താൻ അണിയിച്ച മഞ്ഞ ചരടിൽ കോർത്ത പൂത്താലി അവളുടെ മാറിൽ പറ്റി ചേർന്ന് കിടക്കുന്നു…
അത് കണ്ടപ്പോൾ അവന്റെ കടപ്പല്ലുകൾ ഞെരിഞ്ഞു…ഒറ്റ കുതിപ്പിന് അവൻ ആ മഞ്ഞ ചരടിന്റെ അഗ്രം കൈക്കൽ ആക്കി..
വലിച്ചു പൊട്ടിക്കാൻ ആഞ്ഞതും ആരോ പിന്നിൽ നിന്നും അവനെ വിളിച്ചു..
“കാശി…..”
നോക്കിയപ്പോൾ അച്ഛമ്മയാണ്…
“ഇത് എന്തൊക്കെയാണ് മോനെ ഇവിടെ നടക്കുന്നത്….”
അവർ വന്ന് കാശിയുടെ കൈത്തണ്ടയിൽ പിടിച്ചു..
എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ അവൻ അച്ഛമ്മയുടെ മുഖത്തേക്ക് നോക്കി.
” കാര്യങ്ങളൊക്കെ അച്ഛമ്മയും അറിഞ്ഞു കാണില്ലേ…ഇനി ഇതിൽ കൂടുതൽ എന്ത് സംഭവിക്കുവാൻ… “
“അതിന്….അല്പം മുൻപ് കതിർമണ്ഡപത്തിൽ വച്ച്,,,, 33 കോടി ദൈവങ്ങളെയും ധ്യാനിച്ച് അഗ്നിസാക്ഷിയായി നീ അണിയിച്ച താലി ഇവളുടെ, മാറിൽ നിന്നും വലിച്ചു പൊട്ടിക്കുവാൻ ആണോ തുടങ്ങുന്നത്”
“പിന്നെ ഞാൻ എന്ത് ചെയ്യണം…. എന്നോട് ഈ ചതി ചെയ്ത ഇവളെ പൂവിട്ട് പൂജിക്കണോ…”
അവനു ദേഷ്യം വന്നു..
“എന്നൊന്നും ഞാൻ പറയുന്നില്ല മോനെ … പക്ഷേ,,, ഈ കുടുംബത്തിലെ ഒരാൺതരികളും ഇതേവരെ ആയിട്ടും,,,, ഇങ്ങനെയൊരു, കാര്യം ചെയ്തിട്ടില്ല…”
” എല്ലാ ബന്ധവും അറുത്തു മാറ്റി,ഇവളെ ഞാൻ ഇവളുടെ വീട്ടിലേക്ക് കൊണ്ടുപോയി വിടുകയാണ്..ഇപ്പോൾ ഈ നിമിഷം തന്നെ ..പിന്നെ എന്തിനാണ് ഇവൾക്ക് ഞാൻ അണിയിച്ച ഈ താലി… “..
അത് കേട്ടതും എല്ലാവരുടെയും മുഖത്ത് ഒരു അങ്കലാപ്പ് ആയിരുന്നു…
പാർവതി മാത്രം ഒന്നും മിണ്ടാതെ, എല്ലാം കേട്ടുകൊണ്ട് അപ്പോഴും മുഖം കുനീച്ചു നിന്നു….
“മോനെ ഒന്നുകൂടെ ആലോചിച്ചിട്ട് പോരെ….”
” ഇത്രയും വലിയൊരു ചതി എന്നോടും എന്റെ കുടുംബത്തോടും കാണിച്ച,ഇവളെ കുറിച്ച് ഇനി എന്ത് ആലോചിക്കുവാനാണ് അച്ഛമ്മേ…”
അവന്റെ ശബ്ദം വിറച്ചു.
“ശരി… അതൊക്കെ നിന്റെ ഇഷ്ടം… പക്ഷെ ഈ താലി നീയ് ഇവിടെ വെച്ചു പൊട്ടിച്ചു എടുക്കരുത്… ഈ കുട്ടിയെ അവളുടെ വീട്ടിൽ കൊണ്ട് പോയി വിട്… അവളുടെ വീട്ടുകാരോട് കാര്യങ്ങൾ സംസാരിച്ച ശേഷം, എങ്ങനെ ആണെന്ന് വെച്ചാൽ ചെയ്യൂ….”
അച്ഛമ്മ പറഞ്ഞതും മറ്റുള്ളവർക്കും തോന്നി അതാണ് ശരിയെന്ന്…
“കാശി…”
കൈലാസ് വന്നു അനുജന്റെ തോളിൽ കൈവെച്ചു…
” നമ്മളാരും ഒരു രൂപ പോലും സ്ത്രീധനം ആയി ഈ രണ്ട് പെൺകുട്ടികളുടെയും കുടുംബത്തോട് ചോദിച്ചിട്ടില്ല… ശരിയല്ലേ ഏട്ടാ…. “
കാശി ചോദിച്ചപ്പോൾ അതേ എന്ന് കൈലാസ് തല കുലുക്കി..
” ഭാര്യവീട്ടിലെ സ്ത്രീധനം കൊണ്ട് കഴിയേണ്ട, ഗതികേട് ഒന്നും ഇന്ന് കൈലാസ ഗോപുരത്തിലെ ഒരംഗങ്ങൾക്ക് പോലുമില്ല….പത്തു തലമുറയ്ക്ക്,സുഖമായി കഴിയുവാനുള്ള,സ്വത്തും പണവും ആവോളം ഉണ്ട് ഇന്ന് ഈ കുടുംബത്തിന്… പിന്നെ എന്തിനാണ് ഇവള്, ഇവളുടെ അപ്പനെയും കൂട്ടി, ഇങ്ങനെ ഒരു നാടകം കളിച്ചത്…. “
അത് പറയുമ്പോൾ അവനെ ക്ഷോഭം കൊണ്ട് വിറച്ചു…
” മോനെ ഞാൻ പാർവതിയുടെ അച്ഛനോട് വിളിച്ച് സംസാരിച്ചിട്ടുണ്ട്…. അവർ വൈകാതെ ഇവിടേക്ക് എത്തിച്ചേരും…. “
കൃഷ്ണമൂർത്തി മകനെ നോക്കി പറഞ്ഞു..
” ഇവളുടെ കുടുംബത്തിൽ നിന്ന് ഒറ്റ ഒരെണ്ണം എന്റെ ഈ മണ്ണിൽ കാലുകുത്തിയാൽ കത്തിക്കും ഞാൻ….. “
“കാശി അവർക്ക് പറയാനുള്ളത് എന്താണെന്ന് നമ്മൾക്ക് അറിയേണ്ടേ…”
” വേണ്ട എനിക്കൊന്നും അറിയേണ്ട….. ഇനിയും കെട്ടുകഥകൾ കേൾക്കുവാൻ താല്പര്യം ഇല്ല അതുകൊണ്ടാണ്…. “
അവൻ പറഞ്ഞു.
“എന്നാലും മോനെ…. “
“ഇനി ഒരക്ഷരം പോലും ആരും സംസാരിക്കേണ്ട…” കാശി അലറി…
“കാശി നീ,പാർവതിയോട് തുറന്നു സംസാരിക്കു മോനെ…എന്നിട്ടല്ലേ ബാക്കി കാര്യങ്ങൾ…
കൈലാസ് ആണെങ്കിൽ അവനെ ഒന്ന് മയപ്പെടുത്താൻ ശ്രമിച്ചു…
” ഇനിയെന്ത് സംസാരിക്കാനാണ് ഏട്ടാ…. ഒരുമാസത്തോളം ഞാൻ ഇവളോട് എന്റെ മനസ്സ് തുറന്ന് സംസാരിച്ച വ്യക്തിയാണ്… അന്നൊന്നും പറയാത്ത, ഒരു കാര്യവും ഇനിയും എനിക്ക് കേൾക്കാനും താല്പര്യം ഇല്ല…. വിശ്വസിക്കാൻ കൊള്ളാത്ത വർഗ്ഗമാണ് ഇവളൊക്കെ….. എനിക്ക് ഇവളെ കാണുന്നതുപോലും വെറുപ്പാണ്.. “
കലിപുരണ്ടു കൊണ്ട് തന്നെ അവൻ വീണ്ടും പാർവതിയെ നോക്കി……
” എന്തെങ്കിലും സാഹചര്യത്തിൽ ഇവർക്ക് പറഞ്ഞ സ്ത്രീധന എ
ത്തുക തരാൻ കഴിഞ്ഞിരുന്നില്ല എങ്കിൽ, അന്തസായിട്ട് നമ്മളോട്, സംസാരിച്ചാൽ മതിയായിരുന്നു ല്ലോ…. ഒരു രൂപ പോലും സ്ത്രീധനം മേടിക്കാതെ പെൺകുട്ടിയെ മാത്രം നമ്മൾ സ്വീകരിച്ചേനെ…. അതിനുപകരം, ഒരു കടയിലെ മുക്കുപണ്ടം മുഴുവൻ എടുത്തു,അണിയിച്ചു മകളെ കെട്ടിച്ചുവിട്ട അയാളെയാണ് എനിക്കൊന്ന് കാണേണ്ടത്….എത്ര തരംതാഴ്ന്നവനാണ് അയാൾ….. “
.അതും പറഞ്ഞുകൊണ്ട് പാർവതിയുടെ കയ്യിൽ പിടിച്ചുകൊണ്ട് അവൻ പുറത്തേക്ക് പാഞ്ഞു….
കാശി എല്ലാം തീരുമാനിച്ചുറപ്പിച്ച മട്ടിലാണെന്ന് എല്ലാവർക്കും അറിയാം…അവന്റെ തീരുമാനങ്ങൾക്ക് ഒരിക്കലും മാറ്റം ഉണ്ടാവില്ലെന്ന് അവർക്ക് മനസ്സിലായി…
കാശി യുടെ വണ്ടി സ്റ്റാർട്ട് ആകുന്ന ശബ്ദം കേട്ടതും, കൃഷ്ണമൂർത്തിയും സുഗന്ധിയും, ഒപ്പം വൈദേഹിയും ഭർത്താവും ജഗനും ഒത്തു പുറത്തേക്ക് ഓടി..
കാശിയുടെ വണ്ടിയുടെ പിന്നിലായി ജഗനും, തന്റെ വണ്ടി ഓടിച്ചു കൊണ്ട് അവരെ പിന്തുടർന്നു….
******************
“പാർവണo “
എന്ന വലിയ വീടിന്റെ മുന്നിൽ ആയി ആണ് കാശിയുടെ കാർ ചെന്നുനിന്നത്…….
പുറത്ത് ചെറിയൊരു ആൾക്കൂട്ടം….
കാശിയുടെ പിന്നാലെ പാർവതിയും വണ്ടിയിൽ നിന്ന് ഇറങ്ങി…
ആളുകളൊക്കെ പാർവതിയെ നോക്കി എന്തൊക്കെയോ പറയുന്നുണ്ട്…
അപമാന ഭാരത്താൽ കുനിഞ്ഞ ശിരസ്സുമായി അവൾ വീടിനുള്ളിലേക്ക് കയറി….
അപ്പോഴാണ് മുറ്റത്തേക്ക് ഒരു പോലീസ് ജീപ്പ് വന്ന് നിന്നത് …
അത് കണ്ടതും, കാശിയുടെ നെറ്റി ചുളിഞ്ഞു…
വീടിനുള്ളിലേക്ക് കയറാൻ തുടങ്ങിയ പാർവതിയെ പോലീസുകാർ തടഞ്ഞു..
“മ്മ്… എവിടെക്കാ കേറുന്നേ “
ഒരു പോലീസുകാരൻ ഒച്ച വച്ചപ്പോഴാണ് അവൾ തിരിഞ്ഞു നോക്കിയത്…..
പെട്ടെന്ന് അവൾക്ക് കാര്യങ്ങൾ ഒന്നും പിടികിട്ടിയില്ല…
പോലീസിനെ കണ്ടതും അവളെ വിറയ്ക്കുവാൻ തുടങ്ങി…കാശിയുടെ നെറ്റിയും ചുളിഞ്ഞു..
ഒരു പോലീസുകാരനോട് എന്തൊക്കെയോ സംസാരിക്കാൻ ശ്രമിക്കുന്നുണ്ട് കൃഷ്ണമൂർത്തിയും ജഗനും..
വെളിയിൽ കൂടി നിന്ന, ആളുകളെയൊക്കെ പോലീസ് തള്ളി മാറ്റുവാൻ ശ്രമിക്കുന്നുണ്ട്…
സാറേ കുറച്ച് മുന്നേ കല്യാണം നടന്ന വീടാണിത്…. അവരുടെ ഒരേ ഒരു മകളാണ് ആ കുട്ടി…. ഏതോ ഒരാൾ ഉച്ചത്തിൽ പറയുന്നത് കേട്ട് പാർവതി തിരിഞ്ഞു…
ഈശ്വരാ എന്താണ് ഇവിടെ നടന്നത്….വീണ്ടും പരീക്ഷണങ്ങൾ ബാക്കിയാക്കുകയാണോ…ഉമിനീര് പോലും ഇറക്കാൻ ആവാതെ അവൾ സ്തംഭിച്ചു നിന്നു..
തുടരും…