കൈലാസ ഗോപുരം – ഭാഗം 17, എഴുത്ത്: മിത്ര വിന്ദ

by pranayamazha.com
109 views

നീന്റെ കയ്യിൽ കാശ് വല്ലതും ഉണ്ടോ…”

ഇല്ലെന്ന് അവൾ ചുമൽ കൂപ്പി കാണിച്ചു…

” എന്തെങ്കിലും ആവശ്യം വന്നാൽ ഇരിക്കട്ടെ”

എന്ന് പറഞ്ഞുകൊണ്ട് അവൻ അത് മേശമേൽ വെച്ചിട്ട് വേഗത്തിൽ പുറത്തേക്കിറങ്ങി പോയി…

പാർവതി യ്ക്ക് ആണെങ്കിൽ കഴിഞ്ഞ കാര്യങ്ങൾ സത്യമാണോ മിഥ്യ ആണോ എന്ന് പോലും ശങ്ക ആയിരുന്നു.

കാരണം കാശിയേട്ടൻ തന്നോട് ഇങ്ങനെ ഒക്കെ പെരുമാറിയല്ലോ…. ക്യാഷ് ഉണ്ടോ എന്ന് ഒരു വാക്ക് എങ്കിലും ചോദിച്ചല്ലോ തന്നോട്…

അവൾക്ക് ഒരുപാട് സമാധാനം ആയിരുന്നു അപ്പോൾ തോന്നിയത്.

പോകുന്ന സമയത്തെ കുറിച്ചു അമ്മയോടും അച്ഛമ്മ യോടും പറയുവാനായി അവൾ വേഗം താഴേക്ക് ഇറങ്ങി പോയി. സുഗന്ധി ആരെയോ ഫോൺ ചെയ്യുക ആയിരുന്നു. അവർ ഫോൺ വെച്ച ശേഷം പാർവതി അവരുടെ അടുത്തേക്ക് ചെന്നു

“അമ്മേ…..”

“മ്മ്… എന്താ പാർവതി “

“ഒരു പത്തു മണി ആകുമ്പോൾ വീട്ടിലേക്ക് ഇറങ്ങാം എന്ന് കരുതി ആയിരുന്നു….കാശിയേട്ടനോടും ഞാൻ അനുവാദം ചോദിച്ചു “

“അതിനെന്താ പോയിട്ട് വരൂ..ഒറ്റയ്ക്ക് പോകാൻ ബുദ്ധിമുട്ട് ഉണ്ടോ ..”

“ഇല്ലമ്മേ…. ഞാൻ പോയ്കോളാം.. കാശിയേട്ടൻ പത്തു മണി ആകുമ്പോൾ വണ്ടി അയക്കാം എന്ന് പറഞ്ഞു .”

“ആഹ്… എങ്കിൽ റെഡി ആവൂ.. നേരം കളയാതെ ഇറങ്ങാൻ നോക്ക്.. പത്തു മണി എന്ന് പറഞ്ഞാൽ കൃത്യം ആ സമയത്തു കാശി വണ്ടി പറഞ്ഞു വീട്ടിരിക്കും…”

“ഹ്മ്മ്…. “

അവൾ ഒന്ന് മൂളി.

“അമ്മേ…… ബിസി ആണോ “

. അവരുടെ അടുത്തേക്ക് മാളവിക അപ്പോൾ എത്തി.

“ഹേയ് അല്ല മാളു … എന്താണ് “

. “എന്റെ ഡാഡി യും മമ്മിയും, പിന്നെ കുറച്ചു റിലേറ്റീവ്സ് ഒക്കെ ആയിട്ട് അടുക്കള കാണൽ ചടങ്ങിന് വരുന്നുണ്ട്… “

“അതെയോ… എപ്പോളാണ് അവർ വരുന്നത് “

“ഈവെനിംഗ് ആവും എന്നാണ് അറിയിച്ചേ… ഡാഡി ഹോസ്പിറ്റലിൽ നിന്നും എത്തിയ ശേഷം….”

“ഓഹ്.. അത് ശരി….ആയിക്കോട്ടെ മാളു….ഞാൻ ഈ കാര്യം അച്ഛനോട് ഒന്ന് വിളിച്ചു പറയട്ടെ….”

“ആഹ്…. ശരി അമ്മേ… പിന്നെ ഡാഡി വിളിച്ചോളും അച്ഛനെ….”

പാർവതി യേ ഒന്ന് നോക്കുക പോലും ചെയ്യാതെ മാളവിക അവളെ കടന്നു അടുക്കളയിലേക്ക് നടന്നു…

ജാനകി……

അവളുടെ വിളിയൊച്ച അവിടമാകെ മുഴങ്ങി.ടാപ് തുറന്ന് വെച്ചിട്ട് എവിടേക്ക് പോയതാ നിങ്ങൾ….അവൾ ഒച്ച വെച്ചതും ജാനകിചേച്ചി ഓടി വന്നു.അവരെ ആണെങ്കിൽ മാളവിക ഒരുപാട് ചീത്ത പറയുന്നുണ്ടായിരുന്നു.

“എന്താ അവിടെ ഒരു ബഹളം….”

തൊട്ട് പിന്നിൽ നിന്നും ഒരു ശബ്ദം കേട്ടതും പാറു തിരിഞ്ഞു.തന്നോട് ചേർന്ന് നിൽക്കുന്നു കിരൺ. അവൾ പകപ്പോട് കൂടി മാറി..എന്താ… എന്താ അവിടെ….

അമ്മയും അച്ഛമ്മയും ഒക്കെ അടുക്കളയിലേക്ക് പോയി..

“മാളു… എന്ത് പറ്റി….”

“എന്റെ അമ്മേ… നോക്കിയേ ഇവരുടെ ഉത്തരവാദിത്തം…. ടാപ് തുറന്ന് വെച്ചിട്ട്പോയി…എന്ത് മാത്രം വെള്ളം ആണ് വേസ്റ്റ് ആയതു….. ഇങ്ങനെ ആണോ സെർവെൻറ്സ്….. കൊള്ളാം… അഹങ്കാരം പിടിച്ച കൂട്ടങ്ങൾ…..”

അവൾ ദേഷ്യത്തിൽ ജാനകി യേ നോക്കി.

“സുഗന്ധി കുഞ്ഞേ…. ഞാൻ അപ്പുറത്ത് ഉണ്ടായിരുന്നു… ഒരു മിനിറ്റ് പോലും എടുത്തില്ല..അത് പറയുകയും ജാനകിയമ്മ കരഞ്ഞു പോയിരിന്നു…അച്ഛമ്മയും അമ്മയും ഒക്കെ വല്ലാതെ ആയി..

“നിന്റെ കള്ള കരച്ചിൽ ഒന്നും ഇവിടെ ചിലവാകില്ല കേട്ടോ തള്ളേ…. മര്യാദക്ക് നിന്നില്ല എങ്കിൽ കെട്ടും കെട്ടി പൊയ്ക്കോണം…”

“മാളവികേ…..”

പിന്നിൽ നിന്നും ഒരു അലർച്ച കേട്ടതും എല്ലാവരും ഞെട്ടിത്തിരിഞ്ഞു നോക്കി..

കൈലാസ് ആയിരുന്നു അത്..

“കുറച്ചു വെള്ളം വേസ്റ്റ് ആയി എന്ന് കരുതി ഇത്രമാത്രം പറയാൻ എന്തിരിക്കുന്നു…. ജാനകി ചേച്ചിക്ക്,  ഞങ്ങളുടെ അമ്മയുടെ പ്രായമുള്ള സ്ത്രീയാണ്… അവരെ നീ പേരാണോ വിളിക്കുന്നത്…. “

ക്ഷോഭം കൊണ്ട് കൈലാസ് വായിൽ വന്നതെല്ലാം അവളെ പറഞ്ഞു….

അതുകൂടി കേട്ടതും മാളവികയുടെ ദേഷ്യം ഇരട്ടിച്ചു..

“ഇവർക്ക് അമ്മയുടെ പ്രായം ഉണ്ടോ ഇല്ലയോ എന്നൊന്നും എനിക്കറിയേണ്ട…തെറ്റ് കണ്ടാൽ ഞാൻ പറയും…അത് ആരാണെങ്കിലും ശരി… എനിക്കാരെയും പേടിച്ച് ജീവിക്കേണ്ട കാര്യവുമില്ല”

അവളുടെ വെട്ടി തുറന്നുള്ള പരസ്യം കേട്ടുകൊണ്ട് അച്ഛമ്മയും പാർവതിയും ഒക്കെ സ്തംഭിച്ചു നിൽക്കുകയാണ്….

“മാളവിക…ആവശ്യമില്ലാത്ത കാര്യങ്ങൾ പറഞ്ഞ് വെറുതെ ഒരു സീൻ ഉണ്ടാക്കരുത്…ജാനകി ചേച്ചി ടാപ്പ് തുറന്നു വെച്ചിട്ട് ഇറങ്ങി പോയെങ്കിൽ നീ അത് കണ്ടപ്പോൾ അടച്ചാൽ പോരായിരുന്നോ, അപ്പോൾ പ്രശ്നം തീരില്ലേ…”

“ഇപ്പോൾ കുറ്റം മുഴുവനും എനിക്കായി അല്ലേ കൈലാസ്…..  നിങ്ങൾ ചോദിച്ച ചോദ്യത്തിനുള്ള മറുപടി തൽക്കാലം പറയുവാൻ ഞാൻ ഉദ്ദേശിക്കുന്നില്ല”

അതും പറഞ്ഞുകൊണ്ട് അവൾ വെട്ടിത്തിരിഞ്ഞ് അടുക്കളയിൽ നിന്നും ഇറങ്ങിപ്പോയി..അടുക്കള കോണിൽ നിന്നുകൊണ്ട് ജാനകി ചേച്ചി അപ്പോഴും കണ്ണീർ വാർക്കുകയായിരുന്നു…

“പോട്ടെ ജാനകി സാരമില്ല…. മാളവിക പറയുന്നതൊന്നും കാര്യമാക്കി എടുക്കേണ്ട…..”

അച്ഛമ്മ അവരെ സമാധാനിപ്പിച്ചു…

സമയം അപ്പോൾ,ഏകദേശം 9 :30 കഴിഞ്ഞിരുന്നു…..

പാർവതിക്ക് വീട്ടിൽ പോകണ്ടേ….

പെട്ടെന്ന് ഓർത്തെടുത്തത് പോലെ സുഗന്ധി അവളെ നോക്കി..അപ്പോഴാണ് പാർവതിയും ആ കാര്യം ആലോചിക്കുന്നത്..

” അമ്മേ ഞാൻ എന്നാൽ പോയി റെഡി ആയിക്കോട്ടെ….. “

“മ്മ്… വേഗം ആവട്ടെ…”

കൃത്യം 10 മണിക്ക് തന്നെ കാശിനാഥൻ വണ്ടി അയക്കും എന്നുള്ള കാര്യം, സുഗന്ധിക്ക് ഉറപ്പായിരുന്നു, അതുകൊണ്ടാണ് അവർ,. പാർവതിയോട് റെഡിയാവാൻ ആവശ്യപ്പെട്ടത്…

കാലത്തെ കുളിയൊക്കെ കഴിഞ്ഞതിനാൽ, അവൾ ഒന്ന് കയ്യും മുഖവും ഒക്കെ കഴുകി, ഫ്രഷ് ആയി….

ശേഷം,ഒരു പിങ്ക് നിറമുള്ള സൽവാറാണ് എടുത്തു ധരിച്ചത്…മുടിയൊക്കെ നന്നായി ചീപ്പ് പ്പുകൊണ്ട് ചീകി മെടഞ്ഞു..

അപ്പോളേക്കും മുറ്റത്തു ഒരു വണ്ടി വന്നു നിൽക്കുന്നത് പോലെ അവൾ അറിഞ്ഞു.

കാശി കൊടുത്തിരുന്ന പൈസ എടുത്തു വാലെറ്റിൽ എടുത്തു വെച്ച് കൊണ്ട് അവൾ ഡോർ അടച്ച ശേഷം വേഗത്തിൽ ഇറങ്ങി പോയി.

“ആഹ്… രാജേന്ദ്രൻ ആണ് വന്നിരിക്കുന്നത്.. പാർവതി ചെല്ല് ട്ടോ….”

“മ്മ്… ശരി അമ്മേ “

അവൾ അച്ഛമ്മ യോടും അമ്മയോടും യാത്ര പറഞ്ഞു കൊണ്ട് ചെന്നു വണ്ടിയിൽ കയറി.

വണ്ടി പ്രധാന റോഡിലേക്ക് ഇറങ്ങിയതും, ഡ്രൈവറുടെ ഫോൺ ശബ്ധിച്ചു.അയാൾ പെട്ടന്ന് തന്നെ ഫോൺ എടുത്തു,,

ഹെലോ….. സാറെ…. ആഹ് ഇറങ്ങി… ഉവ്വ്… കൊടുക്കാം….

“മാഡം,, സാറാണ്…”

ഫോൺ അവൾക്ക് നേരെ നീട്ടിയതും പാർവതി വേഗം തന്നെ മേടിച്ചു.

“ഹെലോ… കാശിയേട്ടാ….”

“ആഹ്… നീ എപ്പോൾ ആണ് മടങ്ങി വരുന്നത് “

“മൂന്നു മണി ആകുമ്പോൾ വരണം എന്നാണ് അമ്മ പറഞ്ഞത്. മാളവിക യുടെ വീട്ടിൽ നിന്നും അടുക്കള കാണാൽ ചടങ്ങിനായി എല്ലാവരും വരുന്നുണ്ട്… അതുകൊണ്ട് നേരത്തെ തന്നെ എത്താൻ പറഞ്ഞു…”

“മ്മ്… ഞാൻ അറിഞ്ഞിരുന്നു……ഒരു കാര്യം ചെയ്യൂ,, തിരിച്ചു നിന്നേ കൂട്ടാനും രാജേന്ദ്രൻ വന്നോളും…. വിളിച്ചാൽ മതി….”

“മ്മ്….. ശരി “

“ഫോൺ വീട്ടിൽ ഇല്ലേ “

“ഉവ്വ് ഏട്ടാ….. ചെന്നിട്ട് ഞാൻ ഏട്ടനെ വിളിക്കാം….”

“ആഹ്… ശരി….”

അവൻ ഫോൺ കട്ട്‌ ചെയ്തു

പാറു വീട്ടിൽ എത്തിയപ്പോൾ വല്യമ്മയും വല്യച്ഛനും ഒക്കെ ഉണ്ടായിരുന്നു.

“ഒരുപാട് നേരം ആയോ വല്യമ്മേ വന്നിട്ട് “

“ഹേയ് ഇല്ല മോളെ…ഏറിയാൽ . അര മണിക്കൂർ…. അത്രയും ആയതേ ഒള്ളു “

“മ്മ്… ഞാൻ ഇപ്പൊ വരാം ട്ടോ.. വല്യമ്മയും വല്യച്ഛനും ഇരിക്ക് “

തെക്കേ പറമ്പിലേക്ക് അവളുടെ പാദങ്ങൾ വേഗത്തിൽ ചലിച്ചു..

അച്ഛന്റെ യും അമ്മയുടെയും കുഴിമാടത്തിനു അരികിലായി അവൾ മുട്ട് കുത്തി ഇരുന്നു.നിർവികാരതയോടെ നോക്കി കൊണ്ട്….മിഴികൾ അപ്പോളേക്കും സജലമായി തുടങ്ങിയിരുന്നു..

മോളെ പാറുട്ടി….

അച്ഛൻ വിളിക്കും പോലെ….

അവൾ ചുറ്റിനും നോക്കി…

ന്റെ അച്ഛനേം അമ്മേം കാണാതെ എനിക്ക് പറ്റുന്നില്ല……. എത്രയൊക്കെ ശ്രമിച്ചിട്ടും ഈ പരമമായ സത്യം ഉൾകൊള്ളാൻ എനിക്ക് കഴിയുന്നില്ല അച്ഛാ…….

അവൾ പൊട്ടിക്കരഞ്ഞു പോയിരിന്നു…

തുടരും.

Hai….. ഇഷ്ടം ആയോ  സൂർത്ത്ക്കളെ ❤️

You may also like

Leave a Comment