Story written by Sowmya Sahadevan
ഇന്ന് നമ്മൾ പ്ലാൻ ചെയ്ത പോലെ നടന്നിരുന്നെങ്കിൽ എത്ര മനോഹര മായിരുന്നേനെ അല്ലെ മേഘാ, ടൗണിൽ ചെറുതായൊന്നു കറങ്ങി ഒന്നിച്ചൊരു ബിരിയാണി കഴിച് ഒരു സിനിമ കണ്ട്, ഒരുപാട് ചിരിച് കവിളുകളെല്ലാം വേദനിക്കുമ്പോൾ വീണ്ടും ഒരു കാപ്പി കൂടെ ഓർഡർ ചെയ്ത് അതിലേക്കു ചുണ്ടുകൾ മുത്തുമ്പോൾ, വീണ്ടും ഒരു ചിരി അവിടെമാകെ നിറയും കാപ്പി ടേബിൾലിൽ ചിന്തിപോവും.
മുഖത്തും താടിയിലും ആയിരിക്കുന്ന എഗ്ഗ് പഫ്‌സ് ന്റെ പൊടി തട്ടി കൊണ്ട് നമ്മൾ ആ ചിരി മെല്ലെ പിടിച്ചു നിർത്തും. എല്ലാവരും അവരവരുടെ വീടുകളിലേക് മടങ്ങുമ്പോൾ എന്തെന്നില്ലാത്ത നെഞ്ചോന്നു നീറും കെട്ടിപിടിച്ചു പിരിയുമ്പോൾ നിന്റെ കണ്ണുകൾ എന്തിനെന്നില്ലാതെ നിറയും.എപ്പോൾ വേണമെങ്കിലും കൂടാമെന്ന് കള്ളം പറയുമ്പോൾ എപ്പോളെന്നു അറിയാതെ നമ്മൾ വീണ്ടും പിരിയും. എങ്കിലും ആ കൂടിച്ചേരലിന്റെ ആ സന്തോഷം ഒരുപാട് നാളുകൾ നമ്മളിങ്ങനെ പങ്കുവച്ചുകൊണ്ടേ ഇരുന്നേനെ…
പതിവുപോലെ എല്ലാ പ്ലാനും പൊളിഞ്ഞു ലേ! എബിയുടെ അടുത്തു പോവാതെ എന്തിനാ ഡി എന്നെ കാണാൻ വന്നത്. ഹോസ്പിറ്റലിൽ കിടക്കുന്ന അവനു അല്ലെ കൂടെ ആളു വേണ്ടത്. അവൻ എന്നെ വിളിക്കാൻ വന്നതാ, ഞാൻ ആണു പാവത്തിനെ കൊണ്ടു തട്ടിയിട്ടത്.
ഹെൽമെറ്റ് ഇല്ലാതെ വണ്ടി എടുക്കല്ലേ എന്നു അവൻ എന്നോട് ഒരുപാട് പറഞ്ഞതാ ഞാൻ ആണ് അനുസരിക്കാഞ്ഞത്.അവനെ കുറ്റപ്പെടുത്തല്ലേ….
സ്റ്റാറ്റസ് ഇടാൻ ഇന്ന് എന്റെ ഏറ്റവും നല്ല ഫോട്ടോ തന്നെ കിട്ടിലേ..
മോളെ മുറിവുകളില്ലാതെ രiക്തം പൊടിയുന്നു….വേദനയില്ലാതെ നീറുന്നു….. കണ്ണീരില്ലാതെ കരയുന്നു….. ചിരിക്കാൻ പറ്റുന്നില്ല നിന്റെ കണ്ണീരിൽ ചിരികൾ കുതിർന്നു പോവുന്നു…. സോറി ഡി…