അവർ എത്ര കഷ്ടപ്പെട്ട് ആണ് നിന്നെ പഠിപ്പിച്ചത് എന്ന് നിനക്ക് അറിയാലോ. പഠിച്ചു കഴിഞ്ഞു ഒരു ജോലി ആയപ്പോൾ നിനക്ക്…

by pranayamazha.com
14 views

രണ്ട് മരണങ്ങൾ തന്ന തിരിച്ചറിവ്

രചന: സ്വപ്ന സഞ്ചാരി

————————–

അച്ഛനും അമ്മയ്ക്കും ഉള്ള ബലിച്ചോറും നൽകി നടക്കുമ്പോൾ അരുണേ എന്നുള്ള വിളികേട്ടത്. നോക്കിയപ്പോൾ അമ്മാവൻ അവിടെ നിൽപ്പുണ്ടായിരുന്നു.

രണ്ടുപേർക്കുമുള്ള അവസാനത്തെ ചടങ്ങും കഴിഞ്ഞല്ലേ അരുണേ എന്ന് അമ്മാവൻ പറഞ്ഞപ്പോൾ ഞാൻ പൊട്ടിക്കരഞ്ഞു പോയി. എനിക്ക് അറിയില്ലല്ലോ അമ്മാവാ രണ്ടുപേരെയും ദൈവം ഇത്ര പെട്ടന്ന് തിരിച്ചു വിളിക്കും എന്ന്.

എപ്പോഴും അവർ ഇവിടെ കാണും എന്ന് അല്ലേ വിചാരിച്ചേ. അതേടാ അരുണേ അങ്ങനെ നീ കരുതിയത് കൊണ്ടാണല്ലോ നിനക്ക് ഇപ്പോൾ ഇത്രയും വേദനിക്കാൻ ദൈവം ഇടവരുത്തിയത്. പൈസ ഉണ്ടാക്കാനുള്ള നിന്റെ ആർത്തി കൊണ്ട് നീ നിന്റെ അച്ഛനെയും അമ്മയെയും മറന്നില്ലേ.

അവർ എത്ര കഷ്ടപ്പെട്ട് ആണ് നിന്നെ പഠിപ്പിച്ചത് എന്ന് നിനക്ക് അറിയാലോ. പഠിച്ചു കഴിഞ്ഞു ഒരു ജോലി ആയപ്പോൾ നിനക്ക് പൈസ മതി അതിന്റെ പിന്നാലെ ഉള്ള ഓട്ടം ആയി അതിനിടയിൽ നീ അവരെ മറന്നു. അവരുടെ സ്നേഹം മറന്നു എന്തിനു ഏറെ പറയുന്നു നീ അവരെ തന്നെ മറന്നില്ലെടാ. എന്നിട്ട് ഇപ്പോൾ ഇവിടെ കിടന്ന് കരയുന്നു.

അതേ അമ്മാവൻ പറഞ്ഞത് ശെരിയാ അവർക്കുള്ള ഈ ബലിച്ചോറും നൽകാൻ ഉള്ള അവകാശം ഇല്ലാത്തവൻ ആണ് ഞാൻ. പഠിച്ചു നല്ല ജോലി ആയപ്പോൾ പൈസ ആണ് എല്ലാം എന്ന് വിചാരിച്ചു ഞാൻ അതിന്റെ പിന്നാലെ പോയി, അത് ഉണ്ടാക്കാനുള്ള തിരക്കിനിടയിൽ എന്നെ സ്നേഹിക്കുന്നവരെ എല്ലാം മറന്നു. അച്ഛനും അമ്മയും വിളിക്കുമ്പോൾ ഞാൻ തിരക്കിൽ ആണ് എന്ന് ഫോൺ വെക്കുമായിരുന്നു.

എന്നോട് ലീവ് എടുത്തിട്ട് കുറച്ചു നാൾ വീട്ടിൽ വന്നു നിൽക്കാൻ പറഞ്ഞപ്പോൾ വരാൻ പറ്റില്ല ലീവ് ഇല്ല എന്ന് പറഞ്ഞു ഒഴിവാക്കി. അച്ഛന് നെഞ്ചുവേദന വന്നു ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആക്കിയപ്പോൾ കാണാൻ പോകാതെ പൈസ മാത്രം അയച്ചു കൊടുത്ത് ഉത്തരവാദിത്തം തീർത്ത ആള് ആണ് ഞാൻ.

പൈസ ആണ് എല്ലാം എന്ന് വിചാരിച്ചു നടന്ന എനിക്ക് ദൈവം തന്ന ഒരു തിരിച്ചടി ആയിരിക്കും ഇത്, അല്ലാതെ എനിക്ക് രണ്ടുപേരെയും ഒരുമിച്ചു നഷ്ട്ടപെടില്ലല്ലോ.

ശെരിക്കും ഞാൻ അല്ലേ അമ്മാവാ തെറ്റ് ചെയ്തത് അവരുടെ കൂടെ നിൽക്കാൻ, അവർക്ക് വേണ്ട സ്നേഹം നൽകാൻ ഞാൻ അല്ലേ ഇല്ലാതിരുന്നേ. ഈ എന്നെ അല്ലേ ദൈവം നേരെത്തെ വിളിക്കേണ്ടത് അല്ലാതെ അവരെ അല്ലല്ലോ.

എടാ അരുണേ ഞാനും ഒരു അച്ഛൻ ആണ്. നിങ്ങൾ മക്കൾ എന്തെങ്കിലും തെറ്റ് ചെയ്താൽ നമ്മൾ മാതാപിതാക്കൾ ദൈവത്തോട് പറയുന്നതാ. എന്റെ മക്കളെ രക്ഷിച്ചിട്ടു അതിനു പകരം എന്നെ ശിക്ഷിക്കണേ എന്ന്. അത് തന്നെ ആയിരിക്കും അവരുംപറഞ്ഞിട്ട് ഉണ്ടാകുക.

ഇതുപോലെ ഉള്ള നല്ല മനസ്സ് ഉള്ളവരെയൊക്കെ ദൈവം നേരെത്തെ വിളിക്കും, പിന്നെ നീ കുറെ തെറ്റ് ചെയ്തിട്ടുണ്ടല്ലോ എല്ലാം കൂടി അവർ ഏറ്റടുത്തപ്പോൾ ദൈവം അവരെ പെട്ടന്ന് എന്ന് വിളിച്ചു എന്ന് മാത്രം.

എല്ലാത്തിനും കാരണം ഈ ഞാൻ ആണ് എന്റെ ഈ അത്യാഗ്രഹം ആണ്. രണ്ടുപേരും ഇപ്പോൾ എന്നെ ശപിക്കുന്നുണ്ടാകും ഇതുപോലെ ഒരു മകന് ജന്മം കൊടുത്തതിനു അല്ലേ അമ്മാവാ.

ഇല്ലെടാ അരുണേ, അവർ ഒരിക്കലും നിന്നെ ശപിക്കില്ല അവർക്ക് നിന്നെ അത്രയും ഇഷ്ട്ടായിരുന്നു. നീ അല്ലേ മറന്നത്. അവർക്ക് ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു നിന്റെ കല്യാണം, നിന്റെ കൂടെ കുറച്ചു കാലം കഴിയണം എന്നൊക്കെ ഇനി അത് ഒന്നും നടക്കില്ലല്ലോ…പറഞ്ഞിട്ട് എന്താ കാര്യം അവർക്ക് അതിനുള്ള ഭാഗ്യം ഇല്ല. ഇനിയെങ്കിലും നീ നിന്റെ ഈ ഒരു ജീവിതം അവസാനിപ്പിക്ക്.

ഒരു പഴഞ്ചൊല്ല് ഉണ്ട് ഒന്ന് ചീഞ്ഞാലേ മറ്റൊന്നിനു വളമാകു എന്ന്. ഇവിടെ നിനക്ക് നല്ല ബുദ്ധി തോന്നാൻ അവർക്ക് അവരുടെ ജീവിതം കളയേണ്ടി വന്നു. ഇനി നീ എന്താ എന്നു വെച്ച് ചെയ്യ് ഞാൻ പറയേണ്ടത് പറഞ്ഞു. ഞാൻ പോകുവാ എന്ന് അമ്മാവൻ അവിടെ നിന്നും പോകുമ്പോൾ,  ഞാൻ ചെയ്ത തെറ്റിന് എല്ലാം അച്ഛനോടും അമ്മയോടും മാപ്പ് ചോദിച്ചിരുന്നു.

അപ്പോഴാണ് ആകാശത്തു കാർമേഘങ്ങൾ ഉരുണ്ടുകൂടി മഴ വന്നത്. ചിലപ്പോൾ ഞാൻ മാപ്പ് ചോദിച്ചത് കൊണ്ട് രണ്ടുപേരും കരയുന്നതായിരിക്കും. അവിടെ നിന്നും പോകുമ്പോൾ ഞാൻ ഒന്ന് തീരുമാനിച്ചിരുന്നു ഇനി ഒരിക്കലും ആ പഴയ അരുൺ ആകില്ല എന്ന്…

You may also like

Leave a Comment