അവസാനം എങ്കിലും എല്ലാം ശുഭമായി വിചാരിച്ചത് പോലെ നടക്കും എന്ന് അച്ഛൻ വല്ലാതെ മോഹിച്ചു… ആഗ്രഹിച്ചു..
അവിടെ ആണ് തെറ്റ് പറ്റിയേ…..ഓരോരോ ഓർമകളിൽ പാവം പാർവതി അവിടെ കിടന്നു ഉറങ്ങി പോയിരുന്നു.
ആരുടെ യൊ കൈകൾ തന്റെ ശരീരത്തിൽ ഇഴയും പോലെ തോന്നിയത് അവൾ ഞെട്ടി കണ്ണ് തുറന്നു.
വാ തുറന്ന് നിലവിളക്കും മുന്നേ അയാൾ അവളെ മേല്പോട്ട് എടുത്തു ഉയർത്തി..
അപ്പോളാണ് അവൾ കണ്ടത്അത് കാശി ആയിരുന്നു എന്ന്..
എന്തെങ്കിലും പറയും മുന്നേ തന്നെ കാശി അവളെ കൊണ്ട് പോയ് ബെഡിലേക്ക് ഇട്ടിരുന്നു.
“സിനിമയിലും സീരിയലിലും ഒക്കെ കാണും പോലെ നിലത്തു പായ വിരിച്ചു കിടന്നു നായകന്റെ മനസ്സിൽ കേറി കൂടാം എന്ന് എന്തെങ്കിലും പദ്ധതി ഉണ്ടെങ്കിൽ അത് ഒന്നും ഈ കാശിയുടെ അടുത്ത് ചിലവാകില്ല….
ബെഡ്ഷീറ്റ് എടുത്തു അവളുടെ മുഖത്തേക്ക് വലിച്ചു എറിഞ്ഞിട്ട് അവൻ അവളെ നോക്കി പറഞ്ഞു.പാർവതി അപ്പോളേക്കും ബെഡിൽ എഴുന്നേറ്റു ഇരുന്നു.
കാശിയേട്ടാ പ്ലീസ്…. ഞാൻ മനസിൽ പോലും വിചാരിക്കാത്ത കാര്യങ്ങൾ ഇങ്ങനെ പറഞ്ഞു കൂട്ടരുത്… എനിക്ക് അത് താങ്ങാനാവില്ല…
അപ്പോളേക്കും അവൾ കരഞ്ഞു പോയിരുന്നു.
നിർത്തേടി നിന്റെ കരച്ചില്… വന്നപ്പോൾ തൊട്ട് തുടങ്ങിയത് അല്ലേ…..
അവനു ദേഷ്യം വന്നിരുന്നു…
“ഈ താലി നിന്റെ കഴുത്തിൽ ഉള്ളത് കൊണ്ട് മാത്രം ആണ് ഞാൻ നിന്നോട് കൂടുതൽ ഒന്നും പറയാത്തത്…..”
“ഇതു അഴിച്ചു മാറ്റിയാൽ ഏട്ടന്റെ പ്രശ്നം തീരുമോ…. തീരിമെങ്കിൽ ഊരി തന്നിട്ട് ഈ നിമിഷം വേണേലും ഞാൻ ഇവിടെ നിന്നും പോയ്കോളാം….”
. അതും പറഞ്ഞു കൊണ്ട് പാർവതി ഉറക്കെ കരഞ്ഞു.
“ഇതു അഴിച്ചു മാറ്റും… ഇപ്പോളല്ല…. അതിനു ഒക്കെ കുറച്ചു കാലതാമാസം വരും..അതിനു ശേഷം ആവട്ടെ…”
എന്ന് പറഞ്ഞു കൊണ്ട് കാശി ബെഡിലേക്ക് കയറി കിടന്നു.
ചുവരിൽ ചാരി ഇരുന്ന് കരയുന്ന പാർവതി യേ കണ്ടതും, കൈ എത്തി പിടിച്ചു അവൻ ബെഡിലേക്ക് കിടത്തി..
മിണ്ടാതെ കിടന്നു ഉറങ്ങിക്കോണം…. എനിക്ക് കാലത്തെ ഓഫീസിൽ പോകാൻ ഉള്ളത് ആണ്..
അതും പറഞ്ഞു കൊണ്ട് അവൻ കണ്ണുകൾ അടച്ചു..
എന്റെ സേതുഅച്ഛാ…. ഈ പാറൂട്ടിയെ കുറച്ചു എങ്കിലും സ്നേഹം ഉണ്ടെങ്കിൽ എന്നെയും കൂടെ ഒന്ന് വന്നു കൊണ്ട് പോകാമോ….. വയ്യാ… എനിക്ക് ഈ ജീവിതം…. മതിയായി..
ശബ്ദം ഉണ്ടാക്കാതെ അവൾ പൊട്ടികരഞ്ഞു..
എന്തിനാണ് ഭഗവാനെ ഈ പാപിയെ ഇങ്ങനെ ശിക്ഷികുന്നത്…എന്ത് തെറ്റ് ആണ് ഞാൻ ചെയ്തേ…ഒന്ന് പറഞ്ഞു തരാമോ ഈശ്വരാ…..
അവൾക്ക് സങ്കടം സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു..
ഇടയ്ക്ക് എപ്പോളോ പരവേശം പോലെ തോന്നിയിട്ട് കാശി കണ്ണ് തുറന്നു..മൊബൈൽ എടുത്തു നോക്കിയപ്പോൾ സമയം 4മണി…
ഒന്ന് മൂരി നിവർന്ന ശേഷം അവൻ ബെഡിന്റെ അങ്ങേ തലയ്ക്കൽ നോക്കി.
കണ്ണീർ വാർത്തു കൊണ്ട് കിടക്കുന്ന പാർവതിയെ അപ്പോളാണ് അവൻ കണ്ടത്..അവൾ ഇത്രയും നേരം ആയിട്ടും ഉറങ്ങിയിട്ടില്ല എന്ന് അവനു മനസിലായി.
പാർവതി…
അവൻ വിളിച്ചപ്പോൾ പേടിയോടെ അവൾ കണ്ണുകൾ അടച്ചു
ഉറങ്ങുക ആണെന്ന വ്യാജേനാ..പിന്നീട് അവൻ ഒന്നും മിണ്ടാൻ കൂടി തുനിഞ്ഞില്ല..ആറു മണി ആയപ്പോൾ പാർവതി ഉണർന്നു.കാശി അപ്പോളും ഉറക്കത്തിൽ ആയിരുന്നു. അവൾ കിടക്ക വിട്ട് എഴുനേറ്റു. തലയ്ക്കു ഒക്കെ വല്ലാത്ത വേദന..അവൾ നെറ്റി ചുളിച്ചു.
ബെഡിൽ നിന്നും എഴുന്നേറ്റ ശേഷം അവൾ വാഷ് റൂമിലേക്ക് പോയി.
പല്ല് തേച്ചു മുഖം കഴുകി ഇറങ്ങി വന്ന ശേഷം ഡ്രസിങ് റൂമിലേക്ക് പോയി. കണ്ണാടിയിലേക്ക് നോക്കിയപ്പോൾ അവൾക്ക് ഇതു താൻ തന്നെ ആണോ എന്ന് പോലും തോന്നി പോയി…
21വയസ് വരെയും രാജകുമാരി ആയിരുന്നു താന്…
എന്തഗ്രഹവും സാധിച്ചു തരുന്ന സ്നേഹ നിധികൾ ആയ അച്ഛനും അമ്മയും….
പാറൂട്ടാ
എല്ലാ ദിവസവും കാലത്തെ ആറു മണി ആകുമ്പോൾ അച്ഛൻ വന്നു വിളിച്ചു എഴുനെല്പിക്കും.
താൻ ഒരിക്കലും റൂമിന്റെ ഡോർ ലോക്ക് ചെയ്യില്ല…അച്ഛന് പേടി ആയിരുന്നു…ഏറ്റവും കൂടുതൽ അടുപ്പവും അച്ഛനോട് ആയിരുന്നു..
ഓരോ ദിവസത്തെയും കോളേജ് വിശേഷങ്ങൾ ഒക്കെ പറഞ്ഞു കൊണ്ട് അച്ഛനുമായി അങ്ങനെ ഇരിക്കും..ഒരു രഹസ്യങ്ങളും ഇല്ലായിരുന്നു..
ഫ്രണ്ട്സ് നു ഒക്കെ അസൂയ ആയിരുന്നു, ഇങ്ങനെ ഒരു അച്ഛനെ കിട്ടിയത് കൊണ്ട്…ബിസിനസ് മീറ്റിംഗ്സ് ഒക്കെ ആയിട്ട് അച്ഛൻ ലോകം മൊത്തം കറങ്ങി വരും…
ഏത് പാതിരാത്രി ആയാലും ശരി, തന്നെ കാണാതെ കിടക്കില്ല…ആ അച്ഛനും അമ്മയും ആണ് ഇപ്പൊ…..തന്നെ മാത്രം ഉപേക്ഷിച്ചു പോയത്….എന്നെ കാണാൻ ആഗ്രഹം ഇല്ലേ അച്ഛാ…..അമ്മയ്ക്കും വേണ്ടേ എന്നെ…
ഒന്ന് ഉറക്കെ കരയാൻ പോലും തനിക്ക് പറ്റുന്നില്ല..ഒന്ന് ചേർത്ത് പിടിച്ചു സമാധാനിപ്പിക്കാൻ പോലും തനിക്ക് ആരും ഇല്ല….ഹൃദയം വിങ്ങി കൂടി പൊട്ടി പോകും എന്ന് അവൾക്ക് തോന്നി..അത്രമേൽ വേദന തിങ്ങി നിൽക്കുന്നു..
ഇങ്ങനെ ഒരു വിധി ശതൃക്കൾക്ക്പോലും കൊടുക്കല്ലേ കൃഷ്ണാ….
പാർവതി…പിന്നിൽ നിന്നുംകാശി വിളിച്ചപ്പോൾ അവൾ തിരിഞ്ഞു നോക്കി..
എന്താ…. എന്ത് പറ്റി..കരഞ്ഞു കൊണ്ട് നിൽക്കുന്നവളെ കണ്ടതും അവൻ ചോദിച്ചു.
ഒന്നുമില്ലെന്ന് ചുമൽ ചലിപ്പിച്ച ശേഷം അവൾ വേഗം പുറത്തേക്ക് ഇറങ്ങി.
അവൻ കുളിച്ചു ഫ്രഷ് ആയി വന്നപ്പോളും പാറു ബെഡിൽ ഇരിക്കുക ആണ്.
അവനെ കണ്ടതും എഴുനേറ്റ്. തന്നോട് അവൾക്ക് എന്തോ പറയുവാൻ ഉണ്ടെന്ന് കാശിനാഥനു അപ്പോൾ തോന്നി…
“മ്മ്… എന്തെ “
” കാശിയേട്ടാ…. ഞാൻ ഇന്ന് എന്റെ വീട്ടിലേക്ക് തിരിച്ചു പോകുവാ….. പത്തു മണിയോടെ ഇറങ്ങിയാൽ ഉച്ച ആകുമ്പോൾ എനിക്ക് അവിടെ എത്താം… “
“തൽക്കാലം നീ എവിടേക്കും പോകുന്നില്ല”
അവൻ ഓഫീസിൽ പോകുവാനായി റെഡിയായി കൊണ്ട് പാർവതിക്ക് മറുപടി നൽകി.
” അങ്ങനെ പറഞ്ഞാൽ പറ്റില്ല കാശിയേട്ടാ….എനിക്ക് പോകണം തിരിച്ചു…. “
” അത് നീ അല്ല പാർവതി തീരുമാനിക്കുന്നത്…. നീ എവിടെയാണ് താമസിക്കേണ്ടത് എന്നുള്ളത് എനിക്കറിയാം… “
“കാശിയേട്ടാ… ഏട്ടനെ ധിക്കരുകയാണ് എന്നൊന്നും കരുതരുത്,ഞാൻ തിരിച്ചു പോവാ….. എന്റെ ജീവിതത്തിൽ എനിക്ക് മൂന്ന് ദിവസത്തെ ദാമ്പത്യം മാത്രമേ ഉള്ളൂ എന്ന് ഞാൻ കരുതിക്കോളാം,,,,”
” നീ എങ്ങനെയൊക്കെ കരുതിയാലും എനിക്കൊരു പ്രശ്നവുമില്ല…. പക്ഷേ നീ തൽക്കാലം ഇവിടെ നിന്നും എവിടേക്കും പോകുന്നില്ല….. “
“ഏട്ടാ… പ്ലീസ്… എന്നെ ഇങ്ങനെ വേദനിപ്പിക്കരുത്… “
“പാർവതി… ഞാൻ പറയുന്നത് നീ അനുസരിച്ചാൽ മാത്രം മതി…ഇത് കാശിനാഥന്റെ വാക്കുകളാണ് പാർവതി അനുസരിക്കുക തന്നെ ചെയ്യും…. “
അതും പറഞ്ഞുകൊണ്ട് മൊബൈൽ എടുത്തു പോക്കറ്റിലേക്ക് ഇട്ട് അവൻ ഡോർ തുറന്ന് വെളിയിലേക്ക് പോയി….
ഒരു നെടുവീർപ്പോടുകൂടി പാർവതി പിന്നാലെ യും.
സമയം അപ്പോൾ എട്ടു മണിയായിരുന്നു…..കാശിയോട് താൻ തിരിച്ചു പോകുന്ന കാര്യം പറയേണ്ടതു കൊണ്ടാണ് അവൾ എഴുന്നേറ്റ് താഴേക്ക് വരാൻ താമസിച്ചത്…താഴെ എത്തിയപ്പോൾ കണ്ടു ഡൈനിങ് ഹാളിൽ മേശക്ക് ചുറ്റുമായി നിരന്നിരിക്കുന്ന കുടുംബാംഗങ്ങളെ….
പെട്ടെന്ന് അവൾക്ക് ഒരു വല്ലായ്മ അനുഭവപ്പെട്ടു…
എങ്ങനെയുണ്ട് പാർവതി തലവേദനയൊക്കെ കുറവായോ….
വൈദ്ദേഹി അവളെ കണ്ടതും ചോദിച്ചു.
കുറവായി ചേച്ചി…
അവൾ പറഞ്ഞു.
മാളവിക യും കൈലാസും കൂടി അടുത്തടുത്തു ഇരിപ്പുണ്ട്..
അതിന്റെ അപ്പുറത്തായി ആണ് വൈദ്ദേഹി യും ജഗനും ഒക്കെ… കാശി യിം തന്റെ സ്ഥാനത്തു നില ഉറപ്പിച്ചു.
പാർവതി… വന്നു ഇരിയ്ക്ക്….
വൈദ്ദേഹി അവളെ വിളിച്ചു..
ഒരു വിറയലോടെ ആണ് പാറു കാശിയുടെ അടുത്തായി പോയ് ഇരുന്നത്..
“ഇവിടെ എല്ലാവരും കാലത്തെ 6. മണി കഴിയുമ്പോൾ എഴുന്നേൽക്കും.. കുട്ടി, അതൊക്ക ഒന്ന് ശീലം ആക്കണം കേട്ടോ…”
വന്നു ഇരുന്നതും സുഗന്ധി അവളോടായി പറഞ്ഞു…
പാർവതി തല കുലുക്കി കൊണ്ട് ഒരു പ്ലേറ്റ് എടുത്തു തന്റെ അരികിലേക്ക് വെച്ചു.
തുടരും.