കൈലാസ ഗോപുരം – ഭാഗം 11, എഴുത്ത്: മിത്ര വിന്ദ

എത്ര നിസ്സാരത്തോടുകൂടിയും ലാഘവത്തോടെ കൂടിയും ആണ് ചേച്ചി സംസാരിച്ചു കഴിഞ്ഞത്… നഷ്ടങ്ങളെല്ലാം സംഭവിച്ചത് എനിക്കാണല്ലോ  അല്ലേ… “

“എന്ത് നഷ്ടങ്ങൾ സംഭവിച്ചു എന്നാണ്…. ഈ നിൽക്കുന്ന പാർവതിയുടെ വീട്ടിൽ നിന്നും കൊണ്ടുവരുന്ന സ്ത്രീധന എടുത്ത് എന്തെങ്കിലും ബിസിനസ് തുടങ്ങാമെന്ന് നീ ആഗ്രഹിച്ചിരുന്നോ കാശി”

വൈദ്ദേഹി അവന്റെ മുഖത്തേക്ക് ഉറ്റു നോക്കി.

“എനിക്ക് അങ്ങനെ ഭാര്യ വീട്ടിൽ നിന്നും കൊണ്ട് വരുന്ന സ്വത്ത്‌ എടുത്തു കൊണ്ട് വന്നു ബിസിനസ്‌ ചെയ്തു സമ്പാതിക്കേണ്ട അവസ്ഥ ഇല്ല ചേച്ചി…. കാശിനാഥൻ അത്രക്ക് നിലവാരം ഇല്ലാത്തവൻ അല്ല താനും “

“പിന്നെ എന്തിനാണ് കാശി നീ ഇങ്ങനെ കിടന്നു ബഹളം കൂട്ടുന്നത് “

വൈദ്ദേഹി ക്ഷമ യോട് കൂടി അനുജന്റെ മുഖത്തേക്ക് നോക്കി നിൽക്കുക ആണ്.

“കാശി നാഥൻ എന്തും ക്ഷമിക്കും….. പക്ഷെ, ചതി…എന്നോട് ചതിയും വഞ്ചന യും കാണിക്കുന്നത്…..അത് മാത്രം ഞാൻ സഹിക്കില്ല….എനിക്ക് ഒന്നും വേണ്ടായിരുന്നു…. ഒരു രൂപ പോലും ഇവരുടെ കുടുംബത്തിൽ നിന്നും വേണ്ടായിരുന്നു… അന്തസ് ആയിട്ട് തന്നെ ഞാൻ ഇവളെ കൂടെ കൂട്ടിയേനെ…. എന്നിട്ട് എല്ലാവരും കൂടി എനിക്കിട്ട് ഒണ്ടാക്കി അല്ലേ…..”

അവൻ മുരണ്ടു..

“ഇവളെ ഞാൻ മിക്കവാറും ദിവസങ്ങളിൽ വിളിക്കുമായിരുന്നു…. കുറഞ്ഞത് പത്തിരുപതു ദിവസം എങ്കിലും ഞാനും ഇവളും പരസ്പരം സംസാരിച്ചത് ആണ്.. എന്നിട്ട് ഒരിക്കൽപോലും ഇവൾ എന്നോട് ഇതൊന്നും തുറന്ന് പറഞ്ഞിരുന്നില്ല…. ശരിയല്ലെടി “

അവൻ പാർവതി യേ നോക്കി അലറി..

അതെ എന്ന് അവൾ തല കുലുക്കി..

“കണ്ടില്ലേ…. ചേച്ചി കണ്ടില്ലേ…. ഇനി പറയു, ഞാൻ ഇതിൽ എന്ത് തെറ്റ് ആണ് ചെയ്തത്…”

വൈദ്ദേഹി നോക്കിയപ്പോൾ കണ്ടു കരഞ്ഞു കൊണ്ട് നിൽക്കുന്ന പാർവതി യേ

“എന്നെ വെറും പൊട്ടൻ ആക്കാം എന്നല്ലേ നീയൊക്കെ കരുതിയെ… എന്തെടി…… ഞാൻ ഇതു ഒന്നും അറിയില്ല എന്ന് കരുതി അല്ലേ….”

“ഈ കള്ളത്തരം കാണിക്കും മുന്നേ ഇവൾ എന്നോട് എല്ലാ കാര്യവും തുറന്നു പറഞ്ഞിരുന്നു എങ്കിൽ,,,,,എനിക്കും ഒന്നും വേണ്ട, നിന്നേ മാത്രം മതി എന്ന് പറഞ്ഞു ഞാൻ ഇവളെ എന്നിലേക്ക് ചേർക്കുമായിരുന്നു.. പക്ഷെ ഇവളും ഇവളുടെ വീട്ടുകാരും ചേർന്ന് കാണിച്ച പ്രവർത്തി…”

എന്നിട്ടും ഞാൻ എല്ലാം സഹിച്ചു.. വീണ്ടും ക്ഷമിച്ചു .. നിങ്ങൾ എല്ലാവരും പറഞ്ഞത് അനുസരിച്ചു കൊണ്ട് വീണ്ടും ഇവളെ ഇവിടേക്ക് കൊണ്ട് വരുകയും ചെയ്തു.

അത് പറയുകയും അവനെ കിതച്ചു.

“വൈദ്ദേഹി……”

താഴത്തെ നിലയിൽ നിന്നും അമ്മ വിളിക്കുന്നത് കേട്ട് കൊണ്ട് വൈദ്ദേഹി ഇരുവരെയും ഒന്ന് നോക്കിയ ശേഷം പുറത്തേക്ക് ഇറങ്ങി പോയ്‌.

കാശിയും പാർവതിയും മാത്രം ആയി ആ വലിയ റൂമിൽ..

കാശിയേട്ടാ…….

കുറച്ചു കഴിഞ്ഞതും പാർവതി അവനെ സാവധാനത്തിൽ വിളിച്ചു..

അവൻ പക്ഷെ അവളെ ഒന്ന് നോക്കുക പോലും ചെയ്തില്ല..

കാശിയേട്ടനെയും ഈ കുടുംബത്തെയും,വേദനിപ്പിച്ചതിനും, ബുദ്ധിമുട്ടിച്ചതിനും മാപ്പ് ചോദിക്കാൻ പോലും ഉള്ള അർഹത എനിക്ക് ഇല്ലന്ന് അറിയാം…. പക്ഷെ….. ഒക്കെ ഇങ്ങനെ സംഭവിച്ചു പോയ്‌… ഏട്ടനോട് ഇതെല്ലാം തുറന്നു പറയണം എന്ന് ഞാൻ ഒരുപാട് തവണ ചിന്തിച്ചത് ആയിരുന്നു…പറ്റിയില്ല…… അതുകൊണ്ട് ആണ് ഇന്ന് എനിക്ക് എന്റെ അച്ഛനെയും അമ്മയെയും ഒക്കെ നഷ്ടം ആയെത് എന്ന് ഞാൻ കരുതുന്നു…

ഇന്ന്…. ഇന്നൊരു രാത്രി കൂടി ഇവിടെ കഴിയാൻ അനുവദിക്കണം…. നാളെ കാലത്തെ ഞാൻ പോയ്കോളാം ഏട്ടാ…

അവന്റ മുന്നിൽ നിന്നു കൊണ്ട് ഇരു കൈകളും കൂപ്പി തൊഴുതു പാർവതി അവനോട് അപേക്ഷിച്ചു..

“അങ്ങനെ വെറുതെ വിടുന്നില്ല നിന്നേ… ലീഗൽ ആയിട്ട് എനിക്ക് ഡിവോഴ്സ് വേണം..അതിനു ശേഷ നീ എവിടേക്ക് വേണേലും പൊയ്ക്കോളൂ…. “

“ഡിവോഴ്സ് നു വേണ്ട കാര്യങ്ങൾ ഒക്കെ ഏട്ടൻ നടത്തിക്കോളൂ..ഏട്ടൻ വിളിക്കുന്ന സ്ഥലത്തു വന്നു ഞാൻ സൈൻ ചെയ്ത് തന്നോളം…..”

“അതിനു ശേഷം മതി നീ എവിടേക്ക് എങ്കിലും പോകുന്നത്… മനസ്സിലായോ…”

അതിനു മറുപടി ഒന്നും പറയാതെ കൊണ്ട് പാർവതി നിന്നു.

ഇനി എന്തെങ്കിലും പറഞ്ഞു അവനുമായിട്ട് വഴക്ക് ഉണ്ടാക്കേണ്ട എന്ന് കരുതി ആയിരുന്നു അവൾ നിശബ്ദയായത്.

“മക്കളെ… ഭക്ഷണം കഴിക്കാൻ വരൂ….അമ്മ വിളിക്കുന്നുണ്ട്”

ജാനകി ചേച്ചി ആയിരുന്നു .

അവിടുത്തെ അടുക്കള പണിക്ക് നിൽക്കുന്ന ചേച്ചി …

“ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വരാം ചേച്ചി….. “

കാശി പറഞ്ഞു.

“മോളോ……”

“എനിക്ക് ഒന്നും വേണ്ട ചേച്ചി…. വിശപ്പില്ല “.

“അത്താഴം കഴിക്കാതെ കിടക്കാൻ ഇവിടെ ആരും സമ്മതിക്കില്ല കുഞ്ഞേ…എന്തെങ്കിലും വന്നു എടുത്തു കഴിക്കു….”

അതും പറഞ്ഞു കൊണ്ട് അവർ ഇറങ്ങി പോയ്‌.

കാശി കുളി കഴിഞ്ഞു വന്നപ്പോൾ പാർവതി അവിടെ കിടന്ന ഒരു കസേരയിൽ ഇരിക്കുക ആയിരുന്നു…

“നീ ഫുഡ്‌ കഴിക്കാൻ വരുന്നില്ലേ “

“എനിക്ക് വിശക്കുന്നില്ല…..”

അവൾ പറഞ്ഞതും കൂടുതൽ ഒന്നും ചോദിക്കാതെ അവൻ താഴേക്ക് പോയ്‌.

കുറച്ചു കഴിഞ്ഞതും ജാനകി ചേച്ചി വീണ്ടും കയറി വന്നു.

ഒരു പ്ലേറ്റ് ഇൽ ആയി രണ്ട് ആപ്പിളും, ഒരു റോബസ്റ്റാ പഴവും ഉണ്ടായിരുന്നു..ഒപ്പം ഒരു ഗ്ലാസ്‌ പാലും

“മോളെ… ഇതെങ്കിലും കഴിക്ക്… ഇല്ലെങ്കിൽ സുഗന്ധി ചേച്ചി വഴക്ക് പറയും കേട്ടോ”

അവർ അത് കൊണ്ട് വന്നു മേശയിൽ വെച്ചു..

“ഞാൻ കഴിച്ചോളാം ചേച്ചി “

“മ്മ്… മോളൊന്നു മേല് കഴുകി വേഷം മാറ്… എന്നിട്ട് ഇതു കഴിച്ചു കിടക്കാൻ നോക്ക് കേട്ടോ “

“ശരി ചേച്ചി “

അവർ പോയതും പാർവതി ഡോർ അടച്ച ശേഷം, വാഷ് റൂമിലേക്ക് പോയ്‌.

തല നനയ്ക്കാൻ പറ്റില്ലായിരുന്നു..കാരണം മുറിവിൽ വെള്ളം പറ്റിക്കരുത് എന്ന് ഡോക്ടർ പ്രത്യേകം പറഞ്ഞിട്ടുണ്ടായിരുന്നു….

അതുകൊണ്ട് വളരെ സൂക്ഷിച്ച് തന്നെയാണ്,പാർവതി ദേഹം കഴുകി ഡ്രസ്സ് മാറിയത്..

ഇളം ചൂടുള്ള പാലും, ഒരു ആപ്പിളും എടുത്തു കഴിച്ച ശേഷം, ഡോക്ടർ കൊടുത്തു വിട്ടിരുന്ന ഗുളികകളിൽ, രാത്രിയിലേക്കുള്ളത് അവളെ എടുത്തു കഴിച്ചു..

തലയ്ക്കൊക്കെ വല്ലാത്ത ഭാരം പോലെ…..കണ്ണുകൾ ഒക്കെ താനെ അടഞ്ഞു പോകുന്നു…

എത്രയോ ദിവസങ്ങൾ ആയിട്ട് താനും തന്റെ അച്ഛനും അമ്മയും ഉറങ്ങാതെ ഇരിക്കുകയായിരുന്നു എന്ന് അവൾ ഓർത്തു…..

അവസാനം അവർ രണ്ടാളും,ഒരിക്കലും ഉണരാത്ത, ഉറക്കത്തിലേക്ക് ആണ് പോയത്…

തന്നെ ഒറ്റയ്ക്ക് ആക്കിയ ശേഷം..

ആരുടെയെങ്കിലും നെഞ്ചിലേക്ക് വീണ് ഒന്നു പൊട്ടിക്കരഞ്ഞുകൊണ്ട് തന്റെ വിഷമങ്ങളൊക്കെ പങ്കുവയ്ക്കുവാൻ ആയിരുന്നു അവൾക്ക് അപ്പോൾ തോന്നിയത്….

അതിലും പോലും ഒരാളും തനിക്ക് കൂട്ടായി ഇല്ലല്ലോ എന്ന് ചിന്ത അവളെ കടന്നാക്രമിച്ചു കൊണ്ടേയിരുന്നു….

നെറ്റിയുടെ മുറിവിന്റെ വേദന കൂടി കൂടി വരിക ആണ്..വല്ലാത്ത വിങ്ങലും..

ഒരു ബെഡ്ഷീറ്റ് എടുത്തു അവൾ നിലത്തേക്ക് വിരിച്ചു.

ഒരു പില്ലോ യും എടുത്തു..

കാശിയേട്ടന് വെറുപ്പ് ആണ് തന്നോട്… അടങ്ങാത്ത വെറുപ്പ്… കുറ്റക്കാരി ആയി പോയില്ലേ താൻ.. തെറ്റ് ചെയ്തവൾ…..

അച്ഛനോട് പല വട്ടം പറഞ്ഞു നോക്കി…..

താൻ തുറന്ന് പറയാൻ അച്ഛൻ ആണ് സമ്മതിക്കാഞ്ഞത്…

അച്ഛന്റെ അഭിമാനം…..

അവസാനം എങ്കിലും എല്ലാം ശുഭമായി വിചാരിച്ചത് പോലെ നടക്കും എന്ന് അച്ഛൻ വല്ലാതെ മോഹിച്ചു… ആഗ്രഹിച്ചു..

അവിടെ ആണ് തെറ്റ് പറ്റിയേ…..

ഓരോരോ ഓർമകളിൽ പാവം പാർവതി അവിടെ കിടന്നു ഉറങ്ങി പോയിരുന്നു.

ആരുടെ യൊ കൈകൾ തന്റെ ശരീരത്തിൽ ഇഴയും പോലെ തോന്നിയതും അവൾ ഞെട്ടി കണ്ണ് തുറന്നു.

തുടരും….

ഇഷ്ടം ആകുന്നുണ്ടോ…

Leave a Reply

Your email address will not be published. Required fields are marked *