Story written by Manju Jayakrishnan
“നമുക്കിതു വേണോ മോളെ… കാശ് മാത്രമല്ലല്ലോ ജീവിതം.. അന്തസ്സ് എന്നൊന്നില്ലേ “
അച്ഛനത് പറയുമ്പോൾ ആ കണ്ണുകൾ നനഞ്ഞിരുന്നു….
ഞാൻ മറുപടി പറയും മുൻപേ അമ്മയുടെ മറുപടി വന്നു…
“എങ്ങനെയെങ്കിലും പെണ്ണ് ഒന്ന് രക്ഷപെട്ടോട്ടെ എന്നല്ല…. ആ ആണുങ്ങൾ ആകുമ്പോ അതും ഇതുമൊക്കെ കേൾക്കും… കല്യാണം കഴിഞ്ഞാൽ എല്ലാം ശരിയാകും “
അതുകേട്ടയുടനെ അച്ഛൻ അമ്മയോടായി പറഞ്ഞു.
“അതും ഇതുമൊക്കെ ആണോ ഭാനൂ… ഒരു പെങ്കൊച്ചിനെ നiശിപ്പിച്ചവനു തന്നെ.. എന്റെ കുഞ്ഞിനെ… “
അച്ഛന്റെ വാക്കുകൾ എവിടെയൊക്കെയോ മുറിഞ്ഞു….
“ഇതൊക്കെ കേട്ടത് മാത്രം അല്ലേ… അതിന്റെ പേരിൽ കേസോന്നും ഇല്ലല്ലോ..”
അമ്മ വെല്ലുവിളിയോടെ പറഞ്ഞു നിർത്തി..
“അത് കാശ് കൊടുത്തു ഒതുക്കിയതാണെന്ന് ആർക്കാടീ അറിഞ്ഞു കൂടാത്തെ……. “
ഇത് ഇവിടുത്തെ പതിവ് കാഴ്ച ആയത് കൊണ്ടു തന്നെ ഞാൻ അതിനൊന്നും ചെവി കൊടുത്തില്ല..
പേരുദോഷം കേട്ട ചെക്കന് പെണ്ണിനെ കാശ് കൊടുത്ത് അങ്ങോട്ട് വാങ്ങുന്നു എന്നതാണ് ശരി..
‘മുടിക്കാനായി ജനിച്ചത് ‘ എന്ന വാക്ക് സ്ഥിരം ഉപയോഗിച്ചിരുന്ന അമ്മ ഈ ആലോചന വന്നതിൽ പിന്നെയാണ് കുറച്ചൊന്നു മയം ആയത്…
ഞാൻ ഒഴിഞ്ഞു കിട്ടുകേം ചെയ്യും അനിയത്തിയുടെ കല്യാണം, വീടു പണി ഒക്കെ നടക്കുകയും ചെയ്യും…എന്റെ മാർക്കറ്റ് വാല്യൂ എന്നേക്കാൾ നന്നായി അമ്മയ്ക്ക് അറിയാമായിരുന്നു… അതുകൊണ്ട് വിലപേശി തന്നെയാണ് ഇത് ഉറപ്പിച്ചത്… വലിയ പേരുദോഷം കേൾപ്പിക്കാത്ത നല്ല വിദ്യാഭ്യാസവും അത്യാവശ്യം കാണാൻ കൊള്ളാവുന്ന പെണ്ണിന് ചില സന്ദർഭങ്ങളിൽ വില കൂടുമല്ലോ.. അതും നാട്ടിൽ ചെക്കന് പെണ്ണു കിട്ടാത്ത അവസ്ഥ ആണെങ്കിൽ..
പതിവ് കലാപരിപാടികൾ ആയ ചെക്കന്റെ വീട് കാണാൻ പോക്ക്, അവിടുന്ന് ഇങ്ങോട്ടുള്ള വരവ് ഒന്നും ഉണ്ടായില്ല… ചെക്കൻ വന്നു… മര്യാദക്ക് എന്നെപ്പോലും നോക്കിയില്ല… ചായപോലും കുടിക്കാതെ പോയി…
അങ്ങനെ കല്യാണം ഒക്കെക്കഴിഞ്ഞു….
മുല്ലപ്പെരിയാർ പ്രശ്നത്തിൽ തമിഴ്നാട് ഉടക്കി നിൽക്കുന്ന പോലെ പുള്ളി എന്റെ നേരെ പോലും നോക്കാതെയായി…
കെട്യോളാണെന്റെ മാലാഖയിൽ ചോദിക്കുന്ന പോലെ “ഒക്കെ അല്ലേ.. എന്നോടെന്തെങ്കിലും പ്രശ്നമുണ്ടോ ” എന്നൊക്കെ ചോദിക്കണം എന്നുണ്ടായിരുന്നു എങ്കിലും ചമ്മൽ കാരണം ഞാൻ അതിനു മുതിർന്നില്ല.
എങ്കിലും…………….
അമ്മായിയമ്മ നിർബന്ധിച്ചു കൊണ്ടേ ഇരുന്നു..
അമ്മമാരുടെ പതിവ് പ്രശ്നം തന്നെ..
‘കുഞ്ഞിക്കാല് കാണണം ‘…
മുഖത്തു പോലും നോക്കാതെ എങ്ങനെ കുഞ്ഞിക്കാല്…
എനിക്കു ചിരി വന്നു..
കുറച്ചൊന്നു സ്വാതന്ത്ര്യത്തോടെ പെരുമാറിയ എന്നോടായി പറഞ്ഞു..
“ചോദിച്ചതൊക്കെ കൊടുത്തു നാട്ടുകാരെ കാണിക്കാൻ മാത്രം വിലയ്ക്ക് വാങ്ങിയതാണ്.. “
ചുരുക്കത്തിൽ കൂടുതൽ ഇങ്ങോട്ട് കേറണ്ടാ എന്ന്….
ആദ്യം കണ്ണൊന്നു നിറഞ്ഞെങ്കിലും കാര്യം ശരിയാണ്….
പിന്നെ ആ പ്രദേശത്തേക്ക് അടുക്കാൻ പോയില്ല…
അപ്പോഴാണ് നമ്മുടെ പീiഡനക്കേസിലെ നായിക വീണ്ടും വരുന്നത്….
“അവൾക്ക് ഞാൻ വിട്ട് കൊടുക്കണമത്രേ.. അല്ലെങ്കിൽ ജീവിതം അവൾ കോഞ്ഞാട്ടയാക്കും എന്ന് “
എന്റെ പൊന്നു കൊച്ചേ വിട്ടു കൊടുക്കാൻ മാത്രം ഒന്നും പിടിച്ചു വച്ചിട്ടില്ല എന്ന് പറയണം എന്നുണ്ടായിരുന്നു എങ്കിലും ഞാൻ കുറച്ചൊന്നു ബോൾഡ് ആയി നിന്നു….
“ചിക്കിളി ആണ് ഉദ്ദേശം….”
എന്ന് വൈകാതെ മനസ്സിലായി..
ചെക്ക് ബുക്കുമായി നീങ്ങിയ കെട്ടിയോനാടായി ഞാൻ പറഞ്ഞു..
“ഇങ്ങനെ കൊടുക്കാൻ തുടങ്ങിയാൽ ജീവിതകാലം മുഴുവനും കൊടുത്തു കൊണ്ടേ ഇരിക്കും… എല്ലാവർക്കും കാര്യങ്ങൾ അറിയാം. ഇനി ആരെയും ബോധ്യപ്പെടുത്തേണ്ട കാര്യവും ഇല്ല..”
അവളോടായി പറഞ്ഞു…
“നീ കൊണ്ടോയി കേസ് കൊടുക്ക്… നമുക്ക് കോടതിയിൽ കാണാം.. “
“കായികമായും നിയമപരമായും നേരിടണം”
അല്ലേ ഏട്ടാ എന്ന് പറയുമ്പോൾ
“നീ ആള് കൊള്ളാല്ലോ…”
എന്ന ഭാവമായിരുന്നു കെട്ടൊന്റെ മുഖത്ത്…
അതിൽ പിന്നെ കേട്യോൻ ഇങ്ങോട്ടൊരു ചായ്‌വു തുടങ്ങി…
പിന്നെ ജീവിതം പൂത്തു തളിർക്കാൻ വലിയ താമസം ഉണ്ടായില്ല….
“അല്ല നിങ്ങൾ ശരിക്കും പീiഡിപ്പിച്ചോ….”
ഒരിക്കൽ ഞാൻ ചോദിച്ചു..
“എടീ അത് എല്ലാവരും കൂടെ വെള്ളമടിച്ചപ്പോൾ കൂട്ടുകാർക്കൊക്കെ വെള്ളത്തിന്റെ പുറത്തു ഒരു പൂതി….ഞാൻ അപ്പോഴേ എതിർത്തു സ്ഥലം കാലിയാക്കി…അവര് കാശ് കൊടുത്തു അവളെ വരുത്തി …. അവരെല്ലാം കൂടി എന്തൊക്കെയോ ചെയ്തു.. പക്ഷെ വിളിപ്പിച്ചവർ പറഞ്ഞത് എനിക്കു വേണ്ടി എന്നായിരുന്നു … “
പക്ഷെ…….
നാട്ടിലൊക്കെ അറിയപ്പെടുന്നത് ഞാൻ ആയത് കൊണ്ട് പെട്ടതും ഞാൻ ആയിപ്പോയി
അവൾക്ക് കാശ് കൊടുത്തു ഒതുക്കാൻ പോയതോടെ അവൾക്കും മനസ്സിലായി ‘കിട്ടപ്പൊരുള്ള കേസ് ‘ ആണെന്ന്…
അവള് കാശും മേടിച്ചു.. നാട് മുഴുവൻ അറിയിക്കുകയും ചെയ്തു.. പിന്നെ കാശ് കൊടുക്കാൻ ഞാൻ മടിച്ചു
അപ്പോഴേക്കും സംഭവം പുലിവാലായി….. ഞാൻ പീഡനക്കാരനുമായി..
നീ കാശിനു വേണ്ടിയാണ് എന്നെക്കെട്ടിയത് എന്നാ ഞാൻ വിചാരിച്ചേ…… അതുകൊണ്ടാ..ഞാൻ പുള്ളി പാതിയിൽ നിർത്തി…
ഏട്ടന് ഓർമ്മയുണ്ടോ?
പണ്ടൊരു പെണ്ണ് ഇരുട്ടത്ത് പേടിച്ചു വിറച്ചു നിന്നപ്പോൾ അവളെ ഉപദ്രiവിക്കാൻ വന്നവരെ നേരിട്ടത്… അന്ന് ആരോ തലയ്ക്കടിച്ചു സഹായിക്കാൻ വന്നയാളിന്റെ ബോധം പോയിരുന്നു…
ആ വെപ്രാളത്തിൽ ഓടിയകന്നപ്പോൾ എവിടെയോ ഒരു കുറ്റബോധം ഉണ്ടായിരുന്നു…
അന്ന് കേസും കൂട്ടവും ആകുമോ എന്നോർത്താ രക്ഷപെട്ടത്..
ഒരു പെണ്ണിനെ രക്ഷിക്കാൻ മനസ്സുള്ള ആൾക്ക് ഒരിക്കലും ഒരു പെണ്ണിനെ നiശിപ്പിക്കാനൊന്നും മനസ് ഉണ്ടാവില്ല എന്നെനിക്ക് അറിയാമായിരുന്നു…
ശരിക്കും ഇഷ്ടമുള്ളകൊണ്ടാണ് ഞാൻ കല്യാണത്തിന് സമ്മതിച്ചത്….
വീട്ടുകാർ പോക്കറ്റിന്റെ കനം നോക്കിയിരിക്കാം പക്ഷെ ഞാൻ ഒരിക്കലും അതൊന്നും ഒരിക്കലും നോക്കിയിട്ടില്ല…ഒരു ആപത്തിൽ എന്നെ സഹായിച്ച ആളുടെ കൂടെ നിൽക്കണം എന്ന് തോന്നി….
ഞാൻ ആ ദേഹത്തോട്ട് ചേർന്നിരുന്നു…ആ കണ്ണുകളിൽ നോക്കി
അതെ…
എനിക്കു ഈ പീiഡനമൊക്കെ അറിയാട്ടോ എന്ന് പറയുമ്പോൾ എന്റെ നഖപ്പാടുകളും ആ കൈകളിൽ അമർന്നിരുന്നു….