയും വേണ്ട…ദേഷ്യത്തിൽ പറഞ്ഞു കൊണ്ട് നവീൻ അവരുടെ അടുത്ത് നിന്നും വേഗം നടന്നു പോയി.

****************************

ന്താണ് റിച്ചി…ഇന്ന് ചുട്ട ഗ്ലാമറിൽ ആണല്ലോ വരവ്. ദീപ മിസ് അവനെ നോക്കി ചോദിച്ചു.

ന്തേ മിസ് വരാൻ പറഞ്ഞത്…?

ന്താ തിരക്കുണ്ടോ നിനക്ക്…അടുത്ത് വന്നു ബൈക്കിൽ കൈ കുത്തി കൊണ്ട് ദീപ ചോദിച്ചു

ഇല്ല..മിസ്…

എനിക്ക് ഒന്നു പുറത്ത് പോണം. കൂടെ വരുമോ എന്നു അറിയാൻ ആയിരുന്നു വരാൻ പറഞ്ഞത്.

ഈ നേരത്ത് എവിടേയ്ക്ക് പോവാനാ…?

കുറച്ചു നാളായി ഒരാഗ്രഹം റിച്ചിയുടെ ബൈക്കിന്റെ പുറകിൽ ഇരുന്നു കുറച്ചു ദൂരം പോകണമെന്ന്…ന്താ ബുദ്ധിമുട്ട് ഉണ്ടോ…? അവന്റെ കണ്ണിലേക്കു നോക്കി ദീപ ചോദിച്ചു. ദീപയുടെ നോട്ടം നേരിടാനാവാതെ റിച്ചി വേഗം നോട്ടം മാറ്റി.

അതിനെന്താ മിസ്സ്‌ പോവാലോ…ഉള്ളിൽ വന്ന സന്തോഷം പുറത്ത് വരുത്താതെ അവൻ പറഞ്ഞു.

ഞാൻ അമ്മയോട് പറഞ്ഞിട്ട് വേഗം വരാം…അതും പറഞ്ഞു ദീപ വേഗം അകത്തേക്കു പോയി. പോവാം…ഷാൾ നേരിയിട്ട് റിച്ചിയുടെ അടുത്തേക്ക് വന്നിട്ട് അവൾ ചോദിച്ചു.

മ്മ്…

റിച്ചി പൾസർ സ്റ്റാർട്ട്‌ ചെയ്തു…ദീപ പുറകിൽ കയറി അവനോട് ചേർന്നിരുന്നു…റിച്ചിയുടെ ഉള്ളിൽ വിറയൽ അനുഭവപെട്ടു പെട്ടന്ന്…ബൈക്ക് ബ്രേക്ക്‌ ഇടുമ്പോൾ കൂടുതലായി റിച്ചിയിലേക്ക് ചേർന്നമർന്നു ദീപ.

എവിടേക്കാ പോകേണ്ടത് റിച്ചി പതിയെ ചോദിച്ചു. ആളുകൾ ഇല്ലാത്ത എവടെ ആയാലും കുഴപ്പമില്ല റിച്ചി…ചെവിയിൽ പതിയെ പറഞ്ഞു ദീപ.

കുറച്ചു നേരത്തെ യാത്രക്ക് ശേഷം ആളൊഴിഞ്ഞ ഒരു തെങ്ങിൽ പറമ്പിൽ കൊണ്ട് പൾസർ നിർത്തി റിച്ചി. ദീപ പതിയെ ഇറങ്ങി മുന്നോട്ടു നടന്നു…ബൈക്ക് സ്റ്റാൻഡിൽ വെച്ച് റിച്ചിയും പിന്നാലെ നടന്നു.

ന്താ മിസ് ഇങ്ങനെ ഒരു ആഗ്രഹം…ഉള്ളിൽ വന്ന മോഹങ്ങൾ എല്ലാം ശബ്ദത്തിലൂടെ പുറത്ത് കൊണ്ടുവന്നു റിച്ചി. ദീപ തിരിഞ്ഞു നിന്നു അവനെ നോക്കി ചിരിച്ചു…റിച്ചി അവളുടെ അടുത്തേക്ക് നടന്നടുത്തു. ദീപയുടെ തൊട്ട് മുന്നിൽ വന്നു അവൻ നിന്നു…

റിച്ചി…ദീപ പതിയെ വിളിച്ചു…

റിച്ചി മുഖമുയർത്തി ഒന്നു നോക്കിയതെ ഓർമയുള്ളൂ അവനു…ദീപയുടെ കൈ അവന്റെ കവിളിൽ ആഞ്ഞു പതിച്ചു. കണ്ണുകളിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി റിച്ചിക്ക്…

ന്താ ഡാ ഇത്…കയ്യിൽ ഇരുന്ന കുഞ്ഞു പെൻകാം ഉയർത്തി പിടിച്ചു കൊണ്ട് ദീപ അലറി…

എന്റെ വീട്ടിൽ നിനക്ക് തന്ന സ്വാതന്ത്ര്യം ല്ലേ…അതിനുള്ള സമ്മാനമായി വെച്ചതാണോഡാ നീ ഇത്…അതും എന്റെ ബെഡ്‌റൂമിൽ ല്ലേ…എങ്ങനെ തോന്നിഡാ നിനക്ക് ഇങ്ങനെ ചെയ്യാൻ…നിന്നോട് ഞാൻ എന്നെങ്കിലും മോശമായി പെരുമാറിയോ…എന്റെ കുഞ്ഞു അനുജന്റെ പോലെ കണ്ടതാണോ ഞാൻ ചെയ്ത തെറ്റ്…അറിയാതെ പോയി ഞാൻ…

നിന്നേ പോലീസിൽ ഏല്പിക്കാൻ എനിക്ക് അറിയാതെയല്ല…പക്ഷെ വേണ്ട…അമ്മയെ തല്ലിയാലും രണ്ട് പക്ഷം ഉള്ള നാടാണ് നമ്മുടെ…നവീൻ പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചില്ല. പക്ഷെ ഒരു സംശയം തോന്നി വീടൊക്കെ അരിച്ചു പെറുക്കി നോക്കിയപ്പോൾ ആണ് ന്റെ കണ്ണ് ഈ പെൻകാമിൽ പതിഞ്ഞത്. മെമ്മറി ഫുൾ ആയിരുന്നു അപ്പോൾ. ഇത് കമ്പ്യൂട്ടറിൽ കണക്ടു ചെയ്തു നോക്കിയപ്പോൾ തകർന്നു പോയി ഞാൻ.

അവന്റെ കവിളിൽ ഒന്നുകൂടി പൊട്ടിച്ചു ദീപ. ഇത് പുറം ലോകം കണ്ടാൽ പിന്നെ ഞാൻ ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ….ഞാൻ ഈ സ്കൂളിൽ നിന്നും പോകുന്നു. ഇനി മേലിൽ നീ എന്റെ കണ്ണിനു മുന്നിൽ വരരുത്. നിങ്ങളേ പോലുള്ളവരുടെ വളർച്ച ചിലപ്പോൾ നാളെ വീട്ടിലെ അമ്മയ്ക്കും പെങ്ങൾക്കും വീട്ടിൽ തുണി മാറാനോ കുളിക്കാനോ…ന്തിനാ സ്വസ്ഥമായി ഒന്നു വീട്ടിൽ കാലു നിവർത്തി ഇരിക്കാൻ പോലും പറ്റാതെയാകും…

ന്യൂ ജെൻ ആണ് പോലും…ന്യൂ ജെൻ….പോകും മുൻപ് നിന്റെ വീട്ടിൽ ഞാൻ വരുന്നുണ്ട്. മോന്റെ ഈ സ്വഭാവം അവരും അറിയട്ടെ…പേടിക്കണം എന്ന് പറയാൻ…അമ്മയും ചേച്ചിയും അനിയത്തിയും ഒന്നു കരുതിയിരുന്നോട്ടെ…

ബൈക്ക് ഞാൻ അടുത്തുള്ള കവലയിൽ വെച്ചിട്ട്ണ്ടാവും അവിടന്ന് എടുത്തോ…അങ്ങനെ പറഞ്ഞു കൊണ്ട് പൾസർ സ്റ്റാർട്ട്‌ ചെയ്തു മുന്നോട്ട് ഓടിച്ചു പോയി ദീപ…

റിച്ചി തല കുമ്പിട്ടു നിന്നു…

You may also like

Leave a Comment